5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Aadhaar Card Update: വേഗം ചെയ്തോളൂ…; ആധാർ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള തീയതി നീട്ടി

Free Aadhaar Card Update: നവജാതശിശുക്കൾക്കും ആധാർ എൻറോൾ ചെയ്യേണ്ടത് നിർബന്ധമാണ്. അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ ആധാർ എന്റോൾമെന്റിന് ബയോമെട്രിക് വിവരങ്ങൾ ആവശ്യമില്ല. എൻറോളിങ്ങിന് കുട്ടിയുടെ ജനന സർട്ടിഫിക്കറ്റും മാതാപിതാക്കളിൽ ഒരാളുടെ ആധാറും മാത്രമാണ് വേണ്ടത്.

Aadhaar Card Update: വേഗം ചെയ്തോളൂ…; ആധാർ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള തീയതി നീട്ടി
Reprensental Image (Credits: TV9 Marathi News)
neethu-vijayan
Neethu Vijayan | Published: 18 Oct 2024 07:21 AM

ന്യൂഡൽഹി: സൗജന്യമായി ആധാർ അപ്ഡേറ്റ് ചെയ്യാനുള്ള തീയതി നീട്ടി സർക്കാർ. 2024 ഡിസംബർ 14 വരെയാണ് നീട്ടിയിരിക്കുന്നത്. ജൂൺ 14ന് ശേഷം ഇത് രണ്ടാം തവണയാണ് UIDAI അപ്ഡേറ്റ് ചെയ്യാനുള്ള സമയപരിധി നീട്ടുന്നത്. ആധാർ വിശദാംശങ്ങൾ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുന്ന പ്രക്രിയ യുഐഡിഎഐയുടെ ഓൺലൈൻ പോർട്ടലിലൂടെ മാത്രമാണ് ലഭ്യമാകുകയുള്ളൂ. തിരിച്ചറിയൽ-മേൽവിലാസ രേഖകൾ myaadhaar.uidai.gov.in വഴി ആധാർ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്തശേഷം ഉപയോക്താക്കൾക്ക് ഡോക്യുമെന്റ് അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്.

എന്നാൽ മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചവർക്ക് മാത്രമേ ഓൺലൈൻ സംവിധാനം ഉപയോഗിക്കാൻ സാധിക്കൂ. ആധാർ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനായി ആധാറിൽ മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ നൽകേണ്ടതുണ്ട്. ഇതുവരെ ആധാറിൽ മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ നൽകാതിരുന്നവർക്കും നിലവിലുള്ള ആധാറിൽ മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ മാറ്റം വന്നവർക്കും അക്ഷയ ആധാർ കേന്ദ്രങ്ങൾ വഴി അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്.

നവജാതശിശുക്കൾക്കും ആധാർ എൻറോൾ ചെയ്യേണ്ടത് നിർബന്ധമാണ്. അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ ആധാർ എന്റോൾമെന്റിന് ബയോമെട്രിക് വിവരങ്ങൾ ആവശ്യമില്ല. എൻറോളിങ്ങിന് കുട്ടിയുടെ ജനന സർട്ടിഫിക്കറ്റും മാതാപിതാക്കളിൽ ഒരാളുടെ ആധാറും മാത്രമാണ് വേണ്ടത്. കുട്ടികളുടെ ബയോമെട്രിക്‌സ് അഞ്ച് വയസിലും 15 വയസിലും നിർബന്ധമായും പുതുക്കണമെന്നതും ശ്രദ്ധിക്കേണ്ടതാണ്.

