Crime News: പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ മകളും മരുമകനുമെന്ന് ദമ്പതികൾ; ഒടുവിൽ

ഇവരുടെ വീട്ടിൽ നിന്നും ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത വ്യക്തികൾക്കൊപ്പം ചിത്രീകരിച്ച ഫോട്ടോകളും പോലീസ് കണ്ടെടുത്തു. സമ്പന്നരായ വ്യവസായികൾ, ബിൽഡർമാർ, മൈനിംഗ് ഓപ്പറേറ്റർമാർ, ഭുവനേശ്വറിലെ മറ്റ് സ്വാധീനമുള്ള വ്യക്തികൾ എന്നിവരെയെല്ലാം ഇത്തരത്തിൽ ഈ ദമ്പതികൾ കബളിപ്പിച്ചതായാണ് വിവരം.

Crime News: പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ മകളും മരുമകനുമെന്ന് ദമ്പതികൾ; ഒടുവിൽ

Crime News

Published: 

31 Dec 2024 11:59 AM

ഒഡിഷ: പ്രധാനമന്ത്രിയുടെ മകളും മരുമകനുമാണെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ ദമ്പതികൾ അറസ്റ്റിൽ.  ഒഡീഷ പോലീസാണ് തട്ടിപ്പുകാരെ അറസ്റ്റ് ചെയ്തത്.  ഹൻസിത അഭിലിപ്‌സ (38), ഇവരുടെ ഭർത്താവെന്ന് കരുതുന്ന അനിൽ കുമാർ മൊഹന്തി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.  പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പികെ മിശ്രയുടെ മകളും മരുമകനുമാണെന്ന് അവകാശപ്പെട്ടായിരുന്നു ദമ്പതികളുടെ തട്ടിപ്പ്.

ഇവരുടെ വീട്ടിൽ നിന്നും ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത വ്യക്തികൾക്കൊപ്പം ചിത്രീകരിച്ച ഫോട്ടോകളും പോലീസ് കണ്ടെടുത്തു. സമ്പന്നരായ വ്യവസായികൾ, ബിൽഡർമാർ, മൈനിംഗ് ഓപ്പറേറ്റർമാർ, ഭുവനേശ്വറിലെ മറ്റ് സ്വാധീനമുള്ള വ്യക്തികൾ എന്നിവരെയെല്ലാം ഇത്തരത്തിൽ ഈ ദമ്പതികൾ കബളിപ്പിച്ചതായാണ് വിവരം. ടെൻഡറുകൾ ലഭിക്കാനും മറ്റും തങ്ങൾക്ക് സഹായിക്കാമെന്ന് പറഞ്ഞ് ഇരകളെ കബളിപ്പിക്കുകയായിരുന്നു ഇവരുടെ രീതി. തങ്ങളുടെ സ്വാധീനം കാണിക്കാൻ തങ്ങളുടെ കൈവശമുള്ള ചിത്രങ്ങളും ഇവർ ഉപയോഗിച്ചിരുന്നു.  ഇത്തരത്തിൽ പറ്റിക്കപ്പെട്ട ഒരു ഖനി ഉടമയുടെ പരാതിയിലാണ് ഞായറാഴ്ച ദമ്പതികളെ അറസ്റ്റ് ചെയ്തത്. ഭാരതീയ ന്യായ സംഹിത 29(3), 319(2), 318(4), 3(5) വകുപ്പുകൾ പ്രകാരം ഇവർക്കെതിരെ ഞായറാഴ്ട അറസ്റ്റ് രേഖപ്പെടുത്തി കേസെടുത്തിട്ടുണ്ടെന്ന് ഭുവനേശ്വർ അഡീഷണൽ ഡിസിപി സ്വരാജ് ഡെബാറ്റ പറഞ്ഞു.

അറസ്റ്റിലായ ഹൻസിത ഒഡീഷ കാണ്ഡമാൽ ജില്ലയിലെ താമസക്കാരിയാണ്, ഇവരുടെ ഭർത്താവ് അനിൽ മൊഹന്തി ഒരു ഇൻഫ്രാസ്ട്രക്ചർ സ്ഥാപനവും നടത്തുന്നുണ്ട്. കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.

കുഴൽക്കിണറിൽ വീണ 10 വയസുകാരൻ മരിച്ചു

മധ്യപ്രദേശിൽ 140 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ പത്ത് വയസ്സുകാരൻ മരിച്ചു.  ഗുന ജില്ലയിലെ പിപ്ലിയ ഗ്രാമത്തിലാണ് സംഭവം. പതിനാറ് മണിക്കൂർ നീണ്ട രക്ഷപ്രവർ‌ത്തനത്തിനൊടുവിലാണ് രക്ഷാ പ്രവർത്തകർ പത്തുവയസുകാരനെ പുറത്തെടുത്തത്. പുറത്തെടുക്കുമ്പോൾ കുട്ടിക്ക് ജീവനുണ്ടായിരുന്നു.  കുട്ടി കുടുങ്ങി കിടന്നിരുന്നത് 40 അടി താഴ്ചയിലായിരുന്നു. ഉടൻ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

Related Stories
Frankie Remruatdika Zadeng: ഇന്ത്യയിലെ ആദ്യ ജനറേഷൻ ബീറ്റ കുഞ്ഞ് ജനിച്ചത് മിസോറമിൽ; പേര് ഫ്രാങ്കി സാഡെങ്
Coast Guard chopper crashes: ഗുജറാത്തില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്ടര്‍ തകര്‍ന്നു, മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം
China HMPV Outbreak: ചൈനയിലെ സ്ഥിതി അസാധാരണമല്ല, രോ​ഗവ്യാപനത്തിന് പിന്നിൽ സാധാരണ രോ​ഗകാരികൾ: ആരോ​ഗ്യമന്ത്രാലയം
PM to launch projects : ഡല്‍ഹിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും; രാജ്യതലസ്ഥാനം സാക്ഷിയാകുന്നത് 12,000 കോടിയുടെ പദ്ധതികള്‍ക്ക്‌
Dating Scam: മോഡൽ ചമഞ്ഞ് 23കാരൻ പറ്റിച്ചത് 700 സ്ത്രീകളെ; ബംബിളും സ്നാപ്ചാറ്റും വഴി സ്വകാര്യ ദൃശ്യങ്ങളും കൈക്കലാക്കി
Viral News: പഴക്കച്ചവടക്കാരന്റെ പൂച്ചയെ കാണാനില്ല; ‘ഹൂലോ’യെ കണ്ടെത്തുന്നവർക്ക് പാരിതോഷികം 10,000 രൂപ, സംഭവം വൈറൽ
ഡ്രാഗൺ ഫ്രൂട്ട് കഴിക്കൂ; ഗുണങ്ങൾ ഏറെ
സിഡ്‌നിയിലെ ഹീറോകള്‍
സ്ട്രെസ് കുറയ്ക്കാൻ സൂര്യകാന്തി വിത്ത് കഴിക്കൂ
പപ്പായ പതിവാക്കൂ; ഗുണങ്ങൾ ഏറെ