Cyber Attack: പ്രതിരോധ യൂണിറ്റിന് നേരെ സൈബര്‍ ആക്രമണം; റിപ്പോര്‍ട്ട് പുറത്തുവിട്ട് കേന്ദ്രം

DoPT Annual Report: ഇന്ത്യയിലെ പ്രതിരോധ യൂണിറ്റിന് നേരെ റാന്‍സംവെയര്‍ ആക്രമണമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. ഫയലുകള്‍ ലോക്ക് ചെയ്ത ശേഷം അവ തിരികെ നല്‍കുന്നതിനായി മോചനദ്രവ്യം ആവശ്യപ്പെടുന്നതിനെയാണ് റാന്‍സംവെയര്‍ എന്ന് പറയുന്നത്.

Cyber Attack: പ്രതിരോധ യൂണിറ്റിന് നേരെ സൈബര്‍ ആക്രമണം; റിപ്പോര്‍ട്ട് പുറത്തുവിട്ട് കേന്ദ്രം

പ്രതീകാത്മക ചിത്രം (Image Credits: Sutthichai Supapornpasupad/Getty Images Creative)

Published: 

11 Nov 2024 06:40 AM

ന്യൂഡല്‍ഹി: രാജ്യത്തെ സുപ്രധാന പ്രതിരോധ യൂണിറ്റിന് നേരെ സൈബര്‍ ആക്രമണമുണ്ടായതായി കേന്ദ്ര പഴ്‌സനല്‍ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. 2023ലാണ് ആക്രണമുണ്ടായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഏത് യൂണിറ്റിന് നേരെയാണ് ആക്രമണം നടന്നതെന്ന് വ്യക്തമല്ല. രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന സൈബര്‍ കുറ്റകൃത്യങ്ങളുടെ അന്വേഷണം നടന്ന വര്‍ഷമാണ് 2023 എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇന്ത്യയിലെ പ്രതിരോധ യൂണിറ്റിന് നേരെ റാന്‍സംവെയര്‍ ആക്രമണമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. ഫയലുകള്‍ ലോക്ക് ചെയ്ത ശേഷം അവ തിരികെ നല്‍കുന്നതിനായി മോചനദ്രവ്യം ആവശ്യപ്പെടുന്നതിനെയാണ് റാന്‍സംവെയര്‍ എന്ന് പറയുന്നത്. റാന്‍സംവെയര്‍ ആക്രമണത്തിന് പുറമേ രാജ്യത്തെ ജനങ്ങളുടെ വിവരങ്ങള്‍ പുറത്തുവന്നതിനെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

Also Read: Jammu Kashmir Encounter: കശ്മീരിൽ ഭീകരരുമായി വീണ്ടും ഏറ്റുമുട്ടൽ; ഒരു സൈനികന് വീരമൃത്യു; മൂന്നുപേർക്ക് പരിക്ക്

കോവിന്‍ പോര്‍ട്ടലിലെ വിവരങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് റിപ്പോര്‍ട്ടിലുള്ളതെന്നാണ് സൂചന. ഇതുകൂടാതെ രാജ്യത്തെ ഒരു മന്ത്രാലയത്തിന് നേരെ മാല്‍വെയര്‍ ആക്രമണം നടന്നതായും വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് നേരെ സിഡ്ട്രിബ്യൂട്ടഡ് ഡിനയല്‍ ഓഫ് സര്‍വീസ് ആക്രമണം ഉണ്ടായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇവയെല്ലാം 2023ല്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

Also Read: Jammu Kashmir Encounter: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; 2 സൈനികർക്ക് പരിക്ക്, ഒരു ദിവസത്തിനിടെ മൂന്നാം തവണ

ഒരേ സമയം, വ്യത്യസ്തമായ ഒട്ടനവധി ഡിവൈസുകളില്‍ നിന്ന് ഒരു പ്രത്യേക ഐപി വിലാസത്തിലേക്ക് കൂട്ടത്തോടെ റിക്വസ്റ്റുകള്‍ അയച്ച് പ്രവര്‍ത്തനം തടസപ്പെടുത്തുന്ന രീതിയാണ് സിഡ്ട്രിബ്യൂട്ടഡ് ഡിനയല്‍ ഓഫ് സര്‍വീസ് അഥവാ ഡിസിഒഎസ്.

Related Stories
RJ Simran Sing: ആര്‍ജെ സിമ്രന്‍ സിങിനെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി; ദുരൂഹത; പോലീസ് അന്വേഷണം ആരംഭിച്ചു
‘ചരിത്രം എന്നോട് കരുണകാണിക്കും’; പ്രധാനമന്ത്രിയായി അവസാന വാർത്താസമ്മേളനത്തിലെ മൻമോഹൻ സിംഗിൻ്റെ വാക്കുകൾ ചർച്ചയാവുന്നു
Dr Manmohan Singh Demise: ഉപദേശകനേയും വഴികാട്ടിയേയും നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് രാഹുല്‍; അദ്ദേഹത്തോളം ബഹുമാനിക്കപ്പെടുന്നവര്‍ അപൂര്‍വമാണെന്ന് പ്രിയങ്ക
Dr Manmohan Singh : ഡോ. മൻമോഹൻ സിങിന്‍റെ വിയോഗം: 7 ദിവസം ദേശീയ ദുഃഖാചരണം; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ
Dr Manmohan Singh : കാലാതിവര്‍ത്തിയായ വാക്കുകളുടെ ഉടമ, ദീര്‍ഘദര്‍ശി; മന്‍മോഹന്‍ സിങ് സമ്മാനിച്ചത്‌
Manmohan Singh: ‘മന്‍മോഹന്‍ സിങ്ങിന്റെ വേര്‍പ്പാടില്‍ ഇന്ത്യ ദുഃഖിക്കുന്നു’; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി
വിദ്യാഭ്യാസ യോഗ്യതയിലും മന്‍മോഹന്‍ സിങ് രചിച്ചത് ചരിത്രം
2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം