Dr Manmohan Singh : ഡോ. മൻമോഹൻ സിങിന്‍റെ വിയോഗം: 7 ദിവസം ദേശീയ ദുഃഖാചരണം; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ

Dr Manmohan Singh Demise:മൻമോഹൻ സിങിന്‍റെ വിയോഗത്തിൽ അനുശോചിച്ച് കോണ്‍ഗ്രസിന്‍റെ അടുത്ത ഏഴ് ദിവസത്തെ എല്ലാ പരിപാടികളും റദ്ദാക്കിയതായാണ് വിവരം. ആദരസൂചകമായി, സ്ഥാപക ദിനാഘോഷങ്ങൾ ഉൾപ്പെടെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ എല്ലാ ഔദ്യോഗിക പരിപാടികളും അടുത്ത ഏഴ് ദിവസത്തേക്ക് റദ്ദാക്കിയെന്ന് കെ സി വേണുഗോപാല്‍ അറിയിച്ചു.

Dr Manmohan Singh : ഡോ. മൻമോഹൻ സിങിന്‍റെ വിയോഗം: 7 ദിവസം ദേശീയ ദുഃഖാചരണം; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ

ഡോ. മന്‍മോഹന്‍ സിങ്‌

Published: 

27 Dec 2024 06:35 AM

ന്യൂഡൽ​ഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന്‍റെ വിയോഗത്തിൽ അനുശോചിച്ച് രാജ്യത്ത് ഏഴ് ദിവസം ദുഃഖാചരണം. ഇന്ന് നടത്താനിരുന്ന എല്ലാ സര്‍ക്കാര്‍ പരിപാടികളും റദ്ദാക്കി. രാവിലെ 11 മണിക്ക് കേന്ദ്രമന്ത്രിസഭായോഗം ചേരും. സംസ്കാരം നാളെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും നടക്കുക. മകൾ അമേരിക്കയിൽ നിന്ന് എത്തിയതിനു ശേഷമായിരിക്കും സംസ്കാരം.

കഴിഞ്ഞ ദിവസം രാത്രി 9.51നാണ് ഡൽഹി എയിംസില്‍ മൻമോഹൻ സിംഗിന്‍റെ മരണം സ്ഥിരികരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ അദ്ദേഹത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അതേസമയം, മൻമോഹൻ സിങിന്‍റെ വിയോഗത്തിൽ അനുശോചിച്ച് കോണ്‍ഗ്രസിന്‍റെ അടുത്ത ഏഴ് ദിവസത്തെ എല്ലാ പരിപാടികളും റദ്ദാക്കിയതായാണ് വിവരം. ആദരസൂചകമായി, സ്ഥാപക ദിനാഘോഷങ്ങൾ ഉൾപ്പെടെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ എല്ലാ ഔദ്യോഗിക പരിപാടികളും അടുത്ത ഏഴ് ദിവസത്തേക്ക് റദ്ദാക്കിയെന്ന് കെ സി വേണുഗോപാല്‍ അറിയിച്ചു. എല്ലാ പ്രക്ഷോഭ പരിപാടികളും ജനസമ്പർക്ക പരിപാടികളും ഇതിൽ ഉൾപ്പെടുന്നു. 2025 ജനുവരി മൂന്നിന് പാർട്ടി പരിപാടികൾ പുനരാരംഭിക്കും.

Also Read: ‘മന്‍മോഹന്‍ സിങ്ങിന്റെ വേര്‍പ്പാടില്‍ ഇന്ത്യ ദുഃഖിക്കുന്നു’; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

അതേസമയം മുൻ പ്രധാനമന്ത്രിയു‍ടെ വിയോ​ഗത്തിൽ അനുശോചിച്ച് നിരവധി രാഷ്ട്രിയ പ്രമുഖരും അനുശോചനം രേഖപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് നേതാക്കളായ മല്ലിഗാര്‍ജ്ജുന്‍ ഖാര്‍ഗെ, പ്രിയങ്ക ഗാന്ധി എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യയുടെ സാമ്പത്തികനയത്തില്‍ മുദ്ര പതിപ്പിച്ച വ്യക്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ പ്രയത്നിച്ച വ്യക്തിയെന്നും നരേന്ദ്രമോദി. ഭാരതത്തിന്‍റെ ഏറ്റവും മഹത്തായ പുത്രന്‍മാരില്‍ ഒരാള്‍ക്ക് ആദരാഞ്ജലികളെന്ന് രാഷ്ട്രപതി. ദീര്‍ഘദര്‍ശിയായ നേതാവിനെ നഷ്ടമായെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ. തനിക്ക് ഉപദേശകനെയും വഴികാട്ടിയെയും നഷ്ടപ്പെട്ടുവെന്ന് രാഹുല്‍ ഗാന്ധി. രാഷ്ട്രീയത്തില്‍ മന്‍മോഹന്‍ സിങ്ങിനോളം ബഹുമാനിക്കപ്പെടുന്നവര്‍ അപൂര്‍വമാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എക്സില്‍ കുറിച്ചു.

