5 Soldiers Dead: ജമ്മുകശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു;5 സൈനികര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്
Army Vehicle Plunges into Gorge in J&K:ജമ്മുകാശ്മീരിലെ പുഞ്ച് ജില്ലയിലെ നിയന്ത്രണം രേഖയ്ക്ക് സമീപം മാങ്കോട്ട് മേഖലയില്‍ ബാല്‍നോയിയിലാണ് സംഭവം. സൈനികർ സഞ്ചരിച്ചിരുന്ന വാഹനം 350 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം.
ഡൽഹി: സൈനിക വാഹനം അപകടത്തിൽപ്പെട്ട് അഞ്ച് സൈനികർക്ക് വീരമൃത്യു.18-ഒാളം പേർക്ക് അപകടത്തിൽ പരിക്കേറ്റു. ജമ്മുകാശ്മീരിലെ പുഞ്ചിൽ നിയന്ത്രണ രേഖയ്ക്ക് സമീപം മാങ്കോട്ട് മേഖലയില്‍ ബാല്‍നോയിയിലാണ് സംഭവം. സൈനികർ സഞ്ചരിച്ചിരുന്ന വാഹനം 350 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു.
All ranks of #WhiteKnightCorps extend their deepest condolences on the tragic loss of five brave soldiers in a vehicle accident during operational duty in the #Poonch sector.
Rescue operations are ongoing, and the injured personnel are receiving medical care.@adgpi…
— White Knight Corps (@Whiteknight_IA) December 24, 2024
11 മദ്രാസ് ലൈറ്റ് ഇൻഫൻട്രി ബറ്റാലിയൻ്റെ സൈനീകർക്കാണ് അപകടം പറ്റിയത്. സൈനികൃ ആസ്ഥാനത്ത് നിന്നും ബൽനോയ് ഖോര മേഖലയിലേക്ക് പോകുന്നതിനിടെയാണ് വാഹനം മറിയുകയായിരുന്നു . സൈന്യവും ജമ്മു കാശ്മീർ പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.18 സൈനികർക്കാണ് അപകടത്തിൽ പരിക്കേറ്റതെന്നും, 8 സൈനികരുടെ നില ഗുരുതരമാണെന്നെനും റിപ്പോർട്ടുകളുണ്ട്. പരിക്കേറ്റവര്‍ക്ക് അടിയന്തരസഹായം നല്‍കിയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.