Minahil Malik: എവിടെയാണ് മിനാഹിൽ മാലിക്ക്? ടിക് ടോക് താരത്തെ തിരഞ്ഞ് ഇന്ത്യക്കാർ; വിവാദമായി സ്വകാര്യവീഡിയോ

Pakistani TikTok Star Minahil Malik: സ്വകാര്യവീഡിയോ പ്രചരിച്ചതിന് പിന്നാലെ മിനാഹിൽ മാലിക്ക് നേരത്തെ ഇൻസ്റ്റഗ്രാമിലടക്കം പോസ്റ്റ് ചെയ്തിരുന്ന പല വീഡിയോകൾക്കും കാഴ്ചക്കാർ പെട്ടെന്ന് വർദ്ധിച്ചിരുന്നു. മിനാഹിലിന്റെ ഇൻസ്റ്റഗ്രാമിലെ ഒരു നൃത്തവീഡിയോക്ക് മാത്രം 4.2 മില്യൺ കാഴ്ചക്കാരെയാണ് ഇതിനോടകം കിട്ടിയത്.

Minahil Malik: എവിടെയാണ് മിനാഹിൽ മാലിക്ക്? ടിക് ടോക് താരത്തെ തിരഞ്ഞ് ഇന്ത്യക്കാർ; വിവാദമായി സ്വകാര്യവീഡിയോ

മിനാഹിൽ മാലിക്ക് (Image Credits: Instagram)

Published: 

11 Nov 2024 22:38 PM

എവിടെയാണ് മിനാഹിൽ മാലിക്ക്? അടുത്തിടെയായി ഇന്ത്യക്കാർ ​ഗൂ​ഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ വ്യക്തിയാണ് പാകിസ്താനി ടിക് ടോക് താര മിനാഹിൽ മാലിക്ക്. ഗൂഗിൾ ട്രെൻഡ്‌സിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മിനാഹിലുമായി ബന്ധപ്പെട്ട പല കീവേഡുകളിലും അടുത്തിടെ ഇന്ത്യയിൽനിന്ന് വൻ വർധനവാണ് രേഖപ്പെടുത്തിയതെന്നാണ് വ്യക്തമാകുന്നത്. മിനാഹിൽ മാലിക്ക് എന്ന പാക് ടിക് ടോക് താരത്തിനെക്കുറിച്ച് തിരഞ്ഞതാണ് ഇന്ത്യയിൽനിന്നുള്ള ഗൂഗിൾ സെർച്ചിൽ ഇടംപിടിക്കാൻ കാരണമായത്.

എന്താണ് അവരെ ഇത്രയധികം തിരയാൻ കാരണമെന്നല്ലേ നിങ്ങൾ ചിന്തിക്കുന്നത്? മിനാഹിൽ മാലിക്കുമായി ബന്ധപ്പെട്ട ഒരു വിവാദ വീഡിയോ ആണ് ഇന്റർനെറ്റിലെ ഈ തിരച്ചിലിന് പിന്നിലെന്നാണ് റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നത്. കഴിഞ്ഞമാസം മിനാഹിൽ മാലിക്കിന്റെ ഒരു സ്വകാര്യ വീഡിയോ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ടിക് ടോക് താരത്തിന്റെ ആൺസുഹൃത്തിനൊപ്പമുള്ള വീഡിയോയാണ് വ്യാപകമായി ഇന്റർനെറ്റിൽ പ്രചരിച്ചത്. ഇതുമായി ബന്ധപ്പെട്ട് വിവാദം കത്തിപ്പടർന്നതോടെ മിനാഹിൽ മാലിക്കിനെക്കുറിച്ച് പലരും തിരച്ചിലും ആരംഭിച്ചു.

‘പാകിസ്താനി ടിക് ടോക് വൈറൽ വീഡിയോ’, പാകിസ്താനി എച്ച്ഡി വീഡിയോ, പാകിസ്താനി വൈറൽ എംഎംഎസ് തുടങ്ങിയ കീവേഡുകൾ ഉപയോഗിച്ചാണ് ഇന്ത്യയിൽനിന്നുള്ള ആളുകൾ മിനാഹിൽ മാലിക്കിനെക്കുറിച്ച് ഗൂഗിളിൽ തിരഞ്ഞതെന്നാണ് റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്. ഉത്തർപ്രദേശ്, ബിഹാർ, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നാണ് ഇത്തരം കീവേഡുകൾ ഉപയോഗിച്ച് കൂടുതൽ തിരച്ചിലുകളുണ്ടായതെന്നും ​മാധ്യമങ്ങൾ വ്യക്തമാക്കുന്നു.

അതേസമയം സ്വകാര്യവീഡിയോ പ്രചരിച്ചതിന് പിന്നാലെ മിനാഹിൽ മാലിക്ക് നേരത്തെ ഇൻസ്റ്റഗ്രാമിലടക്കം പോസ്റ്റ് ചെയ്തിരുന്ന പല വീഡിയോകൾക്കും കാഴ്ചക്കാർ പെട്ടെന്ന് വർദ്ധിച്ചിരുന്നു. മിനാഹിലിന്റെ ഇൻസ്റ്റഗ്രാമിലെ ഒരു നൃത്തവീഡിയോക്ക് മാത്രം 4.2 മില്യൺ കാഴ്ചക്കാരെയാണ് ഇതിനോടകം കിട്ടിയത്. എന്നാൽ സംഗതി വലിയ വിവാദമായി മാറികയാണ് ചെയ്തത്. അതിനിടെ, മിനാഹിൽ മാലിക്ക് തന്നെയാണ് പ്രശസ്തിക്ക് വേണ്ടി സ്വകാര്യവീഡിയോ പുറത്തുവിട്ടതെന്ന് ആരോപിച്ച് പാക് നടിയായ മിഷി ഖാൻ രംഗത്തെത്തിയത് വിവാദത്തിന് ആക്കംകൂട്ടി.

വിവാദം കനത്തതോടെ മിനാഹിൽ മാലിക്ക് ഇൻസ്റ്റഗ്രാമിൽ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. ‘ഇത് എനിക്ക് എളുപ്പമായിരുന്നില്ല, പക്ഷേ, ഞാൻ അത് ചെയ്തുതീർത്തു. വിടപറയുകയെന്നത് പ്രയാസകരമാണ്. പ്രശ്നങ്ങൾക്കില്ല. സ്‌നേഹം മാത്രം, ഞാൻ പോകുന്നു. നിങ്ങളെ ഞാൻ മിസ് ചെയ്യും’ എന്നായിരുന്നു മിനാഹിൽ മാലിക്ക് ഒക്ടോബർ 30-ന് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റ്. ഇതിനുശേഷം താരം സാമൂഹികമാധ്യമങ്ങളിൽ പുതിയ കുറിപ്പോ ചിത്രങ്ങളോ വീഡിയോയോ ഇതുവരെ പോസ്റ്റ് ചെയ്തിട്ടില്ല.

 

 

 

 

 

വിദ്യാഭ്യാസ യോഗ്യതയിലും മന്‍മോഹന്‍ സിങ് രചിച്ചത് ചരിത്രം
2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം