5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Hema Committee Report: യുവ കഥാകൃത്തിൻറെ ലൈംഗികാതിക്രമ പരാതി; വി കെ പ്രകാശിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്

Legal Action to be Taken Against V K Prakash: യുവ കഥാകൃത്ത് സംവിധായകൻ വി കെ പ്രകാശിനെതിരെ നൽകിയ ലൈംഗിക അതിക്രമ പരാതിയിൽ പള്ളിത്തോട്ടം പൊലീസ് കേസെടുത്തു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ഉടനെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

Hema Committee Report: യുവ കഥാകൃത്തിൻറെ ലൈംഗികാതിക്രമ പരാതി; വി കെ പ്രകാശിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്
nandha-das
Nandha Das | Updated On: 30 Aug 2024 00:23 AM

യുവ കഥാകൃത്ത് സംവിധായകൻ വി കെ പ്രകാശിനെതിരെ നൽകിയ പരാതിയിൽ കേസെടുത്തു. പരാതിക്കാരിയുടെ മൊഴിയെടുത്തതിനെ തുടർന്ന് കൊല്ലം പള്ളിത്തോട്ടം പൊലീസാണ് കേസെടുത്തത്. കഥ സിനിമയാക്കാമെന്ന് പറഞ്ഞ് കൊല്ലത്തെ ഒരു ഹോട്ടലിൽ വിളിച്ചു വരുത്തി ലൈംഗിമായി ഉപദ്രവിച്ചെന്നാണ് യുവതിയുടെ പരാതി. സംഭവം പുറത്ത് പറയാതിരിക്കാൻ തനിക്ക് അദ്ദേഹം 10000 രൂപ അയച്ചുതന്നുവെന്നും യുവതി പറഞ്ഞിരുന്നു. പൊലീസ് 365 എ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

ഓഗസ്റ്റ് 26 -നാണ് യുവതി വി കെ പ്രകാശ് തന്നെ ഉപദ്രവിച്ചെന്ന് ചൂണ്ടികാട്ടി പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകിയത്. പരാതി നൽകിയതിനെ തുടർന്ന് പൊലീസ് വ്യാഴാഴ്ച്ച കൊല്ലത്തെത്തി യുവതിയുടെ മൊഴിയെടുക്കുകയായിരുന്നു. പരാതിയിൽ സംവിധായകനെതിരേ ഗുരുതര ആരോപണങ്ങൾ ഉണ്ടെന്നനാണ് റിപ്പോർട്ട്. പള്ളിത്തോട്ടം പൊലീസ് യുവതിയുടെ മൊഴി എടുത്ത് കഴിഞ്ഞയുടനെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച്ച പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. ഇതിനു ശേഷമാകും രഹസ്യ മൊഴി രേഘപെടുത്തുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങുക.

ALSO READ: ‘സംവിധായകൻ വി.കെ.പ്രകാശ് മോശമായി പെരുമാറിയത് ആരോടും പറയാതിരിക്കാൻ 10,000 രൂപ അയച്ചുതന്നു’; യുവ കഥാകാരി

2 വർഷം മുൻപാണ് യുവതിക്കുനേരെ ഇത്തരത്തിൽ ഒരു മോശം അനുഭവം ഉണ്ടാവുന്നത്. കഥ സിനിമയാക്കാമെന്നും പറഞ്ഞ് വി കെ പ്രകാശ് യുവതിയെ കൊല്ലത്തിലെ ഹോട്ടലിലേക്ക് വിളിപ്പിക്കുകയായിരുന്നു. കഥ കേൾക്കുന്നതിനിടെ സിനിമയിൽ അഭിനയിക്കാൻ ശ്രമിച്ചു കൂടെ എന്ന് ചോദിച്ച് കൊണ്ട് ഒരു സീൻ അഭിനയിച്ചു കാണിക്കാൻ പറഞ്ഞു. താല്പര്യം ഇല്ലെന്ന് പറഞ്ഞിട്ടും നിർബന്ധിച്ചു. അതൊരു വൾഗർ, ഇന്റിമേറ്റ് സീനായിരുന്നു. പിന്നീട് അദ്ദേഹം തന്നെ ആ സീൻ എങ്ങനെയാണ് അഭിനയിക്കേണ്ടതെന്ന് കാണിച്ചു തരാമെന്ന് പറഞ്ഞ് ചുംബിക്കാനും ബെഡിലേക്ക് തള്ളിയിടാനും ശ്രമിച്ചു എന്നാണ് യുവതി വെളുപ്പെടുത്തിയത്. തുടർന്ന് വി കെ പ്രകാശിനെ യുവതി റൂമിൽ നിന്നും പുറത്താക്കിയതിനെ തുടർന്ന് കൊച്ചിയിലേക്ക് തിരിച്ചു. പിറ്റേന്ന് അദ്ദേഹം നടന്ന സംഭവം പുറത്ത് പറയാതിരിക്കാൻ യുവതിക്ക് 10000 അയച്ചു നൽകുകയും ചെയ്തിരുന്നുവെന്ന് അവർ പറയുന്നു.

അതേസമയം, യുവ കഥാകാരിയുടെ പരാതിയിൽ സംവിധായകൻ വി കെ പ്രകാശ് ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യഹർജി ഫയൽ ചെയ്തിരുന്നു. യുവതിയുടെ ആരോപണം ശെരിയല്ലെന്നും, പണം തട്ടിയെടുക്കാനുള്ള ശ്രമമാണിതെന്നും ആണ് ഹർജിയിൽ പറയുന്നത്. മുൻപൊരു നിർമ്മാതാവ് പരാതിക്കാരിക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്നും, അതിൽ അവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഇതിൽ പറയുന്നു. കൂടാതെ പരാതിക്കാരി തനിക്ക് വാട്സാപ്പിലൂടെ അർദ്ധ നഗ്ന ചിത്രങ്ങൾ അയച്ചു തന്നിട്ടുണ്ടെന്നും പറയുന്നു. അതിന്റെ സ്ക്രീൻഷോട്ടും ഹർജിയോടൊപ്പം സമർപ്പിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിനും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ടെന്നും ഹർജിയിൽ വിശദീകരിക്കുന്നു.

Latest News