Drishyam model crime: ദൃശ്യം പലവട്ടം കണ്ടു… മൃതദേഹം കുഴിച്ചിടുന്ന സീനാണ് പ്രചോദനമായത്… വ്യവസായിയുടെ ഭാര്യയുടെ കൊലപാതകത്തിലെ പ്രതി പറഞ്ഞത് ഇങ്ങനെ…
Drishyam model crime at UP: കാൺപുരിലെ പ്രമുഖ വ്യവസായിയുടെ ഭാര്യയായ ഏക്താ ഗുപ്തയാണ് നാലു മാസം മുമ്പ് കൊല്ലപ്പെട്ടത്. ഒരു ഉന്നത സർക്കാർ ഉദ്യോഗസ്ഥൻ താമസിക്കുന്ന ബംഗ്ലാവിനു സമീപം കുഴിച്ചിട്ട നിലയിലാണ് ഏക്താ ഗുപ്തയുടെ മൃതദേഹം പിന്നീട് കണ്ടെത്തിയത് കണ്ടെത്തിയത്.
കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ നടന്ന വ്യവസായിയുടെ ഭാര്യയുടെ കൊലപാതകത്തിൽ പ്രതി ജിം ട്രെയിനർ എന്ന് കണ്ടെത്തിയിട്ട് ദിവസങ്ങളായി. ഇപ്പോൾ ആ കൊലയ്ക്ക് പിന്നിൽ മലയാളിയ്ക്ക് കൗതുകം ഉണ്ടാക്കുന്ന ഒരു കാര്യം കൂടി ഉണ്ടെന്നു പുറത്തു വന്നിരിക്കുകയാണ്. പ്രതിയായ ജിം പരിശീലകൻ ദൃശ്യം എന്ന മലയാള സിനിമയുടെ ഹിന്ദി പതിപ്പ് പലവട്ടം കണ്ടിരുന്നു എന്നും അതിൽ നായകനായ അജയ് ദേവ്ഗൺ പോലീസ് സ്റ്റേഷനിൽ മൃതദേഹം കുഴിച്ചിടുന്ന സീനാണ് കൊല നടത്തിയപ്പോഴും പ്രചോദനമായത് എന്നും തുറന്നു പറഞ്ഞു.
കാൺപുരിലെ പ്രമുഖ വ്യവസായിയുടെ ഭാര്യയായ ഏക്താ ഗുപ്തയാണ് നാലു മാസം മുമ്പ് കൊല്ലപ്പെട്ടത്. ഒരു ഉന്നത സർക്കാർ ഉദ്യോഗസ്ഥൻ താമസിക്കുന്ന ബംഗ്ലാവിനു സമീപം കുഴിച്ചിട്ട നിലയിലാണ് ഏക്താ ഗുപ്തയുടെ മൃതദേഹം പിന്നീട് കണ്ടെത്തിയത് കണ്ടെത്തിയത്. ജൂൺ 24 നാണ് ഏക്തയെ കാണാതായത്. ജിം പരിശീലകനായ വിമൽ സോണിയാണ് പ്രതി.
തൻ്റെ ഭാര്യയ്ക്ക് പ്രോട്ടീനുകൾക്കൊപ്പം ലഹരിയും നൽകിയ ശേഷം ഭാര്യയുമായി വിമൽ ഒളിച്ചോടിയെന്ന് ആരോപിച്ച് ഭർത്താവ് രാഹുൽ ഗുപ്ത രംഗത്ത് വന്നിരുന്നു. തുടർന്നുള്ള ചോദ്യം ചെയ്യലിൽ വിമൽ കൊലപാതകം സമ്മതിക്കുകയും സർക്കാർ ഉദ്യോഗസ്ഥർക്ക് അനുവദിച്ച ബംഗ്ലാവുകൾ ഉൾപ്പെടുന്ന സ്ഥലത്ത് മൃതദേഹം കുഴിച്ചിട്ടതായി പറയുകയും ചെയ്തു. താൻ ഒന്നിലധികം തവണ ‘ദൃശ്യം’ കണ്ടിട്ടുണ്ടെന്നും അത് മൃതദേഹം അടക്കം ചെയ്യാനുള്ള ആശയം നൽകിയെന്നും വിമൽ പറഞ്ഞു.
2015ൽ പുറത്തിറങ്ങിയ ദൃശ്യത്തിൽ നായകൻ കൊല്ലപ്പെട്ടയാളുടെ മൃതദേഹം പോലീസ് സ്റ്റേഷൻ്റെ കീഴിൽ കുഴിച്ചിടുന്നതായാണ് കഥ. സംഭവദിവസം മുതലുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നതനുസരിച്ച് ഏക്താ ഗുപ്ത ചുവന്ന ടീ ഷർട്ടും കറുത്ത പാൻ്റും ധരിച്ച് ജിമ്മിനുള്ളിൽ നടക്കുന്നതും മറ്റും വ്യക്തമാണ്. കൊല്ലപ്പെട്ട ദിവസം ജിമ്മിൽ എത്തിയ ഏക്തയുമായി വിമൽ വഴക്കുണ്ടാക്കിയെന്നും ഇതിനിടയിൽ വിമൽ സോണി അവളെ മർദ്ദിക്കുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു എന്നും വ്യക്തമാണ്.
ഒരു ഹെയർ ക്ലിപ്പും ഏക്തയുടെ മറ്റ് സാധനങ്ങളും കാറിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. വിമൽ സോണി ജോലി ചെയ്തിരുന്ന ജിമ്മിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള വീട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ബംഗ്ലാവിൻ്റെ ഒരു ഭാഗത്ത് ജില്ലാ മജിസ്‌ട്രേറ്റും കുടുംബവുമാണ് താമസിച്ചിരുന്നത്.