നാരായണ്‍പൂരില്‍ സുരക്ഷ സേനയും നക്‌സലേറ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍; 30 മരണം | Chhattisgarh Naxal Encounter Security Force Killed 30 Naxalites in Baster-Narayanpur Region Malayalam news - Malayalam Tv9

Chhattisgarh Naxal Encounter: നാരായണ്‍പൂരില്‍ സുരക്ഷ സേനയും നക്‌സലേറ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍; 30 മരണം

Published: 

04 Oct 2024 19:53 PM

Narayanpur Encounter Updates: നാരായണ്‍പൂര്‍-ദന്തേവാഡ ജില്ലയുടെ അതിര്‍ത്തിയിലുള്ള തുല്‍ത്തുലി ഗ്രാമത്തിലെ വനത്തിലാണ് ഓപ്പറേഷന്‍ നടത്തിയതെന്ന് ബസ്തര്‍ മേഖല ഐജി പറഞ്ഞു. നെക്‌സലേറ്റുകളുടെ സാന്നിധ്യത്തെക്കുറിച്ച് നാരായണ്‍പൂര്‍-ദന്തേവാഡ ജില്ലകളിലെ സുരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു.

Chhattisgarh Naxal Encounter: നാരായണ്‍പൂരില്‍ സുരക്ഷ സേനയും നക്‌സലേറ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍; 30 മരണം

ഇന്ത്യന്‍ സൈന്യം (Image Credits: PTI)

Follow Us On

റായ്പൂര്‍: ഛത്തീസ്ഗഡിലെ നാരായണ്‍പൂരില്‍ സുരക്ഷോ സേനയും നക്‌സലേറ്റുകളും (Chhattisgarh Naxal Encounter) തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ 30 നക്‌സലേറ്റുകളെ സുരക്ഷാ സേന കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. നാരായണ്‍പൂര്‍-ദന്തേവാഡ അതിര്‍ത്തിയിലെ മാഡ് മേഖലയില്‍ നെക്‌സലേറ്റുകളുടെ സാന്നിധ്യത്തെ കുറിച്ച് സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് പ്രദേശത്ത് സുരക്ഷാ സേനയുടെയും പോലീസിന്റെയും സംയുക്ത തെരച്ചിലിലാണ് സംഘത്തെ കണ്ടെത്തിയത്.

Also Read: Anantnag Encounter: അനന്ത്‌നാഗിൽ ഭീകരരുമായി ഏറ്റുമുട്ടൽ: രണ്ട് സൈനികർക്ക് വീരമൃത്യു

നാരായണ്‍പൂര്‍-ദന്തേവാഡ ജില്ലയുടെ അതിര്‍ത്തിയിലുള്ള തുല്‍ത്തുലി ഗ്രാമത്തിലെ വനത്തിലാണ് ഓപ്പറേഷന്‍ നടത്തിയതെന്ന് ബസ്തര്‍ മേഖല ഐജി പറഞ്ഞു. നെക്‌സലേറ്റുകളുടെ സാന്നിധ്യത്തെക്കുറിച്ച് നാരായണ്‍പൂര്‍-ദന്തേവാഡ ജില്ലകളിലെ സുരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. ഇവരോടൊപ്പം ജില്ലാ റിസര്‍വ് ഗാര്‍ഡും എസ്ടിഎഫുകാരും തെരച്ചിലിന് ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ നക്‌സലേറ്റുകള്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ത്തതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നുണ്ട്. ഇതിന് ശേഷം സൈനികര്‍ നടത്തിയ തിരിച്ചടിയില്‍ 30 നക്‌സലേറ്റുകള്‍ കൊല്ലപ്പെട്ടു. അവരുടെ മൃതദേഹങ്ങളുടെ പക്കല്‍ നിന്നും എകെ 47, എസ്എല്‍ആര്‍ എന്നിവയും മറ്റ് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. സൈനികരെല്ലാം സുരക്ഷിതരാണ്. പ്രദേശത്ത് ഇടയ്ക്കിടെ വെടിവെപ്പ് ഉണ്ടാകുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

Also Read: Jammu Kashmir Encounter: ജമ്മുവിൽ സൈന്യത്തിൻ്റെ വാഹനവ്യൂഹത്തിനുനേരെ ഭീകരാക്രമണം; നാല് സൈനികർക്ക് വീരമൃത്യു

ദന്തേവാഡയും നാരായണപൂരും ഉള്‍പ്പെടെ ഏഴ് ജില്ലകളില്‍ ഉള്‍പ്പെടുന്ന ബസ്തര്‍ വനമേഖലയില്‍ നിന്നും ഇതുവരെ 181 നക്‌സലേറ്റുകളെയാണ് സുരക്ഷാ സേന ഇതുവരെ വധിച്ചത്. തുലത്തുലി ഗ്രാമത്തിലെ വനത്തില്‍ കൊല്ലപ്പെട്ടവരും ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

 

ഒലീവ് ഓയിൽ നിസ്സാരക്കാരനല്ല; അറിയാം ഗുണങ്ങൾ
പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂട്ടാൻ ഇവ കുടിക്കൂ
സെലിബ്രറ്റികൾ പിന്തുടരുന്ന ഇന്റർമിറ്റന്റ് ഫാസ്റ്റിങ് പരീക്ഷിച്ചാലോ?
വെറുതെ കളയാനുള്ളതല്ല പപ്പായക്കുരു
Exit mobile version