Guna Borewell Accident: 16 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം വിഫലം;കുഴൽക്കിണറിൽ വീണ 10 വയസുകാരൻ മരിച്ചു

Boy Fell In Borewell in Dies: 40 അടി താഴ്ചയിലായിരുന്നു കുട്ടി കുടുങ്ങി കിടന്നിരുന്നത്. അബോധവസ്ഥയിലായിരുന്നു കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. 

Guna Borewell Accident: 16 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം വിഫലം;കുഴൽക്കിണറിൽ വീണ 10 വയസുകാരൻ മരിച്ചു

Borewell

Updated On: 

29 Dec 2024 13:07 PM

ഭോപ്പാൽ: 140 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ പത്ത് വയസ്സുകാരൻ മരിച്ചു. മധ്യപ്രദേശിലെ ഗുന ജില്ലയിലെ പിപ്ലിയ ഗ്രാമത്തിലാണ് സംഭവം. പതിനാറ് മണിക്കൂർ നീണ്ട രക്ഷപ്രവർ‌ത്തനത്തിനൊടുവിലാണ് പത്തുവയസുകാരനെ ജീവനോടെ പുറത്തെടുത്തത്. 40 അടി താഴ്ചയിലായിരുന്നു കുട്ടി കുടുങ്ങി കിടന്നിരുന്നത്. അബോധവസ്ഥയിലായിരുന്നു കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് സംഭവം. പട്ടം പറത്തി കളിക്കുന്നതിനിടെ സുമിത് മീണ എന്ന പത്ത് വയസ്സുകാരൻ തുറന്ന് കിടന്ന കുഴൽക്കിണറിൽ വീഴുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം സംഭവിച്ചത്. സംഭവം അറിഞ്ഞ് ദേശീയ ദുരന്ത നിവാരണ സേനയടക്കം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കുഴൽക്കിണറിന് സമാന്തരമായി 25 അടിയോളം താഴ്ചയിൽ മറ്റൊരു കുഴിയെടുത്താണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. കുട്ടിയെ രക്ഷിക്കുന്നതിനായി വൻ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്.

കുഴൽകിണറിൽ വീണ കുട്ടിയുടെ സുരക്ഷയ്ക്കായി നിരന്തരം ഓക്സിജൻ സപ്പോർട്ട് നൽകിയിരുന്നു. ജെസിബിയടക്കമുള്ള സംവിധാനങ്ങൾ രക്ഷാപ്രവർത്തനത്തിനായി സ്ഥലത്ത് എത്തിയിരുന്നു. ഗുണ കലക്ടർ സത്യേ​ന്ദ്ര സിങ് അടക്കം ജില്ലാ ഭരണകൂടവും പൊലീസും സ്ഥലത്ത് എല്ലാ സംവിധാനങ്ങളും സുരക്ഷയുമൊരുക്കി.

Also Read: ‘ആത്മിയ മോക്ഷത്തിനായി ജീവന്‍ വെടിയുന്നു’; തിരുവണ്ണാമലയിൽ ഹോട്ടൽ മുറിയിൽ നാലുപേർ വിഷം കഴിച്ച് മരിച്ചനിലയിൽ

അതേസമയം കുഴൽക്കിണറിൽ വീണ മൂന്ന് വയസ്സുകാരിയെ രക്ഷിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. കുട്ടി കുഴൽക്കിണറിൽ വീണിട്ട് ആറ് ദിവസമായി. രാജസ്ഥാനിലെ കോട്പുത്‌ലി-ബെഹ്‌റോർ ജില്ലയിലെ സരുന്ദ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. എന്നാൽ രക്ഷപ്രവർത്തവത്തിനിടെയിൽ കനത്ത മഴ തടസ്സമായി.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കൃഷിയിടത്തിൽ കളിക്കുന്നതിനിടെ ചേതന എന്ന മൂന്ന് വയസ്സുകാരി കുഴൽക്കിണറിൽ വീണത്. 700 അടി താഴ്ചയുള്ള കുഴൽക്കിണറിലാണ് കുട്ടി വീണിട്ടുള്ളത്. ഇതിൻരെ 150 അടി താഴ്ചയിലാണ് പെൺകുട്ടി കുടുങ്ങിയിരിക്കുന്നത്. കുഴൽക്കിണറിന് സമാന്തരമായി 170 അടി തുരങ്കം കുഴിച്ചു. എൽ ആകൃതിയിലുള്ള പൈപ്പിലൂടെ കുട്ടിയെ പുറത്തെടുക്കാനാണ് ശ്രമം. പക്ഷേ കനത്ത മഴ കാരണം ഇന്നലെ രക്ഷാപ്രവർത്തകർക്ക് ഇറങ്ങാനായില്ല. മഴവെള്ളത്തിൽ നിന്ന് കുഴൽക്കിണറിനെ സംരക്ഷിക്കാൻ എല്ലാ ഭാഗത്തുനിന്നും സുരക്ഷിതമായി മൂടി. ഇന്ന് രക്ഷാപ്രവർത്തനം പുനരാരംഭിച്ചു.

