ദ സാത്താനിക് വേഴ്‌സസിന് 36 വർഷത്തിനു ശേഷം ഇന്ത്യയിലേക്ക് പ്രവേശനം, മാറ്റിയത് രാജീവ് ​ഗാന്ധിയുടെ കാലത്തെ വിലക്ക് | After 36 years, Delhi High Court lifts ban on Salman Rushdie's novel The Satanic Verses, check the details Malayalam news - Malayalam Tv9

The Satanic verses: ദ സാത്താനിക് വേഴ്‌സസിന് 36 വർഷത്തിനു ശേഷം ഇന്ത്യയിലേക്ക് പ്രവേശനം, മാറ്റിയത് രാജീവ് ​ഗാന്ധിയുടെ കാലത്തെ വിലക്ക്

Salman Rushdie's novel The Satanic Verses: 2019-ൽ സന്ദീപൻ ഖാൻ എന്നയാൾ നൽകിയ ഹർജിയിലാണ് സാത്താനിക് വേഴ്‌സസിന്റെ നിരോധനത്തെ ഇപ്പോൾ ചോദ്യം ചെയ്തത്.

The Satanic verses: ദ സാത്താനിക് വേഴ്‌സസിന്  36 വർഷത്തിനു ശേഷം ഇന്ത്യയിലേക്ക് പ്രവേശനം, മാറ്റിയത് രാജീവ് ​ഗാന്ധിയുടെ കാലത്തെ വിലക്ക്

(സൽമാൻ റുഷ്ദി, ദ സാത്താനിക് വേഴ്‌സസ് ( image - x/ www.wordupbooks.com)

Published: 

08 Nov 2024 12:40 PM

ന്യൂഡൽഹി: 36 വർഷം മുമ്പ് രാജീവ് ഗാന്ധിയുടെ ഭരണകാലത്ത് നിരോധിച്ചതാണ് സൽമാൻ റുഷ്ദിയുടെ നോവൽ ‘ദ സാത്താനിക് വേഴ്‌സസ് എന്ന നോവൽ. ഇന്ന് വർഷങ്ങൾക്കു ശേഷം ആ നിരോധനം ഡൽഹി ഹൈക്കോടതി നീക്കിയിരിക്കുകയാണ്. വ്യാഴാഴ്ചയാണ് നിരോധനം നീക്കിയത്.

മുസ്ലിം മതവികാരം വ്രണപ്പെടുത്തിയെന്ന ആക്ഷേപം പരക്കെ ഉയർന്ന സാഹചര്യത്തിലായിരുന്നു വർഷങ്ങൾക്കു മുമ്പ് സാത്താനിക് വേഴ്‌സസിന് നിരോധനമുണ്ടായത്. ഈ നോവലിനെച്ചൊല്ലി സൽമാൻ റുഷ്ദി വധഭീഷണിയും നേരിട്ടിരുന്നു . സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ആദ്യമായി നിരോധനമേർപ്പെടുത്തേണ്ടി വന്ന നോവലാണ് ഇത് എന്ന പ്രത്യേകതയും ഇതിനുണ്ട്.

‘ ജസ്റ്റിസ് രേഖ പള്ളി, ജസ്റ്റിസ് സൗരഭ് ബാനർജി എന്നിവരടങ്ങുന്ന ബെഞ്ചാണ് കഴിഞ്ഞ ദിവസം ഈ നോവൽ നിരോധന വിഷയം പരി​ഗണിച്ചത്. അധികാരികൾക്ക് പുസ്തക നിരോധനത്തെപ്പറ്റി വിശദീകരണം നൽകാൻ കഴിയാതെ വന്നതോടെയാണ് നിരോധനം ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി പരിശോധിച്ച കോടതി നിരോധനം നീക്കിയതായി അറിയിച്ചത്. തങ്ങൾക്ക് ബോധ്യപ്പെട്ട സാഹചര്യങ്ങളുടെ വെളിച്ചത്തിൽ നിരോധനം നീക്കുന്നതായി കോടതി അറിയിക്കുകയായിരുന്നു.

