5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

RSS : ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുന്നതിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുണ്ടായ വിലക്ക് നീക്കി കേന്ദ്രം: തെറ്റ് തിരുത്തിയെന്ന് മധ്യപ്രദേശ് ഹൈക്കോടതി

RSS Ban : ആർഎസ്എസിനെപ്പോലെ രാജ്യാന്തര തലത്തിൽ ആദരിക്കപ്പെടുന്ന ഒരു സംഘടനയെ നിരോധിത സംഘടനകളുടെ കൂട്ടത്തിൽ പെടുത്തിയ തെറ്റാണെന്നും ഇത് സർക്കാരിന് ബോധ്യമായെന്നുമാണ് ചൂണ്ടിക്കാട്ടിയത്.

RSS : ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുന്നതിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുണ്ടായ വിലക്ക് നീക്കി കേന്ദ്രം: തെറ്റ് തിരുത്തിയെന്ന് മധ്യപ്രദേശ് ഹൈക്കോടതി
MP-High-Court
aswathy-balachandran
Aswathy Balachandran | Published: 26 Jul 2024 12:24 PM

ഇൻഡോർ: രാഷ്ട്രീയ സ്വയം സേവക് സംഘത്തിൽ (ആർ എസ്എസ്) സർക്കാർ ജീവനക്കാർ പ്രവർത്തിക്കുന്നതിൽ നിന്ന് വിലക്കുന്ന ചട്ടം കേന്ദ്ര സർക്കാർ പിൻവലിക്കാൻ അഞ്ചു പതിറ്റാണ്ടെടുത്തു എന്ന് മധ്യപ്രദേശ് ഹൈക്കോടതി. രാജ്യാന്തര തലത്തിൽ ആദരിക്കപ്പെടുന്ന ഒരു സംഘടനയെ നിരോധിത സംഘടനകളുടെ പട്ടികയിൽ പെടുത്തിയ തെറ്റു മനസ്സിലാക്കാനാണ് സർക്കാർ ഇത്രയും കാലമെടുത്തത് എന്നും കോടതി പരാമർശിച്ചു.

ആർ എസ് എസിൽ പ്രവർത്തിക്കാൻ സർക്കാർ ജീവനക്കാർക്കുണ്ടായ വിലക്ക് എടുത്തു കളഞ്ഞ കേന്ദ്ര നടപടി ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി പരാമർശം. വിരമിച്ച കേന്ദ്ര ജീവനക്കാരനായ പുരുഷോത്തം ഗുപ്ത നൽകിയ ഹർജിയിൽ നടപടി നടക്കുന്നതിനിടെയായിരുന്നു ഇങ്ങനെ പറഞ്ഞത്. ജസ്റ്റിസുമാരായ സുശ്രുത അരവിന്ദ ധർമാധികാരിയും ഗജേന്ദ്ര സിങ്ങുമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കേന്ദ്ര ജീവനക്കാർക്ക് ആർഎസ്എസിൽ വിലക്കുണ്ടായിരുന്നു. ഈ വിഷയത്തിൽ സർവീസ് ചട്ടങ്ങളെ ചോദ്യം ചെയ്ത് കഴിഞ്ഞ വർഷമാണ് ഗുപ്ത ഹർജി ഫയൽ ചെയ്തത്.

ALSO READ – രാഷ്ട്രപതി ഭവനിലും പേരുമാറ്റം; രണ്ട് ഹാളുകളുടെ പേര് മാറ്റി

‘സർക്കാർ തെറ്റു മനസ്സിലാക്കാൻ അഞ്ചു പതിറ്റാണ്ടെടുത്തു. SSപട്ടികയിൽനിന്ന് ആർഎസ്എസിനെ നീക്കിയ നടപടി ഒഴിവാക്കാൻ പറ്റാത്തതു തന്നെയാണ് എന്നും കോടതി നിരീക്ഷിച്ചു. ഈ വിഷയത്തിൽ പല തവണ നോട്ടീസ് നൽകിയിട്ടും സർക്കാർ പ്രതികരിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഒരു പക്ഷേ വിലക്കിന് കാരണമായി ചൂണ്ടിക്കാട്ടാൻ വസ്തുതകളൊന്നും ഇല്ലാതിരുന്നിരിക്കാമെന്ന് കോടതി പറഞ്ഞു. ഏതെങ്കിലും സംഘടനയെ ജീവനക്കാർക്കു വിലക്കുള്ള പ്രസ്ഥാനമായി വിജ്ഞാപനം ചെയ്യണമെങ്കിൽ വ്യക്തമായ കാരണം ഉണ്ടാകണം. ഭരണത്തിൽ ഇരിക്കുന്നവരുടെ വ്യക്തിഗതമായ അഭിപ്രായങ്ങളാവരുത് അതിനു കാരണമെന്നും കോടതി തുറന്നടിച്ചു.

Latest News