5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Jammu Kashmir: ഭീകരാക്രമണത്തിന്റെ നടുക്കത്തിൽ രാജ്യം, കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി; കർശന നടപടിയുണ്ടാകുമെന്ന് അമിത് ഷാ

Jammu Kashmir Terrorist Attack: ബാരാമുള്ളയിൽ ഒരു ഭീകരരനെ സെെന്യം വധിച്ചു. ഭീകരരിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളുടെയും കണ്ടെടുത്തതായി സുരക്ഷ സേന അറിയിച്ചു.

Jammu Kashmir:  ഭീകരാക്രമണത്തിന്റെ നടുക്കത്തിൽ രാജ്യം, കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി; കർശന നടപടിയുണ്ടാകുമെന്ന് അമിത് ഷാ
Image Credits PTI
athira-ajithkumar
Athira CA | Published: 21 Oct 2024 06:41 AM

ശ്രീന​ഗർ: ജമ്മു കശ്മീരിലെ ഗാൻദെർബാൽ ജില്ലയിലെ ഗഗൻഗീർ മേഖലയിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. അഞ്ച് അതിഥി തൊഴിലാളികളും രണ്ട് ജമ്മു കശ്മീർ സ്വദേശികളുമാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മൂന്ന് തൊഴിലാളികൾ, മാനേജർ, മെക്കാനിക്കൽ എഞ്ചിനീയർ, ഡിസൈനർ, ഡോക്ടർ എന്നിവരാണ് കൊല്ലപ്പെട്ടത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഭീകരാക്രമണത്തെ അപലചിച്ചു. ഭീകരർക്കെതിരെ സെെന്യം തിരിച്ചടിക്കുമെന്നും കേന്ദ്രമന്ത്രി എക്സിൽ കുറിച്ചു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ അമിത് ഷാ അനുശോചനം അറിയിച്ചു. ഭീകരർക്കായുള്ള തെരച്ചിൽ സെെന്യം ഉൗർജ്ജിതമാക്കി. അതേസമയം ബാരാമുള്ളയിൽ ഒരു ഭീകരരനെ സെെന്യം വധിച്ചു. ഭീകരരിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളുടെയും കണ്ടെടുത്തതായി സുരക്ഷ സേന അറിയിച്ചു.

“കശ്മീരിലെ ഗഗൻഗീർ മേഖലയിലുണ്ടായ സാധാരണക്കാർക്ക് നേരെയുണ്ടായ ഭീകരാക്രമണം നിന്ദ്യമായ ഭീരുത്വമാണ്. ഹീനമായ പ്രവൃത്തിയിൽ ഉൾപ്പെട്ടവരെ വെറുതെ വിടില്ല. സുരക്ഷാസേന ഭീകരർക്കെതിരെ തിരിച്ചടിക്കും. കൊല്ലപ്പെട്ടവരുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു”. – കേന്ദ്ര ആഭ്യന്തരമന്ത്രി എക്സിൽ കുറിച്ചു.

സോനാമാർഗ് മേഖലയിൽ ശ്രീനഗർ–ലേ തുരങ്കനിർമാണത്തിനായി എത്തിയ അതിഥി തൊഴിലാളികളെയാണ് ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയത്. തൊഴിലാളികളുടെ ക്യാമ്പിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ജോലി കഴിഞ്ഞ് തൊഴിലാളികൾ ലേബർ ക്യാമ്പിലേക്ക് തിരിച്ചെത്തിയപ്പോഴായിരുന്നു അപകടം. ഭീകരാക്രമണത്തിൽ പരിക്കേറ്റ അഞ്ചുപേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇവരുടെ നില​ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. കേന്ദ്ര ​ഗതാ​ഗത മന്ത്രി നിതിൻ ഗഡ്കരി, ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല, ലഫ് ഗവർണർ മനോജ് സിൻഹ തുടങ്ങിയവർ ഭീകരാക്രമണത്തെ അപലപിച്ചു.

ഭീകരാക്രമണത്തെ കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഭീരുത്വവും നീചവുമെന്നു വിശേഷിപ്പിച്ചു. ‘‘ഗുരുതരമായി പരിക്കേറ്റവർ ശ്രീനഗറിലെ എസ്കെഐഎംഎസ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. പരിക്കേറ്റവർ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു. ഭീകരർക്കായി സെെന്യവും ജമ്മു കശ്മീർ പൊലീസും തിരച്ചിൽ നടത്തുകയാണ്. ’’– ഒമർ അബ്ദുള്ള എക്സിൽ കുറിച്ചു.

തൊഴിലാളി ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തെ അപലപിക്കുന്നതായും മരിച്ചവരുടെ കുടുംബാഗംങ്ങളെ തന്റെ ദുഖം അറിയിക്കുന്നതായും കേന്ദ്രമന്ത്രി നിതിൻ ഗ‍ഡ്കരി അറിയിച്ചു. പരിക്കേറ്റവർ അതിവേ​ഗം സാധാരണ നിലയിലേക്ക് എത്താൻ പ്രാർത്ഥിക്കുന്നതായും നിതിൻ ഗ‍‍ഡ്കരി എക്സിൽ കുറിച്ചു. കഴിഞ്ഞ ദിവസം ഷോപിയാനിൽ ബിഹാർ സ്വദേശിയായ അതിഥി തൊഴിലാളിയെയും ഭീകരർ വെടിവച്ചുകൊന്നിരുന്നു.

 

Latest News