Radhika Merchant: രാധിക രണ്ട് തവണ കേക്ക് കൊടുത്തിട്ടും ആകാശ് അംബാനി വാങ്ങിച്ചില്ല; എന്താണ് സംഭവിച്ചതെന്ന് സോഷ്യൽ മീഡിയ
Radhika Merchant: അംബാനി കുടുംബത്തിലെ ഇളയ മരുമകൾ രാധിക മെർച്ചൻ്റിന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. ആഘോഷത്തിൽ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്. വിവാഹ കഴിഞ്ഞുള്ള ആദ്യത്തെ പിറന്നാൾ ആഘോഷമാണ് കഴിഞ്ഞ ദിവസം നടന്നത്.
ലോകത്തിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങളിൽ ഒന്നാണ് അംബാനി കുടുംബം. കുടുംബത്തിന്റെ ആഘോഷങ്ങളും വിശേഷങ്ങളും എന്നും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിലുള്ള ആഘോഷത്തിൻരെ വീഡിയോ ആണ് ആരാധകർക്കിടയിൽ ചർച്ചയാക്കുന്നത്. അംബാനി കുടുംബത്തിലെ ഇളയ മരുമകൾ രാധിക മെർച്ചൻ്റിന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. ആഘോഷത്തിൽ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്. വിവാഹ കഴിഞ്ഞുള്ള ആദ്യത്തെ പിറന്നാൾ ആഘോഷമാണ് കഴിഞ്ഞ ദിവസം നടന്നത്.
ബുധനാഴ്ച രാത്രി അംബാനി കുടുംബത്തിൻ്റെ മുംബൈയിലെ വസതിയായ ആന്റിലിയയിലായിരുന്നു ആഘോഷം. കുടുംബാംഗങ്ങളെ കൂടാതെ ജാൻവി കപൂർ, എം.എസ്. ധോണി, അനന്യ പാണ്ഡെ, സുഹാന, ആര്യൻ ഖാൻ, ഓറി, രൺവീർ സിങ് എന്നിവരുൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിനിടെ രാധിക നൽകിയ കേക്ക് ഭർതൃസഹോദരൻ ആകാശ് അംബാനി നിരസിച്ചതാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചാ വിഷയം. പിറന്നാൾ പാർട്ടിയിൽ നിന്നുള്ള ഒരു വീഡിയോയിൽ രാധിക മർച്ചന്റ് കേക്ക് മുറിക്കുന്നതും ഭർത്താവിനും കുടുംബാംഗങ്ങൾക്കും നൽകുന്നത് വ്യക്തമാണ്. ഭർത്താവ് അനന്ത് അംബാനിക്കും കുടുംബത്തിലെ മറ്റ് അംഗങ്ങൾക്കും രാധിക കേക്ക് നൽകുന്നുണ്ട്. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും രാധികയുടെ മാതാപിതാക്കളായ ഷൈലയും വീരേൻ മർച്ചൻ്റും കേക്ക് സ്വീകരിക്കുന്നുണ്ട്. എന്നാൽ അനന്തിന്റെ സഹോദരൻ ആകാശ് അംബാനി രാധിക നൽകിയ കേക്ക് കഴിക്കാൻ വിസമ്മതിച്ചു.
View this post on Instagram
എന്നാൽ ആകാശ് കേക്ക് കഴിക്കാൻ വിസമ്മതിച്ചതിനു പിന്നാലെ കാരണം കുടുംബത്തിലെ മുതിർന്ന അംഗമായ കോകിലാബെൻ അംബാനിക്ക് നൽകാനാണ് പറയുന്നത്.ആദ്യം കോകിലാബെൻ അംബാനിക്ക് കേക്ക് നൽകണമെന്ന് ആകാശ് അംബാനി രാധികയോട് ആവശ്യപ്പെട്ടു എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.