പിതാവ് സ്വപ്‌നത്തില്‍ വന്ന് ഖബര്‍ വൃത്തിയാക്കാന്‍ ആവശ്യപ്പെട്ടു; 20 വര്‍ഷങ്ങള്‍ക്ക് ശേഷം കല്ലറ പൊളിച്ച് മകന്‍
Uttar Pradesh News: പിതാവ് സ്വപ്‌നത്തില്‍ വന്ന് ഖബര്‍ നന്നാക്കാന്‍ തന്നോട് ആവശ്യപ്പെട്ടതായാണ് അക്തര്‍ കുടുംബാംഗങ്ങളോട് പറഞ്ഞത്. ഇതിന് പിന്നാലെ ശ്മാശാന സ്ഥലത്തേക്ക് എത്തിയപ്പോള്‍ ഖബര്‍ പൂര്‍ണമായും തകര്‍ന്ന നിലയില്‍ കാണപ്പെട്ടു.
ലഖ്‌നൗ: പല തരത്തിലുള്ള സംഭവങ്ങള്‍ ദിനംപ്രതി ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ വളരെ കൗതുകം നിറഞ്ഞൊരു വാര്‍ത്തയാണ് പുറത്തുവരുന്നത്. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം മകന്റെ സ്വപ്‌നത്തിലെത്തി പിതാവ് തന്റെ ശവക്കുഴി വൃത്തിയാക്കാന്‍ ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശിലാണ് സംഭവം. തന്റെ പിതാവ് സ്വപ്‌നത്തില്‍ വന്ന് തന്നോട് കല്ലറ നന്നാക്കാന്‍ ആവശ്യപ്പെട്ടു എന്ന് കാണിച്ച് യുവാവ് കല്ലറി പൊളിക്കാന്‍ ശ്രമിച്ചതോടെയാണ് സംഭവം വാര്‍ത്തയായത്.
പിതാവിന്റെ കല്ലറ പൊളിച്ച ശേഷം മകന്‍ പറഞ്ഞ വാക്കുകളാണ് നാട്ടുകാരിലെല്ലാം അമ്പരപ്പ് ഉണ്ടാക്കിയത്. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മറവ് ചെയ്ത സമയത്തുണ്ടായിരുന്നത് പോലെയാണ് പിതാവിന്റെ മൃതദേഹം ഇപ്പോഴുമുള്ളതെന്നാണ് മകന്‍ പറയുന്നത്.
Also Read: Bomb Threat: കളി കാര്യമായി…. സ്കൂളിന് അവധി കിട്ടാൻ ഒൻപതാം ക്ലാസുകാരൻ്റെ വികൃതി; പോലീസ് അന്വേഷണം
ദാരാ നഗറിലെ താമസക്കാരനായ അക്തര്‍ സുബ്ഹാനിയുടെ പിതാവ് മൗലാന അന്‍സാര്‍ അഹമ്മദിന്റേതാണ് കല്ലറ. 2003ലാണ് അദ്ദേഹം മരണപ്പെടുന്നത്. ദാരാ നഗറിലെ ശ്മശാനത്തിലായിരുന്നു അദ്ദേഹത്തെ സംസ്‌കരിച്ചത്. എന്നാല്‍ 20 വര്‍ഷങ്ങള്‍ക്ക് ശേഷം മകന്‍ അക്തര്‍ സുബ്ഹാനിയുടെ സ്വപ്‌നത്തിലെത്തി അദ്ദേഹം തന്റെ ഖബര്‍ വൃത്തിയാക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പിതാവ് സ്വപ്‌നത്തില്‍ വന്ന് ഖബര്‍ നന്നാക്കാന്‍ തന്നോട് ആവശ്യപ്പെട്ടതായാണ് അക്തര്‍ കുടുംബാംഗങ്ങളോട് പറഞ്ഞത്. ഇതിന് പിന്നാലെ ശ്മാശാന സ്ഥലത്തേക്ക് എത്തിയപ്പോള്‍ ഖബര്‍ പൂര്‍ണമായും തകര്‍ന്ന നിലയില്‍ കാണപ്പെട്ടു. ഖബറിന്റെ പകുതിഭാഗവും നിലത്ത് വീണ നിലയിലായിരുന്നു. പിന്നീട് ഖബര്‍ നന്നാക്കുന്നതുമായി ബന്ധപ്പെട്ട് അക്തര്‍ ബറേലി സമുദായത്തിലെ മൗലാനയോട് കൂടിയാലോചിച്ച് അനുവാദം വാങ്ങി.
അനുമതി ലഭിച്ചതിന് പിന്നാലെ തന്നെ ഖബര്‍ പൂര്‍ണമായും നന്നാക്കാന്‍ അക്തര്‍ ആരംഭിച്ചു. നാട്ടുകാരുടെയും കുടുംബക്കാരുടെയും സാന്നിധ്യത്തിലാണ് കുഴി വൃത്തിയാക്കിയത്. എന്നാല്‍ ഖബര്‍ കുഴിച്ചപ്പോള്‍ ഇരുപത് വര്‍ഷം മുമ്പ് മറവ് ചെയ്യുന്ന സമയത്ത് ഉണ്ടായിരുന്ന അതേ രൂപത്തില്‍ മൃതദേഹം കിടക്കുന്ന കാഴ്ചയാണ് കണ്ടത്. ഈ മൃതദേഹം പൂര്‍വസ്ഥിതിയില്‍ വെച്ച് അതിന് മുകളില്‍ മണ്ണിട്ട് ഖബര്‍ അടച്ചു.
സാധാരണ ഗതിയില്‍ സംസ്‌കരിച്ച ശേഷം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മൃതശരീരം പൂര്‍ണമായും അഴുകി തീരും. എന്നാല്‍ ഇരുപത് വര്‍ഷമായിട്ടും അഴുകാതെയിരിക്കുന്ന അന്‍സാര്‍ അഹമ്മദിന്റെ മൃതദേഹം എല്ലാവരിലും അമ്പരപ്പ് ഉണ്ടാക്കിയിരിക്കുകയാണ്. എന്നാല്‍ ഇക്കാര്യം കേട്ടതോടെ പലരും ഇത് സത്യമായിരിക്കില്ലെന്നാണ് പറയുന്നത്. പക്ഷെ ഇക്കാര്യത്തില്‍ ശാസ്ത്രീയമായ അന്വേഷണം നടത്തണമെന്ന് വാദിക്കുന്നവരുമുണ്ട് ദാരാ നഗറില്‍.