5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

CISF: ഇനി ഓടി ഓടി കഷ്ടപ്പെടേണ്ട! സി.ഐ.എസ്.എഫ്. ജീവനക്കാര്‍ക്ക് ഇനി ഇഷ്ടപ്പെട്ട ജോലി സ്ഥലം തിരഞ്ഞെടുക്കാം

CISF New Transfer Policy: രാജ്യത്തെ 359 യൂണിറ്റുകളിലായി 1.9 ലക്ഷം അംഗങ്ങളാണ് സി.ഐ.എസ്.എഫിൽ ഉള്ളത്. സിഐഎസ്എഫിൻ്റെ ചരിത്രത്തിലാദ്യമായി നോൺ-ഗസറ്റഡ് ഉദ്യോഗസ്ഥർക്കും ജവാൻമാർക്കും അവരുടെ ഇഷ്ടാനുസരണം പോസ്റ്റിംഗ് ലഭിക്കുമെന്ന് ഇൻസ്പെക്ടർ ജനറൽ കെസി സാമന്തരെ പറഞ്ഞു.

CISF: ഇനി ഓടി ഓടി കഷ്ടപ്പെടേണ്ട! സി.ഐ.എസ്.എഫ്. ജീവനക്കാര്‍ക്ക് ഇനി ഇഷ്ടപ്പെട്ട ജോലി സ്ഥലം തിരഞ്ഞെടുക്കാം
CisfImage Credit source: PTI
athira-ajithkumar
Athira CA | Published: 25 Dec 2024 10:31 AM

ന്യൂഡൽഹി: കേന്ദ്ര വ്യവസായ സുരക്ഷാസേനയിലെ ഉദ്യോ​ഗസ്ഥർക്ക് ക്രിസ്മസ് സമ്മാനവുമായി കേന്ദ്രസർക്കാർ. ഇടയ്ക്കിടെയുള്ള സ്ഥലമാറ്റത്തെ കുറിച്ച് ഓർത്ത് ഇനി സിഐഎസ്എഫ് ഉദ്യോ​ഗസ്ഥർ ഭയപ്പെടേണ്ട. ഇനി മുതൽ സിഐഎസ്എഫ് ജീവനക്കാർക്ക് ഇഷ്ടപ്പെട്ട ജോലിസ്ഥലം തെരഞ്ഞെടുക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി.

സിഐഎസ്എഫിൽ 10 വർഷത്തെ സേവനം പൂർത്തിയായവർക്കാണ് ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് ജോലിയിൽ മാറ്റം ലഭിക്കുക. വനിതകൾക്കും വിരമിക്കാറായവർക്കും ജോലിയിൽ കൂടുതൽ പരിഗണന കിട്ടും. മുൻ​ഗണനയുടെ അടിസ്ഥാനത്തിൽ ഇഷ്ടപ്പെട്ട 10 സ്ഥലങ്ങൾ ഓപ്ഷനായി നൽകും. ഇതിൽ വേക്കൻസിയുള്ള സ്ഥലത്തായിരിക്കും നിയമനം ലഭിക്കുക.

വിരമിക്കുന്നവർക്ക് മൂന്ന് സ്ഥലങ്ങളിലേക്ക് നിയമനത്തിനായി അപേക്ഷ നൽകാം. ഈ നിർദ്ദേശിച്ച സ്ഥലങ്ങളിൽ ഒന്നിൽ നിയമനം നൽകും. സ്ഥലംമാറ്റത്തിൽ ആദ്യ പരിഗണന നൽകുന്നതും ഈ വിഭാ​ഗത്തിൽ ഉൾപ്പെടുന്നവർക്കാണ്. നിലവിൽ വിരമിക്കുന്നതിന് ഒരു വർഷം മുമ്പാണ് ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് സ്ഥലം മാറ്റം നൽകിയിരുന്നതെങ്കിൽ നിലവിൽ ഇത് രണ്ട് വർഷമാക്കി.

