5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Viral Video: ഇത് അല്പം ഓവറായില്ലേ! വാഗണര്‍ കാറിന് ‘ശവസംസ്കാരം’ നടത്തി കുടുംബം; ചടങ്ങിന് പുരോഹിതര്‍, ചെലവ് 4 ലക്ഷം

Viral Video: ഭാവിതലമുറയും ഈ കാറിനെ ഓര്‍ക്കുന്നതിനുകൂടിയാണ് ചടങ്ങ് നടത്തിയതെന്നും സഞ്ജയ് പൊളാര അറിയിച്ചു. നാലുലക്ഷം രൂപയാണ് സംസ്‌കാരച്ചടങ്ങുകള്‍ക്ക് ഇദ്ദേഹം മുടക്കിയത്.

Viral Video: ഇത് അല്പം ഓവറായില്ലേ! വാഗണര്‍ കാറിന് ‘ശവസംസ്കാരം’ നടത്തി കുടുംബം; ചടങ്ങിന് പുരോഹിതര്‍, ചെലവ് 4 ലക്ഷം
കാറിന്റെ സമാധിച്ചടങ്ങ്. (image credits: screengrab)
sarika-kp
Sarika KP | Published: 09 Nov 2024 18:21 PM

നമ്മുക്ക് ഏറ്റവും പ്രിയപ്പെട്ടതും ജീവിതത്തിൽ ഭാ​ഗ്യം കൊണ്ടുവന്നതുമായ ഒരു വസ്തു നമ്മുടെ എല്ലാവരുടെയും ജീവിതത്തിലും കാണും. അതുകൊണ്ട് തന്നെ അത് എത്ര പഴക്കംചെന്നാലും അതിനെ ഉപേക്ഷിക്കാൻ മനസ്സ് വരില്ലെ. എന്നാൽ ജീവിതത്തില്‍ ഭാഗ്യം കൊണ്ടുവന്ന കാര്‍ കാലഹരണപ്പെട്ടപ്പോള്‍ ആചാരപരമായി ശവസംസ്കാരം നടത്തിയ ഒരു കുടുംബത്തിന്റെ വാർത്തയാണ് വരുന്നത്. ഗുജറാത്തിലെ അമ്രേലി ജില്ലയില്‍ ലാഠി താലൂക്കിലെ പാദര്‍ശിംഗ ഗ്രാമത്തിലെ സഞ്ജയ് പൊളാരയാണ് തന്റെ വാഗണര്‍ കാറിനെ സംസ്‌കരിച്ചത്. അതും വലിയ ചടങ്ങോടുകൂടിയാണ്.

12 വർഷം പഴക്കമുള്ള കാറാണ് സംസ്‌കരിച്ചത്. ഇത് തന്റെ കുടുംബത്തില്‍ ഐശ്വര്യം വരാന്‍ കാരണമായെന്ന് പൊളാര കരുതുന്നു. കര്‍ഷകനും സൂറത്തില്‍ കെട്ടിടനിര്‍മാണ ബിസിനസുകാരനുമായ അദ്ദേഹത്തിന് കാറുവാങ്ങിയതുതൊട്ട് വെച്ചടി കയറ്റമായിരുന്നത്രെ. ഇതോടെ തനിക്കും തന്റെ കുടുംബത്തിനും നാട്ടിൽ ഒരു വിലയും നിലയും ഉണ്ടായെന്നും പൊളാര പറഞ്ഞു. ”അതോടെ ഞങ്ങള്‍ക്ക് സമൂഹത്തില്‍ ഒരു വിലയും നിലയും കൈവന്നു. അതിനാലാണ് വണ്ടി പഴകിയപ്പോള്‍ വില്‍ക്കുന്നതിനുപകരം സമാധിയിരുത്താന്‍ തീരുമാനിച്ചത്” -പൊളാര പറഞ്ഞു.

1500-ഓളം പേരാണ് സംസ്കാര ചടങ്ങിനായി എത്തിയത്. ഇതിനായി പ്രത്യേക കുറിയടിച്ച് ആളുകളെ ക്ഷണിച്ചു. കാറിനെ മുല്ലപ്പൂകൊണ്ട് മുഴുവനായി അലങ്കരിച്ചിട്ടുണ്ട്. സംസ്കാരിക്കാനായി വീട്ടില്‍നിന്ന് കൃഷിഭൂമിയിലേക്ക് കൊണ്ടുപോയി. 15 അടി താഴ്ചയുള്ള കുഴിയിലേക്ക് പച്ചപ്പുതപ്പ് പുതപ്പിച്ച് ഇറക്കി. പുരോഹിതര്‍ മന്ത്രങ്ങള്‍ ചൊല്ലി . കുടുംബാംഗങ്ങള്‍ പൂക്കള്‍ ചൊരിഞ്ഞു. ബുള്‍ഡോസര്‍കൊണ്ട് മണ്ണിട്ട് മൂടി. എത്തിയവര്‍ക്കെല്ലാം സമൃദ്ധമായ അന്നദാനവുമുണ്ടായി.

Also read-Viral Video: ഓട്ടോറിക്ഷയ്ക്ക് കൂട്ടുകാരുമായി പന്തയംവെച്ചു; പടക്കപ്പെട്ടിക്ക് മുകളിലിരുന്ന് തീകൊളുത്തി; യുവാവിന് ദാരുണാന്ത്യം

ഭാവിതലമുറയും ഈ കാറിനെ ഓര്‍ക്കുന്നതിനുകൂടിയാണ് ചടങ്ങ് നടത്തിയതെന്നും സഞ്ജയ് പൊളാര അറിയിച്ചു. നാലുലക്ഷം രൂപയാണ് സംസ്‌കാരച്ചടങ്ങുകള്‍ക്ക് ഇദ്ദേഹം മുടക്കിയത്. സ്ഥലത്ത് ഒരു വൃക്ഷത്തൈയും നട്ടിട്ടുണ്ട്. ലക്കി കാറിന്റെ സമാധിസ്ഥലം കൃത്യമായി അറിയാനാണത്.

Latest News