Bomb Threat: വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി; സമൂഹമാധ്യമങ്ങളിലേക്ക് കേന്ദ്ര അന്വേഷണം

Bomb Threats To Flights: വിമാനങ്ങൾക്കുള്ള ഭീഷണി തുടരവെ പുതിയ പ്രോട്ടോക്കോൾ പ്രാബല്യത്തിൽ വന്നു. വരും ദിവസങ്ങളിലും വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് പുതിയ പ്രോട്ടോക്കോൾ പുറത്തിറക്കിയിരിക്കുന്നത്.

Bomb Threat: വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി; സമൂഹമാധ്യമങ്ങളിലേക്ക് കേന്ദ്ര അന്വേഷണം

Image Credits: PTI

Published: 

23 Oct 2024 19:01 PM

ന്യൂഡൽഹി: വിമാനങ്ങൾക്ക് നേരെയുണ്ടാകുന്ന വ്യാജ ബോംബ് ഭീഷണിയിൽ 11 എക്സ് അക്കൗണ്ടുകളുടെ വിവരങ്ങൾ ശേഖരിച്ചിരിക്കുകയാണ് അന്വേഷണ ഏജൻസികൾ. വിവരങ്ങൾ വിമാനക്കമ്പനികൾക്ക് കെെമാറിയിട്ടുണ്ട്. ഭീഷണി സന്ദേശങ്ങളിൽ ജാ​ഗ്രത പാലിക്കാനും വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതികളെ ഉടൻ പിടികൂടാൻ സാധിക്കുമെന്നും അന്വേഷണ ഏജൻസികൾ പറയുന്നു. വ്യാജ അക്കൗണ്ടുകൾ നിയന്ത്രിക്കണമെന്നും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ‌‌‌

ഭീഷണികളുടെ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങളുടെ അധികൃതർ, വിമാനക്കമ്പനി അധികൃതർ, കേന്ദ്രസർക്കാരിന്റെ വ്യോമയാന മന്ത്രാലയത്തിലെയും ഐടി മന്ത്രാലയത്തിലെയും മുതിർന്ന ഉദ്യോ​ഗസ്ഥർ എന്നിവരുടെ സംയുക്ത യോ​ഗം നടന്നിരുന്നു. വെർച്ച്വൽ യോ​ഗത്തിൽ സോഷ്യൽ മീഡിയ ഭീമന്മാരായ എക്സിന് എതിരെയും മെറ്റയ്ക്ക് എതിരെയും രൂക്ഷ വിമർശനമാണ് കേന്ദ്രം നടത്തിയത്. ഭീഷണി സന്ദേശങ്ങൾ വരുമ്പോൾ അതിനെ ചെറുക്കാൻ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകൾ എന്ത് നടപടിയാണ് സ്വീകരിച്ചത് എന്ന ചോദ്യമാണ് കേന്ദ്ര സർക്കാർ ഉയർത്തിയത്. കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് എക്സും മെറ്റയും സ്വീകരിച്ചിരിക്കുന്നതെന്ന് കേന്ദ്രസർക്കാർ പറഞ്ഞു.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 140 വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങളാണ് വിമാനക്കമ്പനികൾക്ക് ലഭിച്ചത്. ഭീഷണി സന്ദേശം അയച്ച അക്കൗണ്ടുകൾ കണ്ടെത്തി അതിന്റെ വിവരങ്ങളാണ് വിമാനക്കമ്പനികൾക്ക് കെെമാറിയിരിക്കുന്നത്. ഈ അക്കൗണ്ടുകളിൽ നിന്ന് ഇനിയും ഭീഷണി സന്ദേശം ലഭിച്ചാൽ ജാ​ഗ്രത പാലിക്കണമെന്നും നടപടികൾ സ്വീകരിക്കണമെന്നുമാണ് വിമാനക്കമ്പനികൾക്ക് കേന്ദ്രസർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം.

