5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Crime news: ലെെം​ഗിക ബോധവത്കരണം, അധ്യാപകന്റെ ചൂഷണത്തെ കുറിച്ച് തുറന്ന് പറഞ്ഞ് വിദ്യാർത്ഥികൾ; ഒടുവിൽ അറസ്റ്റ്

Teacher Arrested: പ്രതിഷേധവുമായി ​മാതാപിതാക്കളും വിദ്യാർത്ഥികളും രം​ഗത്തെത്തിയതോടെയാണ് അധ്യാപകനെതിരെ പൊലീസ് കേസെടുത്തത്.

Crime news: ലെെം​ഗിക ബോധവത്കരണം, അധ്യാപകന്റെ ചൂഷണത്തെ കുറിച്ച് തുറന്ന് പറഞ്ഞ് വിദ്യാർത്ഥികൾ; ഒടുവിൽ അറസ്റ്റ്
Representational Image
athira-ajithkumar
Athira CA | Published: 23 Oct 2024 22:31 PM

ലക്നൗ: ഗുഡ് ടച്ചും ബാഡ് ടച്ചും എന്തെന്ന് കുട്ടികളെ പഠിപ്പിക്കാൻ എത്തിയപ്പോൾ അറിഞ്ഞത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. സ്കൂളിൽ വച്ച് തങ്ങൾ ലെെം​ഗികമായി ചൂഷണത്തിന് ഇരയായെന്ന് വിദ്യാർത്ഥികൾ തുറന്നു പറഞ്ഞതോടെ അധ്യാപകൻ അറസ്റ്റിൽ. 1 മുതൽ 3 വരെ ക്ലാസുകളിലെ വിദ്യാർത്ഥിനികളെയാണ് ഇയാൾ ലെെം​ഗിക ചൂഷണത്തിന് ഇരയാക്കിയത്. ബോധവൽക്കരണം നൽകാനെത്തിയ ആളോട് ഇക്കാര്യം വിദ്യാർത്ഥികൾ തുറന്ന് പറഞ്ഞതോടെയാണ് അധ്യാപകൻ പിടിയിലായത്. തിരിച്ചറിയാൻ സാധിക്കാത്ത രീതിയിലായിരുന്നു ഇയാൾ കുട്ടികളെ ചൂഷണം ചെയ്‌തിരുന്നതെന്ന്‌ ക്ലാസെടുക്കാനെത്തിയ അധ്യാപകൻ പറഞ്ഞു.

ഉത്തർപ്രദേശിലെ ലളിത്പൂർ ജില്ലയിലെ പ്രൈമറി സ്‌കൂളിലെ അധ്യാപകനാണ് അറസ്റ്റിലായത്. അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് ഗ്രാമത്തലവൻ്റെ നേതൃത്വത്തിൽ നിരവധി രക്ഷിതാക്കൾ പൊലീസ് സ്‌റ്റേഷൻ വളഞ്ഞു. ​ഗുഡ് ടച്ച് ബാഡ് ടച്ച് സംബന്ധിച്ച്‌ വിദ്യാർഥികൾക്ക്‌ ബോധവൽക്കരണം നൽകാനാണ് അധ്യാപകനെത്തിയതെന്ന് ഗ്രാമത്തലവൻ രൂപ് സിംഗ് പറഞ്ഞു. ആശയവിനിമയത്തിനിടയിൽ തങ്ങളുടെ ഒരു അധ്യാപകൻ മോശം രീതിയിൽ സ്ഥിരമായി സ്പർശിക്കാറുണ്ടെന്ന് കുട്ടികൾ ക്ലാസെടുക്കാനെത്തിയ വ്യക്തിയോട് പറഞ്ഞതായി ഗ്രാമത്തലവൻ കൂട്ടിച്ചേർത്തു.

ALSO READ: ഇത് ദീപാവലി സമ്മാനം… താംബാരത്ത് നിന്ന് കന്യാകുമാരിയിലേക്കും തിരിച്ചും ട്രെയിൻ സർവീസ്

അധ്യാപകൻ സ്ഥിരമായി കുട്ടികളെ ലെെം​ഗികാതിക്രമത്തിന് ഇരയാക്കാറുണ്ടെന്ന് മനസിലായ ഇയാൾ ബന്ധപ്പെട്ടവരെ വിവരം അറിയിച്ചു. എന്നാൽ സ്കൂൾ അധികൃതർ അധ്യാപകനെതിരെ നടപടിയെടുക്കാൻ തയ്യാറായില്ല. ഇതിൽ പ്രതിഷേധവുമായി ​മാതാപിതാക്കളും വിദ്യാർത്ഥികളും രം​ഗത്തെത്തിയതോടെയാണ് അധ്യാപകനെതിരെ പൊലീസ് കേസെടുത്തത്.

നല്ല സ്പർശനത്തെക്കുറിച്ചും ചീത്ത സ്പർശനത്തെക്കുറിച്ചും കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്. ഇത് പഠിപ്പിക്കുന്നതിലൂടെ കഠിനമായ സാഹചര്യങ്ങളെ ആരോഗ്യകരമായ രീതിയിൽ കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തമാക്കും. സ്വകാര്യ ഭാഗങ്ങൾ ഉൾപ്പെടെയുള്ള ശരീര ഭാ​ഗങ്ങളെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക. അനുവാദമില്ലാതെ ശരീരത്തിൽ തൊടാൻ അനുവദിക്കരുത് എന്ന് പഠിപ്പിക്കുക, സുരക്ഷിതം, സുരക്ഷിതമല്ലാത്തത്, ആവശ്യമില്ലാത്തത് എന്നിങ്ങനെയുള്ള മൂന്ന് തരം സ്പർശനങ്ങളെ കുറിച്ചും കുട്ടികളെ പറഞ്ഞ് മനസിലാക്കണം.

Latest News