5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Insects Found in Tirupati Prasad: ലഡുവിൽ മൃഗക്കൊഴുപ്പ്, ഇപ്പോഴിതാ പ്രസാദത്തിൽ അട്ട; വിവാദങ്ങൾ ഒഴിയാതെ തിരുപ്പതി ക്ഷേത്രം: നിഷേധിച്ച് ക്ഷേത്രം അധികൃതർ

Insects Found in Tirupati Prasad: എന്നാൽ, പ്രസാദത്തിൽ അട്ടയെ കണ്ടെന്നുള്ളത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നാണ് ടിടിഡി പറയുന്നത്. ദിവസവും ആയിരക്കണക്കിന് ഭക്തർക്ക് പ്രസാദം നൽകുന്നുണ്ടെന്നും അതിൽ പ്രാണികൾ അകപ്പെടുക എന്നത് ഒരിക്കലും സംഭവിക്കില്ലെന്നുമാണ് ടിടിഡി പറയുന്നത്.

Insects Found in Tirupati Prasad: ലഡുവിൽ മൃഗക്കൊഴുപ്പ്, ഇപ്പോഴിതാ പ്രസാദത്തിൽ അട്ട; വിവാദങ്ങൾ ഒഴിയാതെ തിരുപ്പതി ക്ഷേത്രം: നിഷേധിച്ച് ക്ഷേത്രം അധികൃതർ
പ്രസാദത്തിൽ അട്ട (image credits: screengrab)
Follow Us
sarika-kp
Sarika KP | Published: 06 Oct 2024 09:30 AM

തിരുപ്പതി: തിരുപ്പതിയിൽ പ്രസാദമായി നൽകുന്ന ലഡു ഉണ്ടാക്കാൻ മൃഗക്കൊഴുപ്പും മീൻ എണ്ണയും ഉപയോഗിച്ചെന്ന് തെളിയിക്കുന്ന ലാബ് റിപ്പോർട്ട് പുറത്തുവന്നതോടെ വലയി തരത്തിലുള്ള വിവാ​ദങ്ങളാണ് പൊട്ടിപുറപ്പെട്ടത്. ഇതിന്റെ അലയൊലികൾ അവസാനിക്കും മുൻപ് ഇപ്പോഴിതാ മറ്റൊരു വിവാദം കൂടി. ക്ഷേത്രത്തിൽ വിളമ്പിയ അന്ന പ്രസാദത്തിൽ അട്ടയെ ലഭിച്ചെന്ന പരാതിയുമായി ഒരു വിശ്വാസിയാണ് രംഗത്തെത്തിയത്. അതിന്റെ ചിത്രങ്ങൾ ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചുകൊണ്ടാണ് ഇയാൾ എത്തിയത്. ഇതിനു പിന്നാലെ വലിയ തരത്തിൽ ഇത് സമൂഹ മാധ്യമത്തിൽ പ്രചരിച്ചു. എന്നാൽ, തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ആരോപണങ്ങൾ തള്ളിക്കളഞ്ഞു.

വാറങ്കൽ സ്വദേശിയായ ചന്തു എന്നയാളാണ് ആരോപണവുമായി രംഗത്തെത്തിയത്. ബുധനാഴ്ചയാണ് സംഭവം ‘എന്റെ പേര് ചന്തു, ഞാൻ തല മൊട്ടയടിച്ച ശേഷം ഉച്ചഭക്ഷണത്തിന് പോയി. അന്നപ്രസാദം കഴിക്കുന്നതിനിടെ ചോറിൽ നിന്ന് അട്ടയെ ലഭിച്ചു. സംഭവം ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഞെട്ടിക്കുന്ന പ്രതികരണമണ് ഉണ്ടായത്.വിളമ്പാൻ ഉപയോഗിച്ച ഇലയിൽ നിന്നാണ് അട്ട വന്നതെന്നാണ് അവർ അവകാശപ്പെടുന്നത്. ഈ അശ്രദ്ധ അംഗീകരിക്കാനാവില്ല. കുട്ടികളോ മ​റ്റുള്ളവരോ മലിനമായ ഭക്ഷണം കഴിച്ചിരുന്നെങ്കിൽ ഭക്ഷ്യ വിഷബാധയുണ്ടാകുമായിരുന്നു. എങ്കിൽ ആര് ഉത്തരവാദിത്വം ഏറ്റെടുക്കും?’ ചന്തു ചോദിക്കുന്നു. സംഭവം പുറത്തറിഞ്ഞതോടെ ക്ഷേത്രജീവനക്കാർ അപമാനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചതായും ചന്തു ആരോപിച്ചിട്ടുണ്ട്.

എന്നാൽ, പ്രസാദത്തിൽ അട്ടയെ കണ്ടെന്നുള്ളത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നാണ് ടിടിഡി പറയുന്നത്. ദിവസവും ആയിരക്കണക്കിന് ഭക്തർക്ക് പ്രസാദം നൽകുന്നുണ്ടെന്നും അതിൽ പ്രാണികൾ അകപ്പെടുക എന്നത് ഒരിക്കലും സംഭവിക്കില്ലെന്നുമാണ് ടിടിഡി പറയുന്നത്. ക്ഷേത്രത്തെ അപകീർത്തിപ്പെടുത്താനും ഭക്തരുടെ വികാരം വ്രണപ്പെടുത്താനുമുള്ള ശ്രമമാണ് ആരോപണത്തിന് പിന്നിലെന്നും അവർ അഭിപ്രായപ്പെട്ടു.ഇത്തരം അടിസ്ഥാനരഹിതവും തെ​റ്റായതുമായ വാർത്തകളിൽ വിശ്വസിക്കരുതെന്ന് അഭ്യർത്ഥിക്കുന്നതായും അവർ പറഞ്ഞു.

Also read-Tirupati Laddu: തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പും, മീനെണ്ണയും; ലാബ് റിപ്പോർട്ട് പുറത്ത്

തിരുപ്പതിയിൽ പ്രസാദമായി നൽകുന്ന ലഡു ഉണ്ടാക്കാൻ മൃഗക്കൊഴുപ്പും മീൻ എണ്ണയും ഉപയോഗിച്ചെന്ന് തെളിയിക്കുന്ന ലാബ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. തിരുപ്പതി ലഡു ഉണ്ടാക്കുന്നത് മൃഗക്കൊഴുപ്പ് ഉപയോഗിച്ചാണെന്നും വൈഎസ്ആർ കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്‌ഡി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഇത് സംഭവിച്ചതെന്നും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ വലിയ വിവാദങ്ങൾ ഉയർന്നതിനെ തുടർന്നാണ് പരിശോധിക്കാൻ തീരുമാനിച്ചത്. ഗുജറാത്തിലെ നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡിലെ സെന്റർ ഓഫ് അനാലിസിസ് ആൻഡ് ലേർണിംഗ് ഇൻ ലൈവ്‌സ്റ്റോക്ക് ആൻഡ് ഫുഡ് (CALF) നടത്തിയ പരിശോധനയിലാണ് സംഭവം സ്ഥിതീകരിച്ചത്. ലഡു ഉണ്ടാക്കാൻ ഉപയോഗിക്കുന്ന നെയ്യ് സാമ്പിളുകളിൽ പാമോയിൽ, മീൻ എണ്ണ, ബീഫ് ടാലോ, പന്നിക്കൊഴുപ്പ് എന്നിവയുള്ളതായാണ് പരിശോധനയിൽ കണ്ടെത്തിയത്.

Latest News