PM Modi Oath Ceremony : മോദിയുടെ സത്യപ്രതിജ്ഞ കാണാൻ എത്തുന്നു ബംഗ്ലാദേശ് പ്രധാനമന്ത്രിയും ശ്രീലങ്കൻ പ്രസിഡൻ്റും
PM Modi Swearing Event : സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഭൂട്ടാൻ, നേപ്പാൾ, മൗറീഷ്യസ് നേതാക്കളെയും ക്ഷണിച്ചേക്കുമെന്ന അഭ്യൂഹങ്ങളുമുണ്ട്.
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ശ്രീലങ്കൻ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെയും എത്തുമെന്ന് റിപ്പോർട്ട്. ഇവർ തുടർച്ചയായി മൂന്നാം തവണയാണ് പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ പങ്കെടുക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ കേവല ഭൂരിപക്ഷം മറികടന്ന് 293 സീറ്റുകൾ നേടിയതിനാൽ ജൂൺ 8 ന് രാത്രി 8 മണിക്ക് മോദി സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് സൂചന.
സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഭൂട്ടാൻ, നേപ്പാൾ, മൗറീഷ്യസ് നേതാക്കളെയും ക്ഷണിച്ചേക്കുമെന്ന അഭ്യൂഹങ്ങളുമുണ്ട്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ബിംസ്റ്റെക് രാജ്യങ്ങളിലെ നേതാക്കളെ ക്ഷണിച്ചിരുന്നു. ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, മ്യാൻമർ, നേപ്പാൾ, ശ്രീലങ്ക, തായ്‌ലൻഡ് എന്നിവ ഉൾപ്പെടുന്ന പ്രാദേശിക ഗ്രൂപ്പാണ് ബിംസ്‌റ്റെക്. 2019-ൽ നടന്ന ചടങ്ങിൽ വിവിഐപികൾ ഉൾപ്പെടെ 8,000 പേരാണ് പങ്കെടുത്തത് എന്നാണ് കണക്ക്. 2014-ൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ അന്നത്തെ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഉൾപ്പെടെ എല്ലാ സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജിയണൽ കോ-ഓപ്പറേഷൻ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.
ALSO READ : യോഗം സക്സെസ്…: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ, പിന്തുണ പ്രഖ്യാപിച്ച് ചന്ദ്രബാബുവും നിതീഷും
നരേന്ദ്രമോദിയിുടെ ആദ്യ സത്യപ്രതിജ്‍ഞ എന്ന സവിഷേഷതയും അന്നത്തേതിന് ഉണ്ടായിരുന്നു. ബംഗ്ലാദേശ് ശ്രീലങ്കൻ പ്രതിനിധികളെ ഫോണിലൂടെയാണ് ക്ഷണിച്ചതെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്. വിദേശ നേതാക്കൾക്കുള്ള ഔപചാരിക ക്ഷണങ്ങൾ വ്യാഴാഴ്ച അയയ്ക്കുമെന്നാണ് വിവരം. 2019ൽ നരേന്ദ്ര മോദിക്കൊപ്പം 24 കേന്ദ്രമന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. ചൊവ്വാഴ്ച പ്രഖ്യാപിച്ച ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ 543ൽ 293 സീറ്റുകൾ മാത്രമാണ് എൻഡിഎയ്ക്ക് നേടാൻ കഴിഞ്ഞത്.
234 സീറ്റുകളാണ് ഇന്ത്യ സഖ്യം നേടിയത്. ജെഡിയു അധ്യക്ഷൻ നിതീഷ് കുമാറും ടിഡിപിയുടെ എൻ ചന്ദ്രബാബു നായിഡുവും ഉൾപ്പടെയുള്ള എൻഡിഎ സഖ്യകക്ഷികൾ ഇന്ന് ഉച്ചയ്ക്ക് ഡൽഹിയിലെ മോദിയുടെ വസതിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പിന്തുണ അറിയിച്ചുള്ള പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. മോദിയുടെ നേതൃത്വത്തിനും അദ്ദേഹത്തിൻ്റെ ഭരണത്തിൻ കീഴിൽ ഇന്ത്യ കൈവരിച്ച മുന്നേറ്റങ്ങൾക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും ലക്ഷ്യം കൈവരിക്കുന്നതിൽ തങ്ങൾ പങ്കാളികളാകുമെന്നും യോഗത്തിൽ എൻഡിഎ നേതാക്കൾ പറഞ്ഞു.