അതേസമയം, വിമാനങ്ങൾക്കുള്ള ഭീഷണി തുടരവെ പുതിയ പ്രോട്ടോക്കോൾ പ്രാബല്യത്തിൽ വന്നു. ഭീഷണികൾ ഉറപ്പിക്കാതെ വിമാനങ്ങൾ അടിയന്തര ലാൻഡിം​ഗ് നടത്തുകയോ വഴിതിരിച്ചുവിടുകയോ ഇല്ല. 9 ദിവസത്തിനിടെ 600 കോടി രൂപയിലധികമാണ് വിമാനക്കമ്പനികൾക്ക് നഷ്ടമുണ്ടായിരിക്കുന്നത്. വരും ദിവസങ്ങളിലും വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് പുതിയ പ്രോട്ടോക്കോൾ പുറത്തിറക്കിയിരിക്കുന്നത്. ആശങ്ക പരത്തലാണ് സെബർക്കുറ്റവാളികളുടെ ലക്ഷ്യമെന്നാണ് നി​ഗമനം.

ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് എട്ട് എഫ്ഐആറുകളാണ് രാജ്യത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത്. X – @adamlanza111, @psychotichuman, @schizobomer777 എന്നീ മൂന്ന് അക്കൗണ്ടുകൾ തുടർച്ചയായി ഭീഷണി സന്ദേശങ്ങൾ അയച്ചിട്ടുള്ളതായി കണ്ടെത്തി. ആകാശ, എയർ ഇന്ത്യ, ഇൻഡിഗോ, വിസ്താര എന്നീ വിമാനക്കമ്പനികളുടെ സർവ്വീസിനെ ഭീഷണികൾ ബാധിച്ചിട്ടുണ്ട്.

വ്യാജ ബോംബ് ഭീഷണികളില്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. സെെബർ ഗുരുതര കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ ഉൾപ്പെടുത്തി തടവും പിഴയും ഉറപ്പാക്കും. വ്യാജകോളുകള്‍ ചെയ്യുന്നവര്‍ക്ക് യാത്രാനിരോധനം ഏര്‍പ്പെടുത്തുന്നതും കേന്ദ്രസർക്കാരിന്റെ ആലോചനയിലുണ്ട്.

Related Stories
Crime News: ഭാര്യ ശാരീരിക ബന്ധത്തിന് വഴങ്ങിയില്ല, മകളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ഭർത്താവിനെ വെട്ടി രണ്ട് കഷ്ണമാക്കി
Worker Shot Dead :ചക്കയിടാൻ ശ്രമിച്ച തൊഴിലാളിയെ വെടിവച്ച് കൊന്നു; തോട്ടമുടമ അറസ്റ്റിൽ
Borewell Accident : പ്രാര്‍ത്ഥനകള്‍ വിഫലം, 10 ദിവസം നീണ്ട പരിശ്രമങ്ങളും പാഴായി; രാജസ്ഥാനില്‍ കുഴല്‍ക്കിണറില്‍ വീണ പെണ്‍കുഞ്ഞ് മരിച്ചു
Who Is Sivasri Skandaprasad : എംപി തേജസ്വി സൂര്യയുടെ പ്രതിശ്രുത വധു കര്‍ണാട്ടിക് സംഗീതജ്ഞ ? ആരാണ് ശിവശ്രീ സ്‌കന്ദപ്രസാദ് ?
Crime News: വീട് അവർ പിടിച്ചെടുത്തു, അനിയത്തിമാരെ മാഫിയക്ക് വിൽക്കില്ല, സഹോദരങ്ങളെയും അമ്മയെയും കൊന്ന് യുവാവ്
Indians ordered on New Year 2025:’കോണ്ടം, സോഫ്റ്റ് ഡ്രിങ്ക്’; ന്യൂ ഇയർ ആഘോഷിക്കാൻ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഓർഡർ ചെയ്തത്
കെമിക്കലിനോട് നോ പറയാം; ഷാംപൂ മാറി നിൽക്കും ഈ താളിക്ക് മുമ്പിൽ
മൈഗ്രേനിന്‍റെ പ്രധാന ലക്ഷണങ്ങള്‍
മൂന്ന് വിക്കറ്റ് കൂടി നേടിയാൽ ബുംറയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്
ബറോസിലെ ദുർമന്ത്രവാദിനി ആര്?