Atul Subhash Death Case: ലൊക്കേഷൻ മാറ്റിക്കൊണ്ടിരുന്നു; ഫോൺവിളി വാട്ട്സാപ്പിൽ; എന്നാൽ നികിത അബദ്ധം കാണിച്ചു; ഒടുവിൽ പിടിയിൽ

Bengaluru techie Atul Subhash Death Case:ഗുരുഗ്രാമില്‍ വെച്ചാണ് നികിത അറസ്റ്റിലാകുന്നത്. നികിതയോടൊപ്പം അവരുടെ സഹോദരന്‍ അനുരാഗ് സിംഘാനിയയും അമ്മയും പോലീസ് കസ്റ്റഡിയിലുണ്ട്. ഇപ്പോഴിതാ ഇവരുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്.

Atul Subhash Death Case: ലൊക്കേഷൻ മാറ്റിക്കൊണ്ടിരുന്നു; ഫോൺവിളി വാട്ട്സാപ്പിൽ; എന്നാൽ നികിത അബദ്ധം കാണിച്ചു; ഒടുവിൽ പിടിയിൽ

പോലീസ് അറസ്റ്റ് ചെയ്ത നിഷ, നികിത, അനുരാ​ഗ് എന്നിവർ (image credits: PTI)

Published: 

16 Dec 2024 17:38 PM

ന്യൂഡൽഹി: കഴിഞ്ഞ ദിവസമാണ് ഐ ടി ജീവനക്കാരനായ അതുല്‍ സുഭാഷ് ജീവനൊടുക്കിയ സംഭവത്തിൽ ഭാര്യ നികിത സിംഘാനിയ പോലീസ് അറസ്റ്റ് ചെയ്തത്. ഗുരുഗ്രാമില്‍ വെച്ചാണ് നികിത അറസ്റ്റിലാകുന്നത്. നികിതയോടൊപ്പം അവരുടെ സഹോദരന്‍ അനുരാഗ് സിംഘാനിയയും അമ്മയും പോലീസ് കസ്റ്റഡിയിലുണ്ട്. ഇപ്പോഴിതാ ഇവരുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്.

സംഭവത്തിൽ പിടിയിലാകുമെന്ന് മനസ്സിലാക്കിയ നികിതയും കുടുംബവും ഒളിവിൽ പോകുകയായിരുന്നു. ഇതിനു പിന്നാലെ സ്വയം രക്ഷയ്ക്ക് ഓരോ തവണയും ലൊക്കേഷൻ മാറ്റാൻ നികിത ശ്ര​ദ്ധിച്ചിരുന്നു. അത്യാവശ്യഘട്ടങ്ങളിൽ വിളിക്കാൻ വാട്ട്സാപ്പാണ് നികിതയും കുടുംബവും ഉപയോ​ഗിച്ചത്. ഇതിനിടയിലും മുൻകൂർ ജാമ്യത്തിനും നികിത ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ എല്ലാം ശ്രദ്ധിച്ച് ചെയ്ത നികിത ഒടുവിൽ കാണിച്ച അബദ്ധമാണ് പിടിയിലായത്. ഇടയ്ക്ക് നികിത ചെയ്ത ഒരു ഫോൺ കോളാണ് കുടുക്കിയത്. ഇത് ട്രാക്ക ചെയ്ത ബെം​ഗളൂരു പോലീസ് നികിതയെ വിദ​ഗ്ധമായി കുരുക്കി. ബംഗളൂരു പോലീസ് കേസെടുത്തതിന് തൊട്ടുപിന്നാലെ ഉത്തർപ്രദേശിലെ ജൗൻപൂരിലുള്ള വീട് പ്രതികൾ പൂട്ടിയിട്ടുവെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ജൗൻപൂരിലെത്തിയ ബെം​ഗളൂരു പോലീസ് സംഘം പ്രതികളുടെ വീട്ടിൽ മൂന്ന് ദിവസത്തിനകം ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് പതിച്ചു. തുടർന്ന് സിംഘാനിയാ കുടുംബത്തിൻ്റെ അടുത്ത ബന്ധുക്കളുടെ പട്ടികയും സംഘം തയ്യാറാക്കി നിരീക്ഷിച്ചു. എന്നാൽ പ്രതികൾ വാട്ട്‌സ്ആപ്പിൽ മാത്രം കോളുകൾ ചെയ്തതിനാൽ അവരെ ട്രാക്ക് ചെയ്യുന്നതിന് ഏറെ ബുദ്ധിമുട്ടി. ഇതിനിടെ മുൻകൂർ ജാമ്യത്തിനായി സിംഘാനിയ കുടുംബം അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു.

Also Read: അതുല്‍ സുഭാഷിന്റെ ആത്മഹത്യ; ഭാര്യ നികിത അറസ്റ്റില്‍

നികിത ചെയ്ത അബദ്ധം

ഒളിവിൽ പോയ നികിത ​ഗുരു​ഗ്രാമിൽ ഒരു പേയിം​ഗ് ​ഗസ്റ്റായാണ് താമസിച്ചത്. അമ്മയും സഹോദരനും ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് ജില്ലയിലെ ജുസി ടൗണിലാണ് ഒളിച്ചത്. ഇതിനിടെയിൽ ഇവരെല്ലാം വാട്സ്ആപ്പ് വഴി പരസ്പരം ആശയവിനിമയം നടത്തുന്നുമുണ്ടായിരുന്നു. പക്ഷേ, നികിത തൻ്റെ അടുത്ത ബന്ധുക്കളിൽ ഒരാളെ അബദ്ധത്തിൽ വിളിച്ചിരുന്നു. ഇത് മനസ്സിലാക്കിയ പോലീസ് ടവർ ലൊക്കേഷൻ ട്രാക്ക് ചെയ്യുകയും ഗുരുഗ്രാമിലെ റെയിൽ വിഹാറിലെ പിജി താമസസ്ഥലത്ത് എത്തുകയും ചെയ്തു. തുടർന്ന് പോലീസ് സംഘം ആവശ്യപ്പെട്ടതിനനുസരിച്ച് നികിത അമ്മയെ വിളിച്ചു. തുടർന്ന് പോലീസ് അവരെ ജുസി ടൗണിൽപ്പോയി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വിമാനമാർ​ഗം ബെം​ഗളൂരുവിലെക്ക്