ALSO READ: ആധാർ, പാൻ കാർഡ് വിവരങ്ങൾ ചോർത്തൽ; നടപടിയുമായി കേന്ദ്ര സർക്കാർ

അഞ്ചാം വയസിലെ നിർബന്ധിത ബയോമെട്രിക് പുതുക്കൽ ഏഴു വയസിനുള്ളിലും 15 വയസിലെ നിർബന്ധിത ബയോമെട്രിക് പുതുക്കൽ 17 വയസിനുള്ളിലും നടത്തണം. എങ്കിൽ മാത്രമേ സൗജന്യ പുതുക്കൽ സൗകര്യം ലഭ്യമാക്കൂ. ആധാറുമായി ബന്ധപ്പെട്ട തട്ടിപ്പുകളുടെ വർദ്ധിച്ചുവരുന്ന അപകടസാധ്യതയും സർക്കാർ ഉയർത്തിക്കാട്ടുന്നുണ്ട്. പതിവ് അപ്‌ഡേറ്റുകൾ വഴി, ഗവൺമെൻ്റിന് കൃത്യവും സുരക്ഷിതവുമായ ഒരു ഡാറ്റാബേസ് നിലനിർത്താൻ കഴിയുമെന്നതാണ് ഇതിൻ്റെ ലക്ഷ്യം. ഇത് ആധാർ ദുരുപയോഗത്തിൻ്റെ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

എങ്ങനെ സൗജന്യമായി ആധാർ വിശദാംശങ്ങൾ ഓൺലൈനിൽ അപ്ഡേറ്റ് ചെയ്യാം

  • UIDAI പോർട്ടൽ സന്ദർശിക്കുക: myaadhaar.uidai.gov.in സന്ദർശിച്ച് ആധാർ സെൽഫ് സർവീസ് അപ്‌ഡേറ്റ് പോർട്ടലിലേക്ക് പോകുക.
  • ആധാറും ഒടിപിയും ഉപയോഗിച്ച് ലോഗിൻ ചെയ്യുക: നിങ്ങളുടെ ആധാർ നമ്പർ നൽകി ലോഗിൻ ചെയ്യുന്നതിന് നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് അയച്ച ഒടിപി ഉപയോഗിക്കേണ്ടതാണ്.
  • നിങ്ങളുടെ വിശദാംശങ്ങൾ അവലോകനം ചെയ്യുക: നിങ്ങളുടെ ആധാർ പ്രൊഫൈലിൽ കാണിച്ചിരിക്കുന്ന വിവരങ്ങൾ (പേര്, വിലാസം മുതലായവ) പരിശോധിക്കുക. ഏതെങ്കിലും വിശദാംശങ്ങൾ കാലഹരണപ്പെട്ടതോ തെറ്റോ ആണെങ്കിൽ, അപ്ഡേറ്റ് എന്ന ഓപ്ഷനിൽ തുടരുക.
  • വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുക: പ്രസക്തമായ ഡോക്യുമെൻ്റ് ടൈപ്പ് (ഐഡൻ്റിറ്റി പ്രൂഫ് അല്ലെങ്കിൽ അഡ്രസ് പ്രൂഫ്) തിരഞ്ഞെടുത്ത ശേഷം രേഖയുടെ സ്കാൻ ചെയ്ത പകർപ്പ് JPEG, PNG അല്ലെങ്കിൽ PDF ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യുക. പരമാവധി വലുപ്പം: 2 MB.
  • സമർപ്പിക്കുക: നിങ്ങളുടെ അഭ്യർത്ഥന സമർപ്പിച്ചുകഴിഞ്ഞാൽ, നിങ്ങൾക്ക് ഒരു സേവന അഭ്യർത്ഥന നമ്പർ (SRN) ലഭിക്കും. അത് നിങ്ങളുടെ അപ്ഡേറ്റിൻ്റെ നില ട്രാക്ക് ചെയ്യാൻ സഹായിക്കുന്നു.
  • ബയോമെട്രിക് അപ്‌ഡേറ്റുകൾ: ഡെമോഗ്രാഫിക് അപ്‌ഡേറ്റുകൾ ഓൺലൈനിൽ ചെയ്യാൻ കഴിയുമെങ്കിലും, വിരലടയാളം, ഐറിസ് സ്കാനുകൾ അല്ലെങ്കിൽ ഫോട്ടോകൾ പോലുള്ള ബയോമെട്രിക് വിവരങ്ങളിലേക്കുള്ള മാറ്റങ്ങൾ ഒരു അംഗീകൃത ആധാർ കേന്ദ്രത്തിൽ മാത്രമേ ചെയ്യാൻ കഴിയൂ,

Latest News