ജമ്മുവിൽ സൈന്യത്തിൻ്റെ വാഹനവ്യൂഹത്തിനുനേരെ ഭീകരാക്രമണം; നാല് സൈനികർക്ക് വീരമൃത്യു Malayalam news - Malayalam Tv9

Jammu Kashmir Encounter: ജമ്മുവിൽ സൈന്യത്തിൻ്റെ വാഹനവ്യൂഹത്തിനുനേരെ ഭീകരാക്രമണം; നാല് സൈനികർക്ക് വീരമൃത്യു

Published: 

08 Jul 2024 20:52 PM

Jammu Kashmir Kathua Encounter: പ്രദേശത്ത് സൈന്യം പട്രോളിങ് നടത്തുന്നതിനിടയിലാണ് ആക്രമണമുണ്ടായിരിക്കുന്നത്. പിന്നാലെ സൈന്യവും തിരിച്ചടിച്ചെന്ന് വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ സൈന്യത്തിന്റെ 9 കോർപ്‌സിന്റെ കീഴിലാണ് ഈ പ്രദേശം.

Jammu Kashmir Encounter: ജമ്മുവിൽ സൈന്യത്തിൻ്റെ വാഹനവ്യൂഹത്തിനുനേരെ ഭീകരാക്രമണം; നാല് സൈനികർക്ക് വീരമൃത്യു

Encounter In Kathua. (Represental Image)

Follow Us On

ശ്രീന​ഗർ: ജമ്മു കശ്മീരിലെ (Jammu Kashmir Encounter) കത്വയിൽ സൈന്യത്തിന്റെ വാഹനവ്യൂഹത്തിനുനേരെയുണ്ടായ ഭീകരാക്രമണത്തിൽ നാല് സൈനികർക്ക് വീരമൃത്യു. സംഭവത്തിൽ ആറ് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ത്യൻ സൈന്യത്തിന്റെ വാഹനവ്യൂഹത്തിന് നേരെ തിങ്കളാഴ്ച ഉച്ചയോടെയാണ് ഭീകരർ ആക്രമണം നടത്തിയത്. കത്വയിൽ നിന്ന് 150 കിലോ മീറ്റർ അകലെ ബദ്‌നോട്ട ഗ്രാമത്തിലാണ് സംഭവം നടന്നത്. ഭീകരരും സൈനികരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നതായാണ് റിപ്പോർട്ട്. പ്രദേശത്തേക്ക് കൂടുതൽ സൈനിക സംഘങ്ങൾ തിരിച്ചിട്ടുണ്ട്.

പ്രദേശത്ത് സൈന്യം പട്രോളിങ് നടത്തുന്നതിനിടയിലാണ് ആക്രമണമുണ്ടായിരിക്കുന്നത്. പിന്നാലെ സൈന്യവും തിരിച്ചടിച്ചെന്ന് വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ സൈന്യത്തിന്റെ 9 കോർപ്‌സിന്റെ കീഴിലാണ് ഈ പ്രദേശം. കഴിഞ്ഞ ദിവസം ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു വരിച്ചിരുന്നു. രണ്ടിടത്തായി നടന്ന ഏറ്റുമുട്ടലിൽ എട്ട് ഭീകരരെ വധിക്കുകയും ചെയ്തിരുന്നു. കുൽഗാം ജില്ലയിലെ മോഡർഗാം ഗ്രാമത്തിലും ഫ്രിസൽ മേഖലയിലുമാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ ഹിസ്‌ബുൾ മുജാഹിദ്ദീൻ സീനിയർ കമാൻഡറെയടക്കം എട്ട് ഭീകരരെ സൈന്യം വധിച്ചതായാണ് വിവരം.

ALSO READ: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; എട്ട് ഭീകരരെ വധിച്ചു, രണ്ട് സൈനികർക്ക് വീരമൃത്യു

ശനിയാഴ്ച രാവിലെ മോ‍ഡർഗ്രാമിൽ സിആർപിഎഫും കരസേനയും പൊലീസും ചേർന്ന നടത്തിയ സംയുക്ത പരിശോധനക്കിടെ ഒളിച്ചിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു. ലാൻസ് നായിക് പ്രദീപ് നൈനും ഹവിൽദാർ രാജ്കുമാറുമാണ് ഏറ്റുമുട്ടലിൽ മരിച്ച സൈനികർ. ഹിസ്ബുൾ മുജാഹീദ്ദീൻ സീനിയർ കമാൻഡർ ഫറുഖ് അഹമ്മദിൻ്റെ മരണവും സൈന്യം സ്ഥിരീകരിച്ചു.

പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന് രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്നാണ് സംയുക്തസംഘം തിരച്ചിൽ ആരംഭിച്ചത്. വൈകിട്ട് ഫ്രിസൽ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ മറ്റൊരു സൈനികനും ജീവൻ നഷ്ടപ്പെട്ടു. ഫ്രിസലിലാണ് നാല് ഭീകരരെ സൈന്യം വധിച്ചത്. പ്രദേശത്ത് ഇനിയും ഭീകരർ ഒളിച്ചിരിപ്പുണ്ടെന്നും തിരച്ചിൽ തുടരുകയാണെന്നും സൈന്യം വ്യക്തമാക്കി.

 

Related Stories
പിതാവ് സ്വപ്‌നത്തില്‍ വന്ന് ഖബര്‍ വൃത്തിയാക്കാന്‍ ആവശ്യപ്പെട്ടു; 20 വര്‍ഷങ്ങള്‍ക്ക് ശേഷം കല്ലറ പൊളിച്ച് മകന്‍
Bomb Threat: കളി കാര്യമായി…. സ്കൂളിന് അവധി കിട്ടാൻ ഒൻപതാം ക്ലാസുകാരൻ്റെ വികൃതി; പോലീസ് അന്വേഷണം
Insects Found in Tirupati Prasad: ലഡുവിൽ മൃഗക്കൊഴുപ്പ്, ഇപ്പോഴിതാ പ്രസാദത്തിൽ അട്ട; വിവാദങ്ങൾ ഒഴിയാതെ തിരുപ്പതി ക്ഷേത്രം: നിഷേധിച്ച് ക്ഷേത്രം അധികൃതർ
Jammu Kashmir Exits Poll 2024: ബിജെപിക്കും പിഡിപിക്കും അടിപതറും? ജമ്മുകശ്മീരിൽ കോൺ​ഗ്രസ് തരം​ഗമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ
Haryana Exit Polls 2024: താമര വാടും, ഹരിയാനയിൽ ‘കെെ’ കരുത്ത്; എക്സിറ്റ് പോൾ ഫലം പുറത്ത്
PM Kissan Samman Nidhi: അടിച്ചു മോനെ ലോട്ടറി, പിഎം കിസാൻ സമ്മാൻ നിധി അക്കൗണ്ടിൽ! എങ്ങനെ പരിശോധിക്കാം
ചിയ സീഡ് കഴിക്കുമ്പോൾ ഈ അബദ്ധം ചെയ്യരുത്; മരണം വരെ സംഭവിക്കാം
രാവിലെ ഈന്തപ്പഴം ചൂടുവള്ളെത്തിലിട്ട് കഴിച്ചു നോക്കൂ...
കറിവേപ്പില കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
കുട്ടികളിലെ കാഴ്ചവൈകല്യത്തിന് ഇലക്കറി ശീലമാക്കാം
Exit mobile version