വനിതകൾക്കും ദമ്പതികളായ ഉദ്യോ​ഗസ്ഥർക്കും ​6 വർഷത്തെ സേവനത്തിന് ശേഷമായിരിക്കും ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് നിയമനം ലഭിക്കുക. ദമ്പതിമാർക്ക് ഒരു സ്ഥലത്ത് പ്രവർത്തിക്കുന്ന രീതിയിലായിരിക്കും സ്ഥലം മാറ്റം ലഭിക്കുക. വനിതാ സേനാംഗങ്ങളുടെ നോൺ-ചോയിസ് പോസ്റ്റിംഗ് കാലാവധി ആറ് വർഷമായിരിക്കും. ആറ് വർഷത്തെ സേവനത്തിന് ശേഷം ഇവർക്ക് ഇഷ്ടമുള്ള സ്ഥലത്തേക്ക് പോസ്റ്റിം​ഗിനായി അപേക്ഷിക്കാം. ഏകദേശം 5,800 ദമ്പതികളാണ് സിഐഎസ്എഫിൽ ജോലി ചെയ്യുന്നത്.

‌കായികതാരങ്ങൾക്കും താത്പര്യമുള്ളവർക്കും നാഷണൽ സ്പോർട്‌സ് അതോറിറ്റിയുമായി ചേർന്ന് ഒന്നിലധികം ഇനങ്ങളിൽ പരിശീലനം ഉറപ്പാക്കാനുള്ള പദ്ധതിയും പരി​ഗണനയിലുണ്ട്. നിലവിൽ രാജ്യത്തെ 359 യൂണിറ്റുകളിലായി 1.9 ലക്ഷം അംഗങ്ങളാണ് സി.ഐ.എസ്.എഫിൽ ഉള്ളത്. സിഐഎസ്എഫിൻ്റെ ചരിത്രത്തിലാദ്യമായി നോൺ-ഗസറ്റഡ് ഉദ്യോഗസ്ഥർക്കും ജവാൻമാർക്കും അവരുടെ ഇഷ്ടാനുസരണം പോസ്റ്റിംഗ് ലഭിക്കുമെന്ന് ഇൻസ്പെക്ടർ ജനറൽ കെസി സാമന്തരെ പറഞ്ഞു.

അതേസമയം, സായുധ സേനകളിൽ ഓഫീസറാകാൻ ഉദ്യോ​ഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യുപിഎസ്സി) നടത്തുന്ന നാഷണൽ ഡിഫൻസ് അക്കാദമി (എൻഡിഎ) ആൻ്റ് നേവൽ അക്കാദമി (എൻഎ) പരീക്ഷ (I) 2025 വഴിയാണ് ഉദ്യോ​ഗാർത്ഥികൾക്ക് നിയമനം ലഭിക്കുന്നത്. പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് ഓഫീസർതലത്തിൽ നിയമനം ലഭിക്കുന്നതിനായുള്ള പോസ്റ്റുകളിലേക്കാണ് യുപിഎസ്സി പരീക്ഷ നടത്തുന്നത്. പുനെ നാഷണൽ ഡിഫൻസ് അക്കാദമി (എൻടിഎ), ഏഴിമല നേവൽ അക്കാദമി എന്നിവയിലേക്ക് ഏപ്രിൽ 16-നാണ് യുപിഎസ്സി പ്രവേശന പരീക്ഷ നടത്തുക. പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരീക്ഷ നടക്കുക.

നാഷണൽ ഡിഫൻസ് അക്കാദമി (എൻഡിഎ), നേവൽ അക്കാദമി (എൻഎ) എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം എഴുത്തുപരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ്. എഴുത്ത് പരീക്ഷ പാസാകുന്നവർ 900 മാർക്കുള്ള അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഇന്റർവ്യൂവിലും പാസാകണം. ഇന്റർവ്യൂ പാസാകുന്നവർ വിദ​ഗ്ധമായ വെെദ്യ പരിശോധനയുമുണ്ട്. ഇതിലും വിജയിച്ചാൽ മാത്രമേ പ്രവേശനം ലഭിക്കുകയുള്ളൂ.

Latest News