കൊൽക്കത്ത വനിതാ ഡോക്ടറുടെ കൊലപാതകം; ആർജി കർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ | CBI Arrests Former RG Kar Medical College Principal Sandip Ghosh in Connection with Kolkata Doctor Rape and Murder Case Malayalam news - Malayalam Tv9

Kolkata Rape Case: കൊൽക്കത്ത വനിതാ ഡോക്ടറുടെ കൊലപാതകം; ആർജി കർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ

Updated On: 

15 Sep 2024 00:12 AM

CBI Arrests Former RG Kar Medical College Principal Sandip Ghosh: അന്വേഷണം വഴി തെറ്റിക്കാൻ ശ്രമിക്കൽ, തെളിവ് നശിപ്പിക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്.

Kolkata Rape Case: കൊൽക്കത്ത വനിതാ ഡോക്ടറുടെ കൊലപാതകം; ആർജി കർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ

ആർജി കർ ആശുപത്രി മുൻ പ്രിൻസിപ്പൽ സന്ദിപ് ഘോഷ് (Image Courtesy: PTI)

Follow Us On

ന്യൂഡൽഹി: കൊൽക്കത്തയിൽ വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ ആർജി കർ ആശുപത്രി മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ. പ്രിൻസിപ്പലായിരുന്ന സന്ദീപ് ഘോഷിനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. അന്വേഷണം വഴി തെറ്റിക്കാൻ ശ്രമിക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ബലാത്സംഗ കേസ് ആദ്യം അന്വേഷിച്ച എസ്എച്ച്ഒ അഭിജിത് മോണ്ടലിനെയും സിബിഐ അറസ്റ്റ് ചെയ്തു. ക്രിമിനൽ ഗൂഢാലോചന കുറ്റവും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.

ഇരുവരെയും നാളെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. മെഡിക്കൽ കോളേജ് അഴിമതി കേസിൽ സന്ദീപ് ഘോഷിനെ സിബിഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സാമ്പത്തിക ക്രമക്കേട് കേസിലാണ് സന്ദീപിനെയും മറ്റ് മൂന്നുപേരെയും  സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നത്. ഈ കേസിനായി ചോദ്യം ചെയ്യുന്നതിനിടെ ഡോക്ടറുടെ കൊലപാതക കേസുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ സിബിഐക്ക് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും അറസ്റ്റ് രേഖപ്പെടുത്തിയത്.

ALSO READ: ‘നിങ്ങളുടെ ആവശ്യങ്ങൾ പഠിക്കും, നടപടിയെടുക്കും’ സമരപ്പന്തലില്‍ മമതയുടെ അപ്രതീക്ഷിത സന്ദര്‍ശനം

അതെ സമയം, ഡോക്ടർ കൊല്ലപ്പെട്ടതിന് പിന്നാലെ സമരത്തിലായിരുന്ന ജൂനിയർ ഡോക്ടർമാരുടെ സമരപ്പന്തലിൽ കഴിഞ്ഞ ദിവസം മമത ബാനർജി അപ്രതീക്ഷിത സന്ദർശനം നടത്തി. ആവശ്യങ്ങളിൽ കൂടിയാലോചന നടത്തിയ ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും മമത ജൂനിയർ ഡോക്ടർമാർക്ക് ഉറപ്പുനൽകി. ഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ വലിയ പ്രതിഷേധമാണ് പശ്ചിമ ബംഗാളിൽ ഉയർന്നത്. സംഭവം നടന്നത് മുതൽ ആശുപത്രിയിലെ ഡോക്ടർമാർ സമരത്തിലാണ്.

ആർജി കർ ആശുപത്രിയിൽ ഓഗസ്റ്റ് 9ന് പുലർച്ചെയാണ് ജൂനിയർ ഡോക്ടറെ കൊലപ്പെടുത്തിയ സംഭവം നടന്നത്. ആശുപത്രിയിലെ സെമിനാർ ഹാളിൽ വെച്ച് സിവിൽ പോലീസ് വോളണ്ടിയറായ സഞ്ജയ് റോയിയാണ് കൊല നടത്തിയതെന്നാണ് പോലീസ് നിഗമനം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും അന്വേഷണം തൃപ്തികരമല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഡോക്ടർമാരുടെ സംഘടന പ്രതിഷേധം ആരംഭിച്ചത്. തുടർന്ന് കേസ് സിബിഐക്ക് കൈമാറുകയായിരുന്നു.

പൈൽസ് ഉള്ളവർ ഇത് ശ്രദ്ധിക്കൂ...
നെല്ലിക്ക രാവിലെ വെറും വയറ്റില്‍ കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ഏറെ
മുരിങ്ങയിലയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
മുന്തിരിക്കുരു എണ്ണയുടെ അതിശയിപ്പിക്കുന്ന ​ഗുണങ്ങൾ ഇവ...
Exit mobile version