Happy New Year 2025: പ്രതീക്ഷകളുടെ 2025; പുതുവര്‍ഷത്തെ വരവേറ്റ് രാജ്യം

New Year 2025 Celebrations in India: മന്‍മോഹന്‍ സിങ്ങിന്റെ നിര്യാണത്തെ തുടര്‍ന്ന് കേരളത്തില്‍ കൊച്ചിയില്‍ നടക്കാറുള്ള ആഘോഷ പരിപാടികള്‍ റദ്ദ് ചെയ്തിരുന്നു. കാര്‍ണിവല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തിയിരുന്ന പാപ്പാഞ്ഞിയെ കത്തിക്കല്‍ പരിപാടി ഇത്തവണ വേണ്ടെന്ന് വെക്കുകയും ചെയ്തു. എങ്കിലും കൊച്ചി തന്നെയായിരുന്നു ഇത്തവണത്തെ ന്യൂ ഇയര്‍ ആഘോഷങ്ങളുടെ പ്രധാന കേന്ദ്രം.

Happy New Year 2025: പ്രതീക്ഷകളുടെ 2025; പുതുവര്‍ഷത്തെ വരവേറ്റ് രാജ്യം

പുതുവര്‍ഷം

Published: 

31 Dec 2024 23:59 PM

ന്യൂഡല്‍ഹി: ആഹ്ലാദത്തോടെയും പ്രതീക്ഷകളോടെയും 2025നെ വരവേറ്റ് രാജ്യം. ആഘോഷത്തിമിര്‍പ്പുകളോടെയാണ് 2024നെ യാത്രയാക്കി 2025നെ ഇന്ത്യക്കാര്‍ സ്വാഗതം ചെയ്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ തോതിലുള്ള ന്യൂ ഇയര്‍ ആഘോഷ പരിപാടികള്‍ തന്നെയാണ് സംഘടിപ്പിക്കപ്പെട്ടത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ നിര്യാണത്തെ തുടര്‍ന്ന് വിവിധയിടങ്ങളിലെ പരിപാടികള്‍ റദ്ദാക്കിയിരുന്നു.

ഡിസംബര്‍ മാസം പകുതിയോടെയാണ് പുതുവത്സര-ക്രിസ്തുമസ് ആഘോഷങ്ങള്‍ ആരംഭിച്ചത്. ഡിസംബര്‍ 31ന് വൈകീട്ടോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിപുലമായ പുതുവത്സരാഘോഷ പരിപാടികള്‍ ആരംഭിച്ചിരുന്നു.

മന്‍മോഹന്‍ സിങ്ങിന്റെ നിര്യാണത്തെ തുടര്‍ന്ന് കേരളത്തില്‍ കൊച്ചിയില്‍ നടക്കാറുള്ള ആഘോഷ പരിപാടികള്‍ റദ്ദ് ചെയ്തിരുന്നു. കാര്‍ണിവല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തിയിരുന്ന പാപ്പാഞ്ഞിയെ കത്തിക്കല്‍ പരിപാടി ഇത്തവണ വേണ്ടെന്ന് വെക്കുകയും ചെയ്തു. എങ്കിലും കൊച്ചി തന്നെയായിരുന്നു ഇത്തവണത്തെ ന്യൂ ഇയര്‍ ആഘോഷങ്ങളുടെ പ്രധാന കേന്ദ്രം.

കാര്‍ണിവല്‍ കമ്മിറ്റിയുടെ പാപ്പാഞ്ഞി ഇല്ലെങ്കിലും ഇത്തവണയും പാപ്പാഞ്ഞിയെ കത്തിച്ചുകൊണ്ട് തന്നെയാണ് കൊച്ചിക്കാര്‍ ന്യൂ ഇയര്‍ ആഘോഷിച്ചത്. ഗാലാഡി ഫോര്‍ട്ട് കൊച്ചി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ഇത്തവണ പാപ്പാഞ്ഞി ഒരുങ്ങിയത്. കൊച്ചി വെളി മൈതാനിയിലായിരുന്നു ഈ പാപ്പാഞ്ഞിയെ കത്തിച്ചത്.

കൊച്ചിക്ക് പുറമേ പുതുവത്സരം ആഘോഷിക്കുന്നതിനായി തിരുവനന്തപുരം മാനവീയം വീഥി, കനകക്കുന്ന്, കോവളം, ശംഖുമുഖം, വര്‍ക്കല ബീച്ച്, കോഴിക്കോട്, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലും ആളുകള്‍ തിങ്ങിനിറഞ്ഞിരുന്നു. വലിയ ജനത്തിരക്കാണ് ഈ സ്ഥലങ്ങളിലെല്ലാം അനുഭവപ്പെട്ടത്.

