5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Uranium: കുഴല്‍ക്കിണറുകളിലെ വെള്ളത്തില്‍ യുറേനിയത്തിന്റെ സാന്നിധ്യം; ആശങ്കയിലാഴ്ത്തി റിപ്പോര്‍ട്ട്‌

Uranium Found Drinking Water: കുടിവെള്ളത്തില്‍ യുറേനിയത്തിന്റെ അളവ് കൂടുന്നത് കാന്‍സര്‍, ശ്വാസകോശ, ത്വക്ക്, വൃക്ക രോഗങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. യുറേനിയം കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ നല്‍കുന്ന കണക്കനുസരിച്ച് നാല് യുറേനിയം നിക്ഷേപങ്ങളാണ് ഛത്തീസ്ഢിലുള്ളത്.

Uranium: കുഴല്‍ക്കിണറുകളിലെ വെള്ളത്തില്‍ യുറേനിയത്തിന്റെ സാന്നിധ്യം; ആശങ്കയിലാഴ്ത്തി റിപ്പോര്‍ട്ട്‌
പ്രതീകാത്മക ചിത്രം (PixelsEffect/Getty Images Creative)
shiji-mk
SHIJI M K | Updated On: 23 Oct 2024 06:55 AM

ന്യൂഡല്‍ഹി: ഛത്തിസ്ഗഢിലെ കുഴല്‍ക്കിണറുകളില്‍ കൂടിയ അളവില്‍ യുറേനിയത്തിന്റെ സാന്നിധ്യം കണ്ടെത്തി. സംസ്ഥാനത്തെ ആറ് ജില്ലകളിലെ കുടിവെള്ള സ്രോതസുകളിലാണ് യുറേനിയത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. ലോകാരോഗ്യസംഘടന നിഷ്‌കര്‍ഷിക്കുന്ന അളവില്‍ നിന്നും മൂന്നോ നാലോ ഇരട്ടിയാണ് ഈ പ്രദേശങ്ങളില്‍ കണ്ടെത്തിയ യുറേനിയത്തിന്റെ അളവ്. ഒരു ലിറ്ററിന് 15 മൈക്രോ ഗ്രാം എന്നതാണ് ലോകാരോഗ്യസംഘടന അംഗീകരിച്ചിട്ടുള്ള അളവ്. എന്നാല്‍ നമ്മുടെ രാജ്യത്ത് അത് 30 മൈക്രോ ഗ്രാമിന് മുകളില്‍ വരെ ഉയര്‍ന്നു.

ഛത്തീസ്ഗഡിലെ ദുര്‍ഗ്, രാജ്‌നന്ദ്ഗാവ്, കാങ്കര്‍, ബെമെതാര, ബലോഡ്, കവര്‍ധ എന്നീ ജില്ലകളിലെ കുടിവെള്ളത്തിലാണ് യുറേനിയത്തിന്റെ ഉയര്‍ന്ന സാന്നിധ്യം രേഖപ്പെടുത്തിയത്. ഒരു ലിറ്ററില്‍ 100 മൈക്രോ ഗ്രാമിന് മുകളിലാണ് ഈ പ്രദേശങ്ങളിലുള്ള യുറേനിയം സാന്നിധ്യം.

Also Read: Dana Cyclone : ദന ചുഴലിക്കാറ്റ്; മൂന്ന് ട്രെയിൻ സർവീസുകൾ റദ്ദാക്കി; ഒരു ട്രെയിൻ സർവീസിൻ്റെ സമയത്തിൽ മാറ്റം

ബാലോഡ് ജില്ലയിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ള വെള്ളത്തില്‍ ഒരു ലിറ്ററില്‍ 130 മൈക്രോ ഗ്രാമും കാങ്കര്‍ ജില്ലയിലെ ഗ്രാമത്തില്‍ നിന്നും വെള്ളത്തില്‍ 106 മൈക്രോ ഗ്രാമുമാണ് യുറേനിയം രേഖപ്പെടുത്തിയത്. ഈ ആറ് ജില്ലകളിലെയും ശരാശരി യുറേനിയം അളവ് ലിറ്ററിന് 86 മുതല്‍ 105 മൈക്രോ ഗ്രാം വരെയാണ്.

കുടിവെള്ളത്തില്‍ യുറേനിയത്തിന്റെ അളവ് കൂടുന്നത് കാന്‍സര്‍, ശ്വാസകോശ, ത്വക്ക്, വൃക്ക രോഗങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. യുറേനിയം കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ നല്‍കുന്ന കണക്കനുസരിച്ച് നാല് യുറേനിയം നിക്ഷേപങ്ങളാണ് ഛത്തീസ്ഢിലുള്ളത്. ആണവ റിയാക്ടറുകളുടെ ഇന്ധനമായാണ് യുറേനിയം ഉപയോഗിക്കുന്നത്.

Also Read: Madrasa Education : ‘മദ്രസകളുടെ കാര്യത്തിൽ മാത്രം എന്താണ് ആശങ്ക?; മറ്റ് മത വിഭാഗങ്ങൾക്ക് ബാധകമല്ലേ?’; ബാലാവകാശ കമ്മീഷനെതിരെ സുപ്രിം കോടതി

അതേസമയം, കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സെന്‍ട്രല്‍ ഗ്രൗണ്ട് വാട്ടര്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പഞ്ചാബും ഹരിയാനയും ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളില്‍ യുറേനിയത്തിന്റെ അനുവദനീയമായ പരിധി കടന്നതായി പരാമര്‍ശിച്ചിരുന്നു. മറ്റ് 13 സംസ്ഥാനങ്ങളില്‍ നിന്നുള്ള സാമ്പിളുകളില്‍ നിശ്ചിത പരിധിക്കുള്ളിലായിരുന്നു യുറേനിയത്തിന്റെ അളവ്. കേരളത്തില്‍ നിന്നുള്ള സാമ്പിളുകളില്‍ യുറേനിയം സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വെള്ളം ഫില്‍റ്റര്‍ ചെയ്ത് ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ല മാര്‍ഗമെന്നാണ് യുറേനിയം കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ വ്യക്തമാക്കുന്നത്.

Latest News