5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Year Ender 2024: ഗോസിപ്പ് ഒരുവശത്ത് കേസും തർക്കവും മറ്റൊരു വശത്ത്; 2024-ൽ ചർച്ചയായ വിവാദങ്ങൾ

Year Ender 2024:നാടകീയ രം​ഗങ്ങൾ ഒന്നിന് പിറകെ ഒന്നായി വരുന്ന കാഴ്ചയാണ് കണ്ടത്. പ്രത്യേകിച്ചും തെന്നിന്ത്യൻ സിനിമാ ലോകത്താണ് പല സംഭവ വികാസങ്ങളുമുണ്ടായത്. തൊട്ടുപിന്നാലെ ബോളിവുഡുമുണ്ട്. പല ​ഗോസിപ്പുകളും ഉയർന്ന വർഷം കൂടിയാണ് 2024.

Year Ender 2024: ഗോസിപ്പ് ഒരുവശത്ത് കേസും തർക്കവും മറ്റൊരു വശത്ത്; 2024-ൽ ചർച്ചയായ വിവാദങ്ങൾ
Year Ender 2024Image Credit source: social media
sarika-kp
Sarika KP | Published: 29 Dec 2024 09:54 AM

സിനിമ ലോകത്ത് ഏറെ വിവാ​ദങ്ങളും തർക്കങ്ങളും ഉണ്ടായ വർഷമാണ് 2024. നാടകീയ രം​ഗങ്ങൾ ഒന്നിന് പിറകെ ഒന്നായി വരുന്ന കാഴ്ചയാണ് കണ്ടത്. പ്രത്യേകിച്ചും തെന്നിന്ത്യൻ സിനിമാ ലോകത്താണ് പല സംഭവ വികാസങ്ങളുമുണ്ടായത്. തൊട്ടുപിന്നാലെ ബോളിവുഡുമുണ്ട്. പല ​ഗോസിപ