Mohan Babu: ടിവി9 റിപ്പോർട്ടറിനെ ആശൂപത്രിയിലെത്തി കണ്ട് മാപ്പ് പറഞ്ഞു നടൻ മോഹൻ ബാബു
Mohan Babu Visits Injured TV9 Journalist After Attack: കുടുംബ വഴക്കിനിടെ മോഹന്‍ ബാബുവിന്റെ മകന്‍ മഞ്ചു മനോജ് വീട്ടിലേക്ക് കടക്കാന്‍ ശ്രമിച്ചതാണ് സംഭവത്തിന് കാരണമായത്. സംഭവം ഖേദകരം' എന്ന് വിശേഷിപ്പിക്കുകയും പരിക്കേറ്റ പത്രപ്രവര്‍ത്തകനോടും അദ്ദേഹത്തിന്റെ സംഘടനയോടും മോഹന്‍ ബാബു ക്ഷമ ചോദിക്കുകയും ചെയ്തു.
ഹൈദരാബാദ്: മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ പരസ്യമായി മാപ്പ് പറഞ്ഞ് തെലുഗു നടന്‍ മോഹന്‍ ബാബു. ടിവി 9 റിപ്പോർട്ടർ രഞ്ജിത്തിനെയാണ് ആശുപത്രിയില്‍ എത്തി കണ്ട് മാപ്പ് പറഞ്ഞത്. സംഭവം ഖേദകരം’ എന്ന് വിശേഷിപ്പിക്കുകയും പരിക്കേറ്റ പത്രപ്രവര്‍ത്തകനോടും അദ്ദേഹത്തിന്റെ സംഘടനയോടും മോഹന്‍ ബാബു ക്ഷമ ചോദിക്കുകയും ചെയ്തു. കുടുംബ വഴക്കിനിടെ മോഹന്‍ ബാബുവിന്റെ മകന്‍ മഞ്ചു മനോജ് വീട്ടിലേക്ക് കടക്കാന്‍ ശ്രമിച്ചതാണ് സംഭവത്തിന് കാരണമായത്.
ആശുപത്രിയില്‍ എത്തിയ താരം രഞ്ജിത്തിനോടും കുടുംബാംഗങ്ങളോടും മാപ്പ് പറഞ്ഞു. ആക്രമണം നടന്ന ദിവസം തെറ്റുപറ്റിയെന്നും പരിക്കിന്റെ വേദന തനിക്കറിയാമെന്നും താരം പറഞ്ഞു. രഞ്ജിത്ത് വേഗം സുഖം പ്രാപിക്കട്ടെയെന്ന് മോഹൻ ബാബു ആശംസിച്ചു. ഈ സമയം മഞ്ചു വിഷ്ണുവും മോഹൻ ബാബുവിനൊപ്പം ഉണ്ടായിരുന്നു. ഒരു കൂട്ടം വ്യക്തികള്‍ തന്റെ വീട്ടിലേക്ക് നിര്‍ബന്ധിതമായി പ്രവേശിച്ചത് മൂലമുണ്ടായ അരാജകത്വമാണ് സംഭവങ്ങള്‍ക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ‘വ്യക്തിഗത കുടുംബ തര്‍ക്കമായി ആരംഭിച്ചത് ഒരു വലിയ സാഹചര്യത്തിലേക്ക് നീങ്ങി, അത് ദുരിതത്തിന് കാരണമായത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നു, താരം പറഞ്ഞു. ഞാന്‍ സാഹചര്യം നിയന്ത്രിക്കാന്‍ ശ്രമിച്ചപ്പോള്‍, നിങ്ങളുടെ മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായ രഞ്ജിത്തിന് നിര്‍ഭാഗ്യവശാല്‍ പരിക്കേറ്റു. ഇത് അങ്ങേയറ്റം ഖേദകരമാണ്, അദ്ദേഹത്തിനും കുടുംബത്തിനും മാധ്യമ സമൂഹത്തിനും ഉണ്ടായ വേദനയിലും അസൗകര്യത്തിലും ഞാന്‍ ഖേദിക്കുന്നു, എന്ന് കഴിഞ്ഞ ദിവസം മോഹന്‍ ബാബു പറഞ്ഞിരുന്നു
മോഹന്‍ ബാബുവും മകനും തമ്മിലുള്ള തര്‍ക്കം ചിത്രീകരിക്കുന്നതിനിടെയാണ് മോഹന്‍ ബാബു രോഷാകുലനായി മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ചത്. മൈക്ക് പിടിച്ചുവാങ്ങിയ താരം ഇതുപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്റെ മൊഴി. ഗുരുതര പരിക്കേറ്റ മാധ്യമപ്രവർത്തകൻ രഞ്ജിത്തിന്റെ ശസ്ത്രക്രിയ കഴിഞ്ഞു . മാധ്യമപ്രവര്‍ത്തകന്റെ പരാതിയില്‍ നടനതെിരെ വധശ്രമത്തിന് കേസ് എടുത്തിട്ടുണ്ട്. സംഭവത്തിന് ശേഷം കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് മാധ്യമപ്രവര്‍ത്തകന്റെ മൊഴി എടുത്തിരുന്നു. തുടര്‍ന്ന് വധശ്രമത്തിന് അടക്കമുള്ള വകുപ്പ് ചുമത്തിയത്. ഇതിന് ശേഷമായിരുന്നു നടന്റെ ക്ഷമാപണം.
കഴിഞ്ഞ തിങ്കളാഴ്ചയാണ് നടന്‍ മോഹന്‍ബാബുവും മകന്‍ മനോജ് മഞ്ചുവുമായുള്ള കുടുംബകലഹം വലിയ പൊട്ടിത്തെറിയിലെത്തിയത്. ജാല്‍പ്പള്ളിയിലെ തന്റെ വീട് കൈവശപ്പെടുത്താന്‍ മകന്‍ മനോജും മരുമകളും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് മോഹന്‍ ബാബു പോലീസില്‍ പരാതി നല്‍കിയിരുന്നു. മനോജ് മദ്യത്തിന് അടിമയാണെന്നും നടന്‍ ആരോപിച്ചിരുന്നു. അതിനിടെ ഗുണ്ടകളെ ഉപയോഗിച്ച് തന്നെ ആക്രമിച്ചെന്നും വീട്ടില്‍പ്രവേശിക്കുന്നത് തടഞ്ഞെന്നും ആരോപിച്ച് മകന്‍ മനോജും മോഹന്‍ ബാബുവിനെതിരേ പരാതി നല്‍കി.