Mohali Building Collapsed: മൊഹാലിയിൽ ആറുനില കെട്ടിടം തകർന്നുവീണു: 11-ഓളം പേർ ഉള്ളിൽ അകപ്പെട്ടു, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
Building Collapsed in Mohali in Punjab: മൂന്ന് ജെസിബികളും ഒരു അഗ്നിരക്ഷാ യൂണിറ്റും ദുരന്ത നിവാരണ സേനയും സംഭവ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്ന് മൊഹാലി എസ്.എസ്.പി ദീപക് പരീഖ് മാധ്യമങ്ങളോട് പറഞ്ഞു.
മൊഹാലി: പഞ്ചാബിലെ മൊഹാലി ജില്ലയിലെ സൊഹാന ഗ്രാമത്തിൽ ആറുനില കെട്ടിടം തകർന്നു വീണു. കെട്ടിടത്തിനുള്ളിൽ എത്ര പേർ കുടുങ്ങിയിട്ടുണ്ടെന്നത് സംബന്ധിച്ച കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്ന് അധികൃതർ പറയുന്നു. സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് മൊഹാലി എസ്.എസ്.പി ദീപക് പരീഖ് അറിയിച്ചു. ശനിയാഴ്ച വൈകീട്ടോടെയാണ് സംഭവം.
കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ എത്രയും പെട്ടെന്ന് നീക്കം ചെയ്യാൻ ആണ് ശ്രമിക്കുന്നത്. എന്നാൽ മാത്രമേ അകത്ത് എത്ര പേർ കുടുങ്ങി കിടക്കുന്നുണ്ട് എന്നത് അറിയാൻ സാധിക്കൂ. 11-ഓളം പേർ ഉള്ളിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് സൂചന. മൂന്ന് ജെസിബികളും ഒരു അഗ്നിരക്ഷാ യൂണിറ്റും ദുരന്ത നിവാരണ സേനയും സംഭവ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും ദീപക് മാധ്യമങ്ങളോട് പറഞ്ഞു.
VIDEO | Mohali building collapse: “Our entire focus is on evacuating the people. The rescue operation is being conducted by the NDRF and Army personnel, and the police are supporting them. Our priority is to save the maximum number of lives,” says Punjab DGP Gaurav Yadav… pic.twitter.com/nnA7U0Qgqc
— Press Trust of India (@PTI_News) December 21, 2024
ദുഖകരമായ സംഭവമാണ് ഉണ്ടായിരിക്കുന്നതെന്നും, ആരുടേയും ജീവൻ നഷ്ടപ്പെടരുതേ എന്നാണ് പ്രാർത്ഥന എന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ കുറിച്ചു. “സഹിബ്സാദാ അജിത് സിംഗ് നഗറിലാണ് അപകടം ഉണ്ടായത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എല്ലാം സ്ഥലത്ത് എത്തിയിട്ടുണ്ട്. അവരുമായി നിരന്തരം ബന്ധപ്പെട്ടുക്കൊണ്ടിരിക്കുകയാണ്” മുഖ്യമന്ത്രി എക്‌സിൽ കുറിച്ചു.
ਸਾਹਿਬਜ਼ਾਦਾ ਅਜੀਤ ਸਿੰਘ ਨਗਰ (ਮੁਹਾਲੀ) ‘ਚ ਸੋਹਾਣਾ ਦੇ ਨੇੜੇ ਇੱਕ ਬਹੁ-ਮੰਜ਼ਿਲਾਂ ਇਮਾਰਤ ਹਾਦਸਾਗ੍ਰਸਤ ਹੋਣ ਦੀ ਦੁਖ਼ਦ ਸੂਚਨਾ ਮਿਲੀ ਹੈ। ਪੂਰਾ ਪ੍ਰਸ਼ਾਸਨ ਤੇ ਹੋਰ ਬਚਾਅ ਕਾਰਜ ਵਾਲੀਆਂ ਟੀਮਾਂ ਮੌਕੇ ‘ਤੇ ਤੈਨਾਤ ਨੇ। ਮੈਂ ਪ੍ਰਸ਼ਾਸਨ ਨਾਲ ਲਗਾਤਾਰ ਸੰਪਰਕ ‘ਚ ਹਾਂ। ਅਰਦਾਸ ਕਰਦੇ ਹਾਂ ਕੋਈ ਜਾਨੀ ਨੁਕਸਾਨ ਨਾ ਹੋਇਆ ਹੋਵੇ, ਦੋਸ਼ੀਆਂ ‘ਤੇ ਕਾਰਵਾਈ…
— Bhagwant Mann (@BhagwantMann) December 21, 2024
കെട്ടിടം തകർന്നു വീഴാൻ ഇടയായ സാഹചര്യം ഇനിയും വ്യക്തമല്ല. എന്നാൽ, അപകടത്തിന് സാഹചര്യം ഒരുക്കിയവർ ആരാണെങ്കിലും അവർക്കെതിരെ നടപടി ഉണ്ടാകുമെന്നും, ഇപ്പോൾ സ്ഥലത്തുള്ള പ്രദേശവാസികൾ ഉദ്യോഗസ്ഥരുമായി സഹകരിക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, തകർന്നു വീണ ആറുനില കെട്ടിടത്തിന്റെ ബേസ്മെന്റിൽ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെ ആണ് ഈ കെട്ടിടം തകർന്നു വീണതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.