‘റാറ്റ് ഹോൾ മൈനേഴ്സിനെ’ ഇറക്കി ചേത്നയെ രക്ഷിക്കാനാണ് ശ്രമം. ആദ്യം കയറിൽ ഘടിപ്പിച്ച ഇരുമ്പ് വളയമുപയോഗിച്ച് കുട്ടിയെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്നാണ് സമാന്തരമായി തുരങ്കമുണ്ടാക്കിയത്. കുട്ടിക്ക് ഓക്സിജൻ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. സ്ഥലത്ത് മെഡിക്കൽ സംഘവും ആംബുലൻസും നിലയുറപ്പിച്ചിട്ടുണ്ട്. എന്നാൽ രക്ഷപ്രവർത്തനത്തിന്റെ തുടക്കത്തിൽ ജില്ലാ ഭരണകൂടം അലംഭാവം കാട്ടിയതായി ചേതനയുടെ മാതാപിതാക്കൾ ആരോപിച്ചു. കുട്ടി കുഴൽക്കിണറിൽ വീണതു മുതൽ ഭക്ഷണം കഴിക്കാത്ത അമ്മ ധോളി ദേവിയുടെ ആരോഗ്യനില വഷളായി. ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് അവർ

Related Stories
Data Protection Act: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് രക്ഷിതാക്കളുടെ സമ്മതപത്രം നിർബന്ധം; കരട് പ്രസിദ്ധീകരിച്ച് കേന്ദ്രം
Union Carbide Waste : യൂണിയൻ കാർബൈഡ് വിഷമാലിന്യ നിർമാർജനത്തിനെതിരായ പ്രതിഷേധം; സ്വയം തീ കൊളുത്തിയ രണ്ട് പേർ ആശുപത്രിയിൽ
Prime Minister Office Staff Salary: കുക്കിനും ഡ്രൈവര്‍ക്കും പോലും ഇത്രയും ശമ്പളം! പ്രധാനമന്ത്രിയുടെ ഓഫീസ് ജീവനക്കാര്‍ വാങ്ങിക്കുന്നത് എത്രയെന്നറിയാമോ?
Teens Killed After Train Hits: റെയിൽവെ ട്രാക്കിലിരുന്ന് പബ്ജിയിൽ മുഴുകി; ട്രെയിനിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം
Crime News: ഭാര്യ ശാരീരിക ബന്ധത്തിന് വഴങ്ങിയില്ല, മകളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ഭർത്താവിനെ വെട്ടി രണ്ട് കഷ്ണമാക്കി
Worker Shot Dead :ചക്കയിടാൻ ശ്രമിച്ച തൊഴിലാളിയെ വെടിവച്ച് കൊന്നു; തോട്ടമുടമ അറസ്റ്റിൽ
ഏലയ്ക്ക മണത്തിൽ മാത്രമല്ല ഗുണത്തിലും കേമൻ
ജസ്പ്രീത് ബുംറയ്ക്കും പിന്നിൽ; കോലിയ്ക്ക് നാണക്കേട്
പനി അകറ്റാന്‍ ചായയിലുണ്ട് മാജിക്‌
രോഹിത് അവസാന ടെസ്റ്റും കളിച്ചു: ഗവാസ്കർ