പിടിയിലായ നികിതയടക്കമുള്ള മൂന്നുപേരേയും വിമാനമാർ​ഗമാണ് പോലീസ് ബെം​ഗളൂരുവിലെത്തിച്ചത്. ഈ യാത്രയ്ക്കിടെയിൽ പോലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു. വിമാനത്തിലെ മറ്റുയാത്രികർ ഇവരെ തിരിച്ചറിയരുതെന്ന വെല്ലുവിളിയായിരുന്നു പോലീസിന് മുന്നിലുണ്ടായിരുന്നത്. പ്രതികൾ പിടിയിലായ വിവരം ബെം​ഗളൂരുവിലെത്തുംവരെ മാധ്യമങ്ങളെ അറിയിക്കാതെ പോലീസ് ശ്രദ്ധിച്ചിരുന്നു. യാതൊരുവിധ പ്രതിഷേധത്തിനും ഇടംകൊടുക്കാതെ വിമാനത്താവളത്തിന് പുറത്തെത്തുംവരെ ജാ​ഗരൂകരായിരുന്നു ബെം​ഗളൂരു പോലീസ്. വിമാനമിറങ്ങിയശേഷം മൂന്നുപേരേയും വൈദ്യപരിശോധന നടത്തി മജിസ്ട്രേറ്റിനുമുന്നിൽ ഹാജരാക്കുകയും ജയിലിലേക്കയയ്ക്കുകയും ചെയ്തു.

നികിതയുടെ മൊഴി

അതുലിനെ താൻ പീഡിപ്പിച്ചിട്ടില്ലെന്നും തന്നെയാണ് അതുൽ പീഡിപ്പിച്ചതെന്നാണ് നികിത പോലീസിനോട് പറഞ്ഞത്. പണം വേണമെങ്കിൽ അവരുടെ വീട്ടിൽ നിന്ന് ഇറങ്ങില്ലായിരുന്നുവെന്നും നികിത പറഞ്ഞു. അതേസമയം ഭാ​ര്യയും ഭാര്യ വീട്ടുക്കാരും തനിക്കും കുടുംബത്തിനും എതിരെ ക്രൂരതയ്ക്കും സ്ത്രീധന പീഡനത്തിനും കള്ളക്കേസുകൾ ചുമത്തി പണം തട്ടിയെടുക്കുകയാണെന്ന് അതുൽ സുഭാഷ് തൻ്റെ 24 പേജുള്ള ആത്മഹത്യാ കുറിപ്പിലും 80 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലും ആരോപിച്ചത്. കേസ് ഒത്തുതീർപ്പാക്കാൻ മൂന്ന് കോടി രൂപ നികിത ആവശ്യപ്പെട്ടിരുന്നതായി ജീവനൊടുക്കുംമുൻപ് അതുൽ സുഭാഷ് പറഞ്ഞു.

Related Stories
Frankie Remruatdika Zadeng: ഇന്ത്യയിലെ ആദ്യ ജനറേഷൻ ബീറ്റ കുഞ്ഞ് ജനിച്ചത് മിസോറമിൽ; പേര് ഫ്രാങ്കി സാഡെങ്
Coast Guard chopper crashes: ഗുജറാത്തില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്ടര്‍ തകര്‍ന്നു, മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം
China HMPV Outbreak: ചൈനയിലെ സ്ഥിതി അസാധാരണമല്ല, രോ​ഗവ്യാപനത്തിന് പിന്നിൽ സാധാരണ രോ​ഗകാരികൾ: ആരോ​ഗ്യമന്ത്രാലയം
PM to launch projects : ഡല്‍ഹിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും; രാജ്യതലസ്ഥാനം സാക്ഷിയാകുന്നത് 12,000 കോടിയുടെ പദ്ധതികള്‍ക്ക്‌
Dating Scam: മോഡൽ ചമഞ്ഞ് 23കാരൻ പറ്റിച്ചത് 700 സ്ത്രീകളെ; ബംബിളും സ്നാപ്ചാറ്റും വഴി സ്വകാര്യ ദൃശ്യങ്ങളും കൈക്കലാക്കി
Viral News: പഴക്കച്ചവടക്കാരന്റെ പൂച്ചയെ കാണാനില്ല; ‘ഹൂലോ’യെ കണ്ടെത്തുന്നവർക്ക് പാരിതോഷികം 10,000 രൂപ, സംഭവം വൈറൽ
ഡ്രാഗൺ ഫ്രൂട്ട് കഴിക്കൂ; ഗുണങ്ങൾ ഏറെ
സിഡ്‌നിയിലെ ഹീറോകള്‍
സ്ട്രെസ് കുറയ്ക്കാൻ സൂര്യകാന്തി വിത്ത് കഴിക്കൂ
പപ്പായ പതിവാക്കൂ; ഗുണങ്ങൾ ഏറെ