ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിജെപി നേതാവ് എൽകെ അദ്വാനിയുടെ ആരോഗ്യനില തൃപ്തികരം | BJP Leader LK Advani Admitted To Delhi AIIMS Condition Stable Malayalam news - Malayalam Tv9

LK Advani Hospitalised : ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിജെപി നേതാവ് എൽകെ അദ്വാനിയുടെ ആരോഗ്യനില തൃപ്തികരം

Published: 

27 Jun 2024 08:45 AM

LK Advani Admitted To Delhi AIIMS : ബിജെപി നേതാവ് എൽകെ അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹി എയിംസിൽ പ്രവേശിപ്പിച്ച അദ്വാനിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

LK Advani Hospitalised : ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിജെപി നേതാവ് എൽകെ അദ്വാനിയുടെ ആരോഗ്യനില തൃപ്തികരം
Follow Us On

ആശുപത്രിയിൽ പ്രവേശിപ്പിച്ച മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയുടെ ആരോഗ്യനില തൃപ്തികരം. ഡൽഹി എയിംസ് അധികൃതർ വാർത്താകുറിപ്പിലൂടെയാണ് അദ്വാനിയുടെ ആരോഗ്യവിവരം അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് 96കാരനായ എൽകെ അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജെറിയാട്രിക് വിഭാഗത്തിൽ നിരീക്ഷണത്തിലാണ് അദ്ദേഹം.

എൽകെ അദ്വാനിയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ പ്രധാനമന്ത്രി അന്വേഷിച്ചിരുന്നു. അദ്വാനിയുടെ കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ചാണ് പ്രധാനമന്ത്രി വിവരങ്ങൾ ആരാഞ്ഞത്. വിദഗ്ധ ചികിത്സയ്ക്കുള്ള സൗകര്യങ്ങളൊക്കെ എയിംസ് ഒരുക്കുമെന്ന് അദ്ദേഹം കുടുംബാംഗങ്ങളെ അറിയിച്ചു.

ഇക്കൊല്ലം മാർച്ച് 30ന് രാജ്യം അദ്ദേഹത്തിനു ഭാരതരത്ന നൽകി ആദരിച്ചിരുന്നു. രാഷ്ട്രപതി ദ്രൗപതി മുർമു നേരിട്ട് അദ്ദേഹത്തിൻ്റെ വസതിയിൽ നേരിട്ടെത്തിയാണ് പുരസ്കാരം സമ്മാനിച്ചത്. ആരോഗ്യസ്ഥിതി മോശമായതിനാൽ വീട്ടിലെത്തി പുരസ്കാരം സമ്മാനിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള നേതാക്കളും ചടങ്ങിൽ പങ്കെടുത്തിരുന്നു.

Also Read : Lok Sabha Speakers: ഓം ബിർള മാത്രമല്ല; തുടർച്ചയായി സ്പീക്കർ സ്ഥാനം അലങ്കരിച്ചവർ ഇവർ

ഇപ്പോള്‍ പാകിസ്ഥാന്‍റെ ഭാഗമായ കറാച്ചിയില്‍ 1927 നവംബര്‍ എട്ടിനാണ് അദ്വാനി ജനിച്ചത്. 1942ൽ ആർഎസ്എസ് പ്രവർത്തകനായി പ്രവർത്തിച്ചുതുടങ്ങിയ അദ്വാനി 196ൽ ബിജെപി ദേശീയ അധ്യക്ഷനായി. 90ൽ പദവി ഒഴിഞ്ഞെങ്കിലും 93 മുതൽ 98 വരെയും 2004 മുതൽ 2005 വരെയും ഇതേ പദവിയിൽ അദ്ദേഹം വീണ്ടും പ്രവർത്തിച്ചു. പാർട്ടിയുടെ ദേശീയ അധ്യക്ഷ പദവി ഏറ്റവും കൂടുതൽ കാലം വഹിച്ച നേതാവാണ് അദ്വാനി.

1999 മുതൽ 2002 വരെ അടൽ ബിഹാരി വാജ്പേയ് മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായ അദ്വാനി 2002 മുതൽ 2004 വരെ ഉപപ്രധാനമന്ത്രിയായി. പിന്നീട് 2004 മുതൽ 2009 വരെ പ്രതിപക്ഷ നേതാവായി. 2009 തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായിരുന്നു.
മൂന്ന് പതിറ്റാണ്ട് നീണ്ട പാര്‍ലമെന്‍ററി ജീവിതത്തില്‍ 1999 മുതല്‍ 2004 വരെ അടല്‍ ബിഹാരി വാജ്‌പേയിയുടെ മന്ത്രിസഭയില്‍ ആദ്യം ആഭ്യന്തരമന്ത്രിയും പിന്നീട് ഉപപ്രധാനമന്ത്രിയുമായി. പിന്നീട് 2004 മുതല്‍ 2009 വരെ പ്രതിപക്ഷ നേതാവായി. 2009 മെയ് പതിനാറിന് അവസാനിച്ച പാര്‍ലമെന്‍ററി തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായിരുന്നു. തെരഞ്ഞെടുപ്പിൽ ബിജെപി സഖ്യം പരാജയപ്പെട്ടു. കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ യുപിഎ സര്‍ക്കാര്‍ രൂപീകരിച്ചതോടെ അദ്ദേഹം പ്രതിപക്ഷ നേതൃത്വ സ്ഥാനം സുഷമ സ്വരാജിന് കൈമാറി.

Related Stories
Jharkhand CM Hemant Soren: ചമ്പായി സോറൻ സ്ഥാനമൊഴിഞ്ഞു: ഹേമന്ത് സോറൻ വീണ്ടും ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി സ്ഥാനത്തേക്ക്
Anant Ambani Wedding: അംബാനി കുടുംബത്തിലെ കല്യാണത്തിനു മുന്നോടിയായി സമൂഹവിവാഹം; സമ്മാനമായി സ്വർണവും വെള്ളിയും ഒരുലക്ഷം രൂപയും
Suffocation Claustrophobia : ഹഥ്റസ് ദുരന്തത്തിൽ ആളുകൾ മരിക്കാൻ ക്ലോസ്ട്രോഫോബിയയും കാരണമായി; വിശദീകരണവുമായി വിദഗ്ധർ
Hathras Stampede: അനുമതി 80,000 പേർക്ക്; പങ്കെടുത്തത് രണ്ടര ലക്ഷം പേർ; ഹഥ്റസ് ദുരന്തമുണ്ടായത് സംഘാടനപ്പിഴവിൽ
Amarnath Yatra Pilgrims: ബ്രേക്ക് പൊട്ടിയെന്ന് ഡ്രൈവർ… ബസിൽ നിന്നും യാത്രാക്കാർ എടുത്ത് ചാടി; 10 പേർക്ക് പരിക്ക്, വീഡിയോ
Hathras stampede: ഹഥ്റസ് ദുരന്തത്തിലെ സത്സംഗം നടത്തിയ ഭോലെ ബാബ ആര്?
Exit mobile version