90 നിയമസഭാ മണ്ഡലങ്ങളുടെ വിധിയെഴുത്ത്; ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന് | Haryana Assembly Election 2024, votes for 90 assembly seats today Malayalam news - Malayalam Tv9

Haryana Assembly Election: 90 നിയമസഭാ മണ്ഡലങ്ങളുടെ വിധിയെഴുത്ത്; ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന്

Published: 

05 Oct 2024 06:13 AM

Haryana Assembly Election 2024: ബിജെപി ഭരണം നിലനിർത്താനായി പോരാടുമ്പോൾ ഭരണവിരുദ്ധവികാരം തുണയാകുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് നേതൃത്വം. അഗ്നിപഥിനെതിരായ രോഷം, ഗുസ്‌തി താരങ്ങളുടെ പ്രക്ഷോഭം തുടങ്ങിയവ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചേക്കാം.

Haryana Assembly Election: 90 നിയമസഭാ മണ്ഡലങ്ങളുടെ വിധിയെഴുത്ത്; ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന്

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ്.

Follow Us On

ചണ്ഡീഗഢ്: ഹരിയാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് (Haryana Assembly Election) ഇന്ന് നടക്കും. 90 നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പാണ് നടക്കുന്നത്. 1031 സ്ഥാനാർഥികളാണ് ആകെ മത്സരരംഗത്തുള്ളത്. ഇതിനായി 20,632 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്ത് സജ്ജീകരിച്ചിരിക്കുന്നത്. ബിജെപി ഭരണം നിലനിർത്താനായി പോരാടുമ്പോൾ ഭരണവിരുദ്ധവികാരം തുണയാകുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് നേതൃത്വം. വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ ഹരിയാന, ജമ്മു-കശ്മീർ തിരഞ്ഞെടുപ്പുകളുടെ എക്സിറ്റ് പോൾ പുറത്തുവരുന്നതാണ്.

അഗ്നിപഥിനെതിരായ രോഷം, ഗുസ്‌തി താരങ്ങളുടെ പ്രക്ഷോഭം തുടങ്ങിയവ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചേക്കാം. ജുലാനിലെ കോൺഗ്രസ്‌ സ്ഥാനാർഥിയാണ്‌ ഗുസ്‌തി താരം വിനേഷ്‌ ഫോഗട്ട്‌. എന്നാൽ ഭൂപീന്ദർ സിങ്‌ ഹൂഡ, കുമാരി ഷെൽജ വിഭാഗങ്ങളുടെ തമ്മിലടി കോൺഗ്രസിന്‌ ക്ഷീണമായേക്കാം. വിവാദ ആൾദൈവം ഗുർമീത്‌ റാം റഹീമിന്‌ പരോൾ അനുവദിച്ച് തെരഞ്ഞെടുപ്പ്‌ സമയത്ത്‌ ബിജെപി ആയുധമാക്കിയിട്ടുണ്ട്. ലക്ഷക്കണക്കിനുള്ള അനുകൂലികളെ സ്വാധീനിക്കാമെന്ന പ്രതീക്ഷയിലാണ്‌ നീക്കം.

ALSO READ: നാരായണ്‍പൂരില്‍ സുരക്ഷ സേനയും നക്‌സലേറ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍; 30 മരണം

തെരഞ്ഞെടുപ്പ് സമയത്ത് ചട്ടലംഘനങ്ങൾ ഉണ്ടായാൽ ഉടനടി പരിഹരിക്കാൻ എല്ലാ നിയമസഭ സീറ്റുകളിലും നിയമ വിദഗ്‌ധരെ വിന്യസിച്ചിട്ടുണ്ടെന്നും അവലോകന യോഗത്തിന് ശേഷം കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയിരുന്നു. ആദ്യം ഒക്ടോബർ ഒന്നിനാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ബിഷ്ണോയ് വിഭാഗത്തിന്റെ പരമ്പരാഗത ആഘോഷമായ അസോജ് അമാവാസ്യ ഉൽസവം കണക്കിലെടുത്താണ് തീയതി മാറ്റുകയാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ ബിഷ്ണോയ് വിഭാഗക്കാരും വിവിധ രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഒക്ടോബർ എട്ടിനാണ് വോട്ടെണ്ണൽ നടക്കുക.

ഒലീവ് ഓയിൽ നിസ്സാരക്കാരനല്ല; അറിയാം ഗുണങ്ങൾ
പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂട്ടാൻ ഇവ കുടിക്കൂ
സെലിബ്രറ്റികൾ പിന്തുടരുന്ന ഇന്റർമിറ്റന്റ് ഫാസ്റ്റിങ് പരീക്ഷിച്ചാലോ?
വെറുതെ കളയാനുള്ളതല്ല പപ്പായക്കുരു
Exit mobile version