Cyber Attack: പ്രതിരോധ യൂണിറ്റിന് നേരെ സൈബര്‍ ആക്രമണം; റിപ്പോര്‍ട്ട് പുറത്തുവിട്ട് കേന്ദ്രം
DoPT Annual Report: ഇന്ത്യയിലെ പ്രതിരോധ യൂണിറ്റിന് നേരെ റാന്‍സംവെയര്‍ ആക്രമണമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. ഫയലുകള്‍ ലോക്ക് ചെയ്ത ശേഷം അവ തിരികെ നല്‍കുന്നതിനായി മോചനദ്രവ്യം ആവശ്യപ്പെടുന്നതിനെയാണ് റാന്‍സംവെയര്‍ എന്ന് പറയുന്നത്.
ന്യൂഡല്‍ഹി: രാജ്യത്തെ സുപ്രധാന പ്രതിരോധ യൂണിറ്റിന് നേരെ സൈബര്‍ ആക്രമണമുണ്ടായതായി കേന്ദ്ര പഴ്‌സനല്‍ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. 2023ലാണ് ആക്രണമുണ്ടായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഏത് യൂണിറ്റിന് നേരെയാണ് ആക്രമണം നടന്നതെന്ന് വ്യക്തമല്ല. രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന സൈബര്‍ കുറ്റകൃത്യങ്ങളുടെ അന്വേഷണം നടന്ന വര്‍ഷമാണ് 2023 എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇന്ത്യയിലെ പ്രതിരോധ യൂണിറ്റിന് നേരെ റാന്‍സംവെയര്‍ ആക്രമണമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. ഫയലുകള്‍ ലോക്ക് ചെയ്ത ശേഷം അവ തിരികെ നല്‍കുന്നതിനായി മോചനദ്രവ്യം ആവശ്യപ്പെടുന്നതിനെയാണ് റാന്‍സംവെയര്‍ എന്ന് പറയുന്നത്. റാന്‍സംവെയര്‍ ആക്രമണത്തിന് പുറമേ രാജ്യത്തെ ജനങ്ങളുടെ വിവരങ്ങള്‍ പുറത്തുവന്നതിനെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
കോവിന്‍ പോര്‍ട്ടലിലെ വിവരങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് റിപ്പോര്‍ട്ടിലുള്ളതെന്നാണ് സൂചന. ഇതുകൂടാതെ രാജ്യത്തെ ഒരു മന്ത്രാലയത്തിന് നേരെ മാല്‍വെയര്‍ ആക്രമണം നടന്നതായും വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് നേരെ സിഡ്ട്രിബ്യൂട്ടഡ് ഡിനയല്‍ ഓഫ് സര്‍വീസ് ആക്രമണം ഉണ്ടായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇവയെല്ലാം 2023ല്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ഒരേ സമയം, വ്യത്യസ്തമായ ഒട്ടനവധി ഡിവൈസുകളില്‍ നിന്ന് ഒരു പ്രത്യേക ഐപി വിലാസത്തിലേക്ക് കൂട്ടത്തോടെ റിക്വസ്റ്റുകള്‍ അയച്ച് പ്രവര്‍ത്തനം തടസപ്പെടുത്തുന്ന രീതിയാണ് സിഡ്ട്രിബ്യൂട്ടഡ് ഡിനയല്‍ ഓഫ് സര്‍വീസ് അഥവാ ഡിസിഒഎസ്.