5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Child Dies of Food Poisoning: പിറന്നാൾ ദിനത്തിൽ കേക്ക് കഴിച്ച് അഞ്ചുവയസുകാരൻ മരിച്ചു; ഭക്ഷ്യ വിഷബാധയെന്ന് സംശയം

5 year old boy died after eating cake: സംഭവ ദിവസം ഫുഡ് ഡെലിവറി ആപ്പിലൂടെയാണ് അവർ കേക്ക് ഓർഡർ ചെയ്തത്. കേക്ക് കഴിച്ചതോടെ മൂവരുടെയും ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു.

Child Dies of Food Poisoning: പിറന്നാൾ ദിനത്തിൽ കേക്ക് കഴിച്ച് അഞ്ചുവയസുകാരൻ മരിച്ചു; ഭക്ഷ്യ വിഷബാധയെന്ന് സംശയം
Representational Image (Image Credits: Nichole Kelly/Moment/Getty images)
nandha-das
Nandha Das | Updated On: 08 Oct 2024 22:59 PM

ബെംഗളൂരു: പിറന്നാൾ ദിനത്തിൽ പിതാവ് കൊണ്ടുവന്ന കേക്ക് കഴിച്ച് 5 വയസുകാരൻ മരിച്ചു. ഭക്ഷ്യ വിഷബാധയെന്നാണ് സംശയം. കേക്ക് കഴിച്ച മാതാപിതാക്കൾ അത്യാസന്ന നിലയിൽ കെംപെഗൗഡ ആശുപതിയിൽ ചികിത്സയിലാണ്. സ്വിഗ്ഗിയിൽ ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്ന ബാൽ രാജുവിന്റെയും നാഗലക്ഷ്മിയുടെയും മകൻ ധീരജാണ് മരിച്ചത്. ബെംഗളൂരുവിലെ കെ പി അഗ്രഹാര പോലീസ് സ്റ്റേഷൻ പരിധിയിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നത്.

പ്രാഥമിക നിഗമനത്തിൽ പഴകിയ ഭക്ഷണം കഴിച്ചതാണ് ബാൽ രാജുവിന്റെയും നാഗലക്ഷ്മിയുടെയും അപകട നിലയ്ക്ക് കാരണമെന്ന് കണ്ടെത്തി. ഇവരുടെ വീട്ടിൽ ഉണ്ടായിരുന്ന ഭക്ഷണ സാധനങ്ങൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നവരുടെയും, വീട്ടിൽ നിന്നും ശേഖരിച്ച ഭക്ഷണ സാധനങ്ങളുടെയും പരിശോധനാ ഫലങ്ങൾ വന്നാൽ മാത്രമേ സംഭവത്തിൽ കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു.

ALSO READ: ലഡുവിൽ മൃഗക്കൊഴുപ്പ്, ഇപ്പോഴിതാ പ്രസാദത്തിൽ അട്ട; വിവാദങ്ങൾ ഒഴിയാതെ തിരുപ്പതി ക്ഷേത്രം: നിഷേധിച്ച് ക്ഷേത്രം അധികൃതർ

 

സംഭവ ദിവസം ഫുഡ് ഡെലിവറി ആപ്പിലൂടെയാണ് ബാൽ രാജു കേക്ക് ഓർഡർ ചെയ്തത്. മകൻ ധീരജിനൊപ്പം ബാൽ രാജുവും അമ്മ നാഗാലക്ഷ്മിയും കേക്ക് കഴിച്ചു. തുടർന്ന് അവരുടെ ആരോഗ്യ നില വഷളാവുകയായിരുന്നു. അയൽവാസികളാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചതും പോലീസിൽ വിവരമറിയിച്ചതും. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

അതേസമയം, അടുത്തിടെ ബെംഗളൂരു നഗരത്തിലെ വിവിധ ബേക്കറികളിൽ നിന്നായി 12 തരം വ്യത്യസ്ത കേക്കുകളിൽ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ ഇവയിലെല്ലാം ക്യാൻസർ സാധ്യത വർധിപ്പിക്കുന്ന പദാർത്ഥങ്ങൾ അടങ്ങിയിട്ടുള്ളതായി കണ്ടെത്തി. എല്ലാ മാസവും നടത്തിവരുന്ന പരിശോധനയുടെ ഭാഗമായി നടത്തിയ ടെസ്റ്റിംഗിലാണ് കേക്കിൽ അപകടകരമായ വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതെന്ന് കർണാടക മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. ഈ സംഭവത്തിലും അന്വേഷണം പുരോഗമിക്കുന്നുണ്ട്.

 

 

Latest News