രാഷ്ട്രിയ രം​ഗത്തേക്കുള്ള അദ്ദേഹത്തിന്റെ വരവ് വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു. 1991 ൽ കോൺഗ്രസ് രാജ്യത്ത് വീണ്ടും അധികാരത്തിലെത്തിയപ്പോൾ പ്രധാനമന്ത്രിയാകാൻ നിയോഗം ലഭിച്ച നരസിംഹറാവുവിൻ്റേതായിരുന്നു ആ സുപ്രധാന തീരുമാനം. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിച്ച ഘട്ടത്തിലായിരുന്നു മൻമോഹൻ സിങിൻ്റെ ഉദയം. ഇന്ത്യൻ സമ്പദ് വ്യവസ്‌ഥയുടെ ഉദാരവൽക്കരണത്തിന്റെ ഉപജ്‌ഞാതാവായി വിശേഷിപ്പിക്കാവുന്ന സാമ്പത്തിക വിദഗ്ധനാണ് മന്‍മോഹന്‍ സിങ്. പുത്തൻ സമ്പത്തികനയത്തിന്റ ശില്പി എന്നറിയപ്പെടുന്ന ധനകാര്യമന്ത്രി. 2004-14 കാലഘട്ടത്തിൽ തുടർച്ചയായി രണ്ടു തവണ ഇന്ത്യൻ പ്രധാനമന്ത്രിയായ് അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സാമ്പത്തിക നയങ്ങൾക്ക് പുറമേ, ബാങ്കിങ് മേഖലയിലെ പരിഷ്കാരങ്ങൾ, കാർഷികവായ്പ എഴുതിത്തളളൽ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ദേശീയ റൂറൽ ഹെൽത്ത് മിഷൻ, യൂണിക്ക് െഎഡ‍റ്റിഫിക്കേഷൻ അതോറിറ്റി ഒാഫ് ഇന്ത്യ രൂപികരണം, വിവരാവകാശ നിയമം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെയും ശ്രദ്ധേയനാണ് മന്‍മോഹന്‍ സിങ്. കഴിഞ്ഞ ഏപ്രിലിലാണ് 33 വർഷക്കാലത്തെ സേവനത്തിന് ശേഷം മൻമോഹൻ സിങ് രാജ്യസഭയിൽ നിന്ന് വിരമിച്ചത്.

Related Stories
Viral Video: പണത്തിൻ്റെ അഹങ്കാരം; ലിപ്സ്റ്റിക്ക് വെക്കാൻ 27 ലക്ഷത്തിൻ്റെ ബാ​ഗ്, വീഡിയോ വൈറൽ
Theni Road Accident: വേളാങ്കണ്ണി തീർഥാടനം കഴിഞ്ഞ് മടങ്ങുന്നതിനിടെയിൽ കാറും ബസും കൂട്ടിയിടിച്ച് മൂന്നു മലയാളികൾ മരിച്ചു
Manmohan Singh Funeral: മൻമോഹൻ സിങിന് വിടചൊല്ലാൻ രാജ്യം; സംസ്കാര ചടങ്ങുകൾ സൈനിക ബഹുമതിയോടെ 11.45ന്
Train Ticket Name Change: ട്രെയിന്‍ ടിക്കറ്റില്‍ പേരുമാറ്റം സാധ്യമാണോ? മറ്റൊരാളുടെ പേരിലേക്ക് മാറ്റാന്‍ എന്ത് ചെയ്യണം?
Digital Scams in 2024: നഷ്ടപ്പെട്ടത് കുറച്ചൊന്നുമല്ല; ഇന്ത്യയില്‍ 2024ല്‍ നടന്ന സൈബര്‍ തട്ടിപ്പുകള്‍ ഇവയാണ്‌
RJ Simran Sing: ആര്‍ജെ സിമ്രന്‍ സിങിനെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി; ദുരൂഹത; പോലീസ് അന്വേഷണം ആരംഭിച്ചു
ഒറ്റ സെഞ്ചുറിയിൽ സ്മിത്ത് കുറിച്ചത് തകർപ്പൻ റെക്കോർഡ്
പിസിഒഎസ് ലക്ഷണങ്ങളെ അകറ്റി നിർത്താൻ ഗോണ്ട് കറ്റിര
വിവാഹ തീയതി വെളിപ്പെടുത്തി റോബിനും ആരതിയും
നല്ല ഉറക്കത്തിന് മത്തങ്ങ വിത്തുകൾ