ALSO READ – കാർമേഘമില്ലാതെ ആകാശത്തു നിന്നല്ലാത്ത ഒരു ആർട്ടിഫിഷ്യൽ മഴ… നിമിഷ നേരംകൊണ്ട് വീഡിയോ വൈറൽ

1988-ലാണ് ദ സാത്താനിക് വേഴ്‌സസ് പ്രസിദ്ധീകരിച്ചത്. ഇറങ്ങിയ ഉടൻ തന്നെ ഉള്ളടക്കത്തിലെ പ്രകോപനപരമായ പരാമർശങ്ങളിലൂടെ മുസ്ലിം മതവികാരങ്ങളെ വ്രണപ്പെടുത്തുന്നു എന്നാരോപിച്ച് ആഗോളതലത്തിൽ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു ഈ നോവൽ. 2019-ൽ സന്ദീപൻ ഖാൻ എന്നയാൾ നൽകിയ ഹർജിയിലാണ് സാത്താനിക് വേഴ്‌സസിന്റെ നിരോധനത്തെ ഇപ്പോൾ ചോദ്യം ചെയ്തത്. നിരോധനം കാരണം പുസ്തകം ഇന്ത്യയിലേക്ക് കൊണ്ടുവരാനാവുന്നില്ല എന്നു കാണിച്ചായിരുന്നു സന്ദീപൻ ഖാൻ ഹർജി നൽകിയത്.

സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലോ ബന്ധപ്പെട്ട അധികാര സ്ഥാപനങ്ങളിൽ നിന്നോ നിരോധനത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ല എന്നും നോവലിന്റെ നിരോധനം ഇന്ത്യയിൽ തുടരുകയും ചെയ്തതോടെയാണ് ചോദ്യം ചെയ്ത് ഹർജി നൽകി സന്ദീപ് രം​ഗത്തു വന്നത്. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം സാത്താനിക് വേഴ്‌സസ് ഇന്ത്യയിൽ ലഭ്യമാക്കാൻ കഴിയുമെങ്കിലും മറ്റനേകം രാജ്യങ്ങളിൽ നോവലിനുള്ള വിലക്ക് തുടരുകയാണ്.

Related Stories
Samosa Scandal In Himachal Pradesh: മുഖ്യമന്ത്രിക്ക് വാങ്ങിയ സമൂസ കാണാനില്ല; പരിഹസിച്ച് പ്രതിപക്ഷം; അന്വേഷണമില്ലെന്ന് സിഐഡി
PSI Got Attacked: അമ്മയുടെ വാക്ക് കേട്ട് വനിതാ പോലീസിനെ തല്ലി മകൻ; ഒടുവിൽ രണ്ടുപേരും അറസ്റ്റിൽ
Viral video : കാർമേഘമില്ലാതെ ആകാശത്തു നിന്നല്ലാത്ത ഒരു ആർട്ടിഫിഷ്യൽ മഴ… നിമിഷ നേരംകൊണ്ട് വീഡിയോ വൈറൽ
Lord Ram: ഭരണം ശ്രീരാമന് കീഴില്‍; ഔദ്യോഗിക കസേര രാമന് സമര്‍പ്പിച്ച് യുപിയിലെ ജനപ്രതിനിധികള്‍
Indian Railway : ട്രെയിൻ വൈകി… യാത്ര മുടങ്ങിയാൽ മുഴുവൻ ടിക്കറ്റ് തുകയും തിരികെ കിട്ടും, ചെയ്യേണ്ടത് ഇത്രമാത്രം
Government job: സർക്കാർ ജോലിയ്ക്ക് നിയമനം തുടങ്ങിയാൽ ഇനി നിബന്ധന മാറില്ല… നിർദ്ദേശിച്ചത് സുപ്രീം കോടതി
സുരേഷ് ഗോപിയുടെ പ്രിയതമ ഇനി പിന്നണി ഗായിക
പനിയുള്ളപ്പോൾ പഴം വേണ്ട... നാട്ടറിവിൽ സത്യമുണ്ടോ?
വൃക്കയിലെ കല്ലുകള്‍ തടയാൻ ഇവ ചെയ്യാം
വെള്ളം കൂടുതൽ കുടിച്ചാലും പ്രശ്നം