5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Viral News: പറന്നെത്തിയ തെളിവ്, കൊലപാതകം തെളിയിക്കാന്‍ പോലീസിന് വഴികാട്ടിയത് ഈച്ച

Fly Helped To Solve Murder Case: കഴിഞ്ഞ വെള്ളിയാഴ്ചയാണ് മനോജ് താക്കൂറിന്റെ മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി മരുമകന്‍ ധരം സിങ്ങിനൊപ്പം മദ്യപിക്കാനായി പുറത്ത് പോയതായിരുന്നു മനോജ്. എന്നാല്‍ ഇയാള്‍ പിന്നീട് മടങ്ങിയെത്തിയില്ല. ഇതോടെ പിറ്റേ ദിവസം കുടുംബം പോലീസില്‍ പരാതി നല്‍കി. ഇതിന് പിന്നാലെ നടത്തിയ തിരച്ചിലിലാണ് മനോജിന്റെ മൃതദേഹം കണ്ടെത്തിയത്.

Viral News: പറന്നെത്തിയ തെളിവ്, കൊലപാതകം തെളിയിക്കാന്‍ പോലീസിന് വഴികാട്ടിയത് ഈച്ച
പ്രതീകാത്മ ചിത്രം (Image Credits: Unsplash)
shiji-mk
SHIJI M K | Published: 07 Nov 2024 07:00 AM

ഭോപ്പാല്‍: കൊലപാതക കേസ് തെളിയിക്കുന്നതില്‍ പോലീസിനെ സഹായിച്ച് ഈച്ച. മനോജ് താക്കൂര്‍ എന്ന 26കാരന്റെ കൊലപാതക കേസ് തെളിയിക്കുന്നതിലാണ് ഈച്ച വഴികാട്ടിയായത്. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം നടന്നത്. കൊലപാതക കേസില്‍ കൃത്യമായ ഉത്തരം കണ്ടെത്താനാകാതെ വിഷമിച്ച പോലീസിന് മുന്നിലേക്കാണ് ഭാഗ്യം ഈച്ചയുടെ രൂപത്തിലെത്തിയത്. സിനിമയെ വെല്ലുന്ന ട്വിസ്റ്റാണ് കേസ് തെളിയിക്കുന്നതിന് പോലീസിനെ സഹായിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മനോജ് താക്കൂറിന്റെ മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി മരുമകന്‍ ധരം സിങ്ങിനൊപ്പം മദ്യപിക്കാനായി പുറത്ത് പോയതായിരുന്നു മനോജ്. എന്നാല്‍ ഇയാള്‍ പിന്നീട് മടങ്ങിയെത്തിയില്ല. ഇതോടെ പിറ്റേ ദിവസം കുടുംബം പോലീസില്‍ പരാതി നല്‍കി. ഇതിന് പിന്നാലെ നടത്തിയ തിരച്ചിലിലാണ് മനോജിന്റെ മൃതദേഹം കണ്ടെത്തിയത്.

Also Read: Kon Waii Son : സംഗീതപരിപാടിക്കിടെ കോഴിയുടെ കഴുത്തറുത്ത് ചോരകുടിച്ചു; ഗായകനെതിരെ കേസ്

ഇതോടെ സംശയം ധരം സിങ്ങിലേക്ക് നീണ്ടു. അവസാനമായി മനോജിനൊപ്പമുണ്ടായിരുന്നത് ധരം സിങ്ങായതിനാല്‍ തന്നെ പോലീസ് ഇയാളെ സംശയിക്കുകയും ചോദ്യം ചെയ്യുകയുമുണ്ടായി. എന്നാല്‍ വിശ്വസനീയമായ രീതിയിലാണ് ഇയാള്‍ പോലീസിന് മറുപടി നല്‍കിയത്. കൊലപാതകം തെളിയിക്കുന്നതിനായി സിസിടിവി ദൃശ്യങ്ങളോ ദൃക്‌സാക്ഷികളെയോ മറ്റ് തെളിവുകളോ കണ്ടെത്താന്‍ പോലീസിന് സാധിച്ചില്ല.

എന്നാല്‍ പോലീസിന്റെ സംശയം വീണ്ടും ധരം സിങ്ങിലേക്ക് നീണ്ടു. അയാളെ വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചു. ധരം സിങ്ങിനെ ചോദ്യം ചെയ്യുന്നതിനിടെ ഒരു ഈച്ച ഇയാളെ ചുറ്റി പറക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥനായ അഭിഷേക് പയാസി ശ്രദ്ധിച്ചു. മറ്റെവിടെയും പോകാതെ ധരം സിങ്ങിനടുത്ത് മാത്രമാണ് ഈച്ചയുണ്ടായിരുന്നത്. ഇതുകണ്ട അഭിഷേക് ധരം സിങ്ങിനോട് അയാള്‍ ധരിച്ചിരിക്കുന്ന ഷര്‍ച്ച് അഴിച്ച് നല്‍കാന്‍ ആവശ്യപ്പെട്ടു.

Also Read: Viral Video: ഓട്ടോറിക്ഷയ്ക്ക് കൂട്ടുകാരുമായി പന്തയംവെച്ചു; പടക്കപ്പെട്ടിക്ക് മുകളിലിരുന്ന് തീകൊളുത്തി; യുവാവിന് ദാരുണാന്ത്യം

ആ ഷര്‍ട്ട് ഒട്ടും വൈകാതെ ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കി. പരിശോധനാഫലത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഉണ്ടായിരുന്നത്. ധരം സിങ്ങ് നല്‍കിയ ഷര്‍ച്ചില്‍ നഗ്നനേത്രങ്ങളാല്‍ കാണാന്‍ സാധിക്കാത്ത രക്തക്കറയുണ്ടായിരുന്നു. ഇതോടെ ധരം സിങ്ങാണ് കൊലപാതകം നടത്തിയതെന്ന നിഗമനത്തിലേക്ക് പോലീസെത്തി.

ഫൊറന്‍സിക് പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ താനാണ് കൊലപാതകം നടത്തിയതെന്ന് ധരം സിങ് സമ്മതിച്ചു. ഭക്ഷണം കഴിച്ചതിന്റെ ബില്ല് കൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.

Latest News