Also Read: Happy New Year 2025 : കിരിബാത്തിയില്‍ പുതുവര്‍ഷമെത്തി; 2025ന് സ്വാഗതമരുളി ലോകം

കുടുംബത്തോടൊപ്പം പുതുവത്സരാഘോഷാ പരിപാടികളില്‍ മുഴുകിയവരും ഒട്ടനവധി. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് കനത്ത സുരക്ഷയായിരുന്നു ഒരുക്കിയിരുന്നത്. സംസ്ഥാന വ്യാപകമായി പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. കൂടാതെ പുതുവര്‍ഷം ആഘോഷിക്കാന്‍ ബാറിലെത്തുന്നവരെ വീട്ടിലെത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ബാറുകള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

മദ്യപിച്ച് വാഹനമോടിച്ച് ഉണ്ടാകുന്ന അപകടങ്ങളെ ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ നടപടി. ബാറിന് പുറത്ത് പ്രൊഫഷണല്‍ ഡ്രൈവര്‍മാരുടെ സേവനം ലഭ്യമാക്കണമെന്നായിരുന്നു എംവിഡിയുടെ നിര്‍ദേശം. മദ്യപിക്കുന്നതിന് മുമ്പ് തന്നെ അവിടെ എത്തുന്നവരോട് ഡ്രൈവര്‍ പുറത്തുന്നുണ്ടെന്ന് അറിയിക്കണമെന്നും വാഹനം ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്നും എറണാകുളം ജില്ലയിലെ ബാര്‍ ഹോട്ടല്‍ നടത്തിപ്പുകാര്‍ക്ക് എംവിഡി കൈമാറിയ ഉത്തരവില്‍ പറഞ്ഞിരുന്നു.

അതേസമയം, രാജ്യത്തിന്റെ പ്രധാന നഗരങ്ങളിലും കനത്ത സുരക്ഷയൊരുക്കിയിരുന്നു. ഡല്‍ഹി, മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ കനത്ത സുരക്ഷയ്ക്കിടെയാണ് ആഘോഷങ്ങള്‍ നടന്നത്. ഗോവയിലും ഷിംലയിലും പുതുവര്‍ഷം ആഘോഷിക്കുന്നതിനായി നിരവധി ആളുകളെത്തിയിരുന്നു.

Related Stories
Frankie Remruatdika Zadeng: ഇന്ത്യയിലെ ആദ്യ ജനറേഷൻ ബീറ്റ കുഞ്ഞ് ജനിച്ചത് മിസോറമിൽ; പേര് ഫ്രാങ്കി സാഡെങ്
Coast Guard chopper crashes: ഗുജറാത്തില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്ടര്‍ തകര്‍ന്നു, മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം
China HMPV Outbreak: ചൈനയിലെ സ്ഥിതി അസാധാരണമല്ല, രോ​ഗവ്യാപനത്തിന് പിന്നിൽ സാധാരണ രോ​ഗകാരികൾ: ആരോ​ഗ്യമന്ത്രാലയം
PM to launch projects : ഡല്‍ഹിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും; രാജ്യതലസ്ഥാനം സാക്ഷിയാകുന്നത് 12,000 കോടിയുടെ പദ്ധതികള്‍ക്ക്‌
Dating Scam: മോഡൽ ചമഞ്ഞ് 23കാരൻ പറ്റിച്ചത് 700 സ്ത്രീകളെ; ബംബിളും സ്നാപ്ചാറ്റും വഴി സ്വകാര്യ ദൃശ്യങ്ങളും കൈക്കലാക്കി
Viral News: പഴക്കച്ചവടക്കാരന്റെ പൂച്ചയെ കാണാനില്ല; ‘ഹൂലോ’യെ കണ്ടെത്തുന്നവർക്ക് പാരിതോഷികം 10,000 രൂപ, സംഭവം വൈറൽ
സിഡ്‌നിയിലെ ഹീറോകള്‍
സ്ട്രെസ് കുറയ്ക്കാൻ സൂര്യകാന്തി വിത്ത് കഴിക്കൂ
പപ്പായ പതിവാക്കൂ; ഗുണങ്ങൾ ഏറെ
യശസ്വി ജയ്സ്വാളിന് ഓസ്ട്രേലിയലിൽ വെടിക്കെട്ട് റെക്കോർഡ്