5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sree Garudakalpa: റീൽസിലൂടെ റിയൽ സ്‌ക്രീനിലെത്തിയ ഹാഷിറിന്റെ പുതിയ ചിത്രം; ‘ശ്രീ ഗരുഡകൽപ്പ’ വരുന്നു

Youtuber Hashir First Movie Sri Garudakalpa: ചിത്രത്തിന്റെ നിർമാതാക്കളായ റെജിമോൻ, സനൽ കുമാർ എന്നിവരുടെ ആവശ്യപ്രകാരമാണ് ഹാഷിറിനെ ചിത്രത്തിലെ പ്രധാന ഭാഗങ്ങളിൽ അഭിനയിപ്പിക്കാൻ തീരുമാനിച്ചത്.

Sree Garudakalpa: റീൽസിലൂടെ റിയൽ സ്‌ക്രീനിലെത്തിയ ഹാഷിറിന്റെ പുതിയ ചിത്രം; ‘ശ്രീ ഗരുഡകൽപ്പ’ വരുന്നു
നടൻ ഹാഷിർ (Image Credits: Hashir Instagram)
nandha-das
Nandha Das | Updated On: 19 Oct 2024 18:05 PM

ഇൻസ്റ്റാഗ്രാമിലൂടെയും യൂട്യൂബിലൂടെയും മലയാളികൾക്ക് സുപരിചിതനായ ഹാഷിർ ‘വാഴ’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസ് കീഴടക്കി. ഇപ്പോഴിതാ, താരം വീണ്ടും പുതിയ ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിൽ എത്തുകയാണ്. വാഴയ്ക്ക് മുമ്പ് ഷൂട്ട് ചെയ്ത ചിത്രമാണ് ‘ശ്രീ ഗരുഡകൽപ്പ’. യഥാർത്ഥത്തിൽ ശ്രീ ഗരുഡകൽപ്പയാണ് ഹാഷിർ അഭിനയിച്ച ആദ്യ ചിത്രമെങ്കിലും തീയറ്റേറുകളിൽ ആദ്യം എത്തിയത് വാഴയാണ്. ‘ശ്രീ ഗരുഡകൽപ്പ’ എന്ന ചിത്രത്തിലെ ഒറ്റപ്പാലത്ത് ഷൂട്ട് ചെയ്ത ഷെഡ്യൂളിലാണ് താരം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

നവാഗതനായ എസ്എ ജോണി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് കീർത്തന മൂവീസിന്റെ ബാനറിൽ റെജി മോൻ, വിങ്‌സ് എന്റർടെയിൻമെൻറ്സിന്റെ ബാനറിൽ സനൽ കുമാർ ഭാസ്കരൻ എന്നിവർ ചേർന്നാണ്. ചിത്രത്തിന്റെ നിർമാതാക്കളായ റെജിമോൻ, സനൽ കുമാർ എന്നിവരുടെ ആവശ്യപ്രകാരമാണ് ഹാഷിറിനെ ചിത്രത്തിലെ പ്രധാന ഭാഗങ്ങളിൽ അഭിനയിപ്പിക്കാൻ തീരുമാനിച്ചത്. ബിനു പപ്പു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സംവിധായകൻ രഞ്ജിത്ത്, ധ്രുവൻ, തമിഴ് നടൻ ദീന എന്നിവരും മുഖ്യ വേഷങ്ങളിൽ എത്തുന്നു.

ഫെമിന ജോർജാണ് ചിത്രത്തിലെ നായിക. കൂടാതെ, ആദ്യ പ്രസാദ്. രേണു സുന്ദർ, പത്മ ഗോപിക, കുടശ്ശനാട്‌ കനകം, രമേശ് മകയിരം, നസീർ സംക്രാന്തി, മിനി അരുൺ, രാമചന്ദ്രൻ നായർ, ജയകുമാർ പിള്ള, സഞ്ജു മധു, മുഹമ്മദ് സൽമാൻ, ഷഹനാസ് ഇല്ലിയാസ്, സാജു കൊടിയൻ, ഭൃഗു മോഹൻ, ഹരി മധു, രാജേഷ് ബി എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.

ALSO READ: ഞാൻ ഈ സിനിമ ഇതുവരെ മുഴുവൻ കണ്ടിട്ടില്ല…. സ്വന്തം സിനിമയെപ്പറ്റി തുറന്നുപറഞ്ഞ് ജയറാം

സിനിമയുടെ ആദ്യ ഷെഡ്യൂൾ ഷൂട്ട് ചെയ്തത് പാലക്കാട് ഒറ്റപ്പാലത്തും പരിസര പ്രദേശങ്ങളിലുമാണ്. പാലക്കാട് നിന്നും തിരഞ്ഞെടുത്ത പുതുമുഖ നടി നടന്മാരും ചിത്രത്തിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒന്നര ലക്ഷം ജൂനിയർ ആർട്ടിസ്റ്റുകളെ ഉൾപ്പെടുത്തിക്കൊണ്ടാണ് ‘ശ്രീ ഗരുഡകൽപ്പ’യുടെ ക്ലൈമാക്സ് സീൻ ഷൂട്ട് ചെയ്തിരിക്കുന്നത്. ഒറ്റപ്പാലത്ത് 35 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഒരു കാവിന്റെ പരിസരത്ത് വെച്ചാണ് ക്ലൈമാക്സ് സീനുകൾ ഷൂട്ട് ചെയ്‌തത്‌.

ഛായാഗ്രഹണം: പാപ്പിനു, ഗാനരചന: ധന്യ സുരേഷ് മേനോൻ, സംഗീതം: കാർത്തിക് രാജ, എഡിറ്റർ: ശ്യാം ശശിധരൻ, പ്രൊഡക്ഷൻ കൺട്രോളർ: ബിനു മുരളി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ദിനേശ് ആർ നായർ, കല: നിതിൻ എടപ്പാൾ, മേക്കപ്പ്: ലാലു കൂട്ടലാട, വസ്ത്രാലങ്കാരം: വൈശാഖ് സനൽ കുമാർ എസ് ആർ, സ്റ്റിൽസ്: സന്തോഷ് വൈഡ് ആംഗിള്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ടി കെ കൃഷ്ണകുമാർ, അസോസിയേറ്റ് ഡയറക്ടർ: ജോസ് മോഹൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഇക്ബാൽ പാനായിക്കുളം, പ്രൊഡക്ഷൻ മാനേജർ: സജയൻ ഉദയകുളങ്ങര, ശ്രീശൻ, പിആർഒ: എ എസ് ദിനേശ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ദീപക് മോഹൻ, ഡിസൈൻസ്: എയ്ത്.

 

Latest News