DY Chandrachud: ‘സംതൃപ്തനായാണ് പടിയിറങ്ങുന്നത്’; ചീഫ് ജസ്റ്റിസ് പദവിയിൽനിന്ന് പടിയിറങ്ങി ഡി.വൈ.ചന്ദ്രചൂഡ്
അവസാന പ്രവൃത്തി ദിവസമായ ഇന്ന് അലിഗഢ് സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി സംബന്ധിച്ച സുപ്രധാന വിധി പുറപ്പെടുവിച്ചാണ് പടിയിറക്കം. ഏകദേശം 220ലധികം കേസുകളിലാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിധി പറഞ്ഞത്.
ന്യൂഡൽഹി: സംതൃപ്തനായാണ് പടിയിറങ്ങുന്നതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനമൊഴിയുന്ന ഡി.വൈ.ചന്ദ്രചൂഡ്. നാളെ മുതൽ തനിക്ക് നീതി നൽകാൻ സാധിക്കില്ലെന്നും എന്നാൽ താൻ സംതൃപ്തനാണെന്ന് ചന്ദ്രചൂഡ് പറഞ്ഞു. അവസാനദിനത്തിൽ സുപ്രീം കോടതിയിൽ സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു തീർഥാടകനോട് സമാനമാണ് ഒരു ജഡ്ജിയുടെ കരിയറെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഓരോ ദിവസവും കോടതിയിൽ എത്തുന്നത് സേവിക്കാനുള്ള പ്രതിബദ്ധതയോടെയാണെന്നും ഞങ്ങൾ ചെയ്യുന്ന ജോലിക്ക് കേസുകൾ ഉണ്ടാക്കാനോ തകർക്കാനോ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കോടതിയിൽ താൻ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, ദയവായി തന്നോട് ക്ഷമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ കഴിവുള്ള കൈകളിൽ ബെഞ്ച് വിട്ടുനൽകുന്നതിൽ തനിക്ക് ആശ്വാസമുണ്ടെന്നും ഡി.വൈ.ചന്ദ്രചൂഡ് കൂട്ടിച്ചേർത്തു.
അവസാന പ്രവൃത്തി ദിവസമായ ഇന്ന് അലിഗഢ് സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി സംബന്ധിച്ച സുപ്രധാന വിധി പുറപ്പെടുവിച്ചാണ് പടിയിറക്കം. ഏകദേശം 220ലധികം കേസുകളിലാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിധി പറഞ്ഞത്. അതില്‍ ശ്രദ്ധിക്കപ്പെട്ട ചില സുപ്രധാന വിധികളില്‍ ചിലത് ഏതൊക്കെയാണെന്ന് നോക്കാം.
- ഇലക്ടറല്‍ ബോണ്ട് കേസ്
- സ്വവര്‍ഗ വിവാഹം
- ഹാദിയ കേസ്
- ശബരിമലയിലെ സ്ത്രീപ്രവേശനം ആകാം
- നിയമസഭാ കയ്യാങ്കളി നടത്തിയവര്‍ വിചാരണ നേരിടണം
- അരികൊമ്പനെ കൂട്ടിലടയ്ക്കുന്നത് തടഞ്ഞു
- പ്രിയ വാര്യറുടെ കണ്ണിറുക്കല്‍ മതനിന്ദയല്ല
- ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി
അതേസമയം നവംബർ 10 നാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വിരമിക്കുന്നത്. എന്നാൽ അവസാന പ്രവൃത്തിദിനം ഇന്നാണ്. 2022 നവംബർ 9നാണ് ഡി.വൈ.ചന്ദ്രചൂഡ് ഇന്ത്യയുടെ 50–ാമത്തെ ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ചന്ദ്രചൂഡ് 2016 മേയ് 13നാണ് സുപ്രീം കോടതി ജഡ്ജിയായത്. 2000 മാർച്ച് 29 മുതൽ ബോംബെ ഹൈക്കോടതിയിൽ ജഡ്ജിയായിരുന്നു. അതിനു മുൻപ് അഡീഷനൽ സോളിസിറ്റർ ജനറലായിരുന്നു. ചന്ദ്രചൂഡിന്റെ പിൻഗാമിയായി ജസ്റ്റിDY Chandrachud: ‘സംതൃപ്തനായാണ് പടിയിറങ്ങുന്നത്’; ചീഫ് ജസ്റ്റിസ് പദവിയിൽനിന്ന് പടിയിറങ്ങി ഡി.വൈ.ചന്ദ്രചൂഡ്സ് സഞ്ജീവ് ഖന്നയാണ് ചുമതലയേൽക്കുന്നത്.
ഡൽഹി സ്വദേശിയാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, 1983 ൽ ഡൽഹി തീസ് ഹസാരി കോടതിയിൽ അഭിഭാഷകനായി തുടങ്ങി. ഡൽഹി ഹൈക്കോടതിയിലും ട്രൈബ്യൂണലുകളിലും പ്രവർത്തിച്ചു. ആദായ നികുതി വകുപ്പിന്റെയും ഡൽഹി സർക്കാരിന്റെയും സ്റ്റാൻഡിങ് കൗൺസലായിരുന്നു. 2005 ൽ ഡൽഹി ഹൈക്കോടതിയിൽ അഡീഷനൽ ജഡ്ജിയും പിന്നീടു സ്ഥിരം ജഡ്ജിയുമായി. ഡൽഹി ജുഡീഷ്യൽ അക്കാദമിയുടെയും ഇന്റർനാഷനൽ ആർബിട്രേഷൻ സെന്ററിന്റെയും ചുമതല വഹിച്ചു. 2019 ൽ സുപ്രീം കോടതി ജഡ്ജിയായി.