Haryana Election Result 2024: ‘തണ്ടൊടിയാതെ താമര’: ഹരിയാനയിൽ ബിജെപി 3.0
Haryana Election Result 2024 Update: വോട്ടെണ്ണിത്തുടങ്ങിയപ്പോൾ മുന്നേറിയ കോൺഗ്രസ് പിന്നീട് തകർന്നുവീഴുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ആം ആദ്മിക്ക് വിചാരിച്ച ചലനം ഉണ്ടാക്കാൻ കഴിഞ്ഞില്ല. നയാബ് സിംഗ് സെയ്‌നി തന്നെ വീണ്ടും മുഖ്യമന്ത്രി ആയേക്കുമെന്നാണ് സൂചന.
ഹരിയാനയിൽ ഹാട്രിക്കടിച്ച് ബിജെപി. സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ മിന്നും ജയത്തിലൂടെ ബിജെപി മൂന്നാമതും അധികാരത്തിലേക്ക് കടക്കുകയാണ്. എക്സിറ്റ് പോളുകൾ ഫലങ്ങളെ കാറ്റിൽ പറത്തികൊണ്ടാണ് തണ്ടൊടിയാതെ താമര വിടർന്നിരിക്കുന്നത്. വോട്ടെണ്ണിത്തുടങ്ങിയപ്പോൾ മുന്നേറിയ കോൺഗ്രസ് പിന്നീട് തകർന്നുവീഴുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ആം ആദ്മിക്ക് വിചാരിച്ച ചലനം ഉണ്ടാക്കാൻ കഴിഞ്ഞില്ല. നയാബ് സിംഗ് സെയ്‌നി തന്നെ വീണ്ടും മുഖ്യമന്ത്രി ആയേക്കുമെന്നാണ് സൂചന.
കർഷകർ ബിജെപിക്ക് വോട്ട് ചെയ്‌തെന്ന് നേതൃത്വം അവകാശപ്പെടുന്നത്. തുടക്കത്തിൽ ലീഡ് നിലയിൽ പാര്‍ട്ടിക്ക് മുന്നേറ്റമെന്ന ഫല സൂചന വന്നതോടെ എഐസിസി ആസ്ഥാനത്ത് ആഘോഷം തുടങ്ങിയ കോണ്‍ഗ്രസ് ലീഡിൽ വമ്പൻ ട്വിസ്റ്റ് വന്നതോടെ നിശബ്ദമായി. ഹരിയാനയിലെ വിജയാഹ്ലാദം പ്രകടിപ്പിക്കാൻ ഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് വച്ച് പ്രധാനമന്ത്രി പ്രവര്‍ത്തകരെ കാണും.
സീറ്റ് നില ഇസി ഡാറ്റ പ്രകാരം (സമയം 13: 39)
ബിജെപി: 48-50
കോൺഗ്രസ്: 34-35
മറ്റുള്ളവ: 5
updating…