Viral News: പശുമാംസം കൈവശംവെച്ചെന്ന് ആരോപിച്ച് വൃദ്ധന് ട്രെയിനിൽ ക്രൂരമർദനം; വീഡിയോ

Elderly Man Abused On Train: ഒരു കൂട്ടം ആളുകൾ ട്രെയിനിനുള്ളിൽ വയോധികനെ മർദിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന വീഡിയോദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അഷ്റഫിന്റെ കൈവശമുണ്ടായിരുന്ന രണ്ട് പ്ലാസ്റ്റിക് കുപ്പികളിൽ എന്താണെന്ന് ചോദ്യം ചെയ്തുകൊണ്ടാണ് അക്രമം ആരംഭിച്ചത്.

Viral News: പശുമാംസം കൈവശംവെച്ചെന്ന് ആരോപിച്ച് വൃദ്ധന് ട്രെയിനിൽ ക്രൂരമർദനം; വീഡിയോ

വയോധികനെ മർദിക്കുന്നതിൻ്റെ ദൃശ്യങ്ങൾ.

Published: 

31 Aug 2024 20:53 PM

മുംബൈ: മഹാരാഷ്ട്രയിൽ പശുമാംസം കൈവശംവെച്ചെന്ന് ആരോപിച്ച് വൃദ്ധന് ട്രെയിനിൽ ക്രൂരമർദനം. സംഭവത്തിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നാസിക് ജില്ലയിലെ ഇഗത്പുരിയിലാണ് സംഭവം നടന്നത്. ധൂലെ എക്‌സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന ജൽഗാവ് സ്വദേശിയായ ഹാജി അഷ്‌റഫ് മുൻയാറാണ് ക്രൂര മർദ്ദനത്തിനിരയായത്.

ഒരു കൂട്ടം ആളുകൾ ട്രെയിനിനുള്ളിൽ വയോധികനെ മർദിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന വീഡിയോദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അഷ്റഫിന്റെ കൈവശമുണ്ടായിരുന്ന രണ്ട് പ്ലാസ്റ്റിക് കുപ്പികളിൽ എന്താണെന്ന് ചോദ്യം ചെയ്തുകൊണ്ടാണ് അക്രമം ആരംഭിച്ചത്.

“എന്താണ് നിങ്ങൾ കൊണ്ടുപോകുന്നത്, നിങ്ങൾ എവിടെ പോകുന്നു, നിങ്ങൾ എവിടെ നിന്നാണ് വരുന്നത് തുടങ്ങിയ ചോദ്യങ്ങൾ മറ്റ് യാത്രക്കാർ ചോദിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. നിരവധി ആളുകൾ ട്രെയിനിലെ ഭീകരത കാണുന്നുണ്ടെങ്കിലും ആരും പ്രതികരിക്കാൻ തയാറാകുന്നില്ലെന്നതും ദൃശ്യങ്ങളിൽ കാണാം.

സംഭവം സ്ഥിരീകരിച്ചതായും വിഷയത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായും റെയിൽവേ കമ്മീഷണർ അറിയിച്ചു. ധൂലെ സ്വദേശികളായ രണ്ട് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Stories
RJ Simran Sing: ആര്‍ജെ സിമ്രന്‍ സിങിനെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി; ദുരൂഹത; പോലീസ് അന്വേഷണം ആരംഭിച്ചു
‘ചരിത്രം എന്നോട് കരുണകാണിക്കും’; പ്രധാനമന്ത്രിയായി അവസാന വാർത്താസമ്മേളനത്തിലെ മൻമോഹൻ സിംഗിൻ്റെ വാക്കുകൾ ചർച്ചയാവുന്നു
Dr Manmohan Singh Demise: ഉപദേശകനേയും വഴികാട്ടിയേയും നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് രാഹുല്‍; അദ്ദേഹത്തോളം ബഹുമാനിക്കപ്പെടുന്നവര്‍ അപൂര്‍വമാണെന്ന് പ്രിയങ്ക
Dr Manmohan Singh : ഡോ. മൻമോഹൻ സിങിന്‍റെ വിയോഗം: 7 ദിവസം ദേശീയ ദുഃഖാചരണം; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ
Dr Manmohan Singh : കാലാതിവര്‍ത്തിയായ വാക്കുകളുടെ ഉടമ, ദീര്‍ഘദര്‍ശി; മന്‍മോഹന്‍ സിങ് സമ്മാനിച്ചത്‌
Manmohan Singh: ‘മന്‍മോഹന്‍ സിങ്ങിന്റെ വേര്‍പ്പാടില്‍ ഇന്ത്യ ദുഃഖിക്കുന്നു’; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി
വിദ്യാഭ്യാസ യോഗ്യതയിലും മന്‍മോഹന്‍ സിങ് രചിച്ചത് ചരിത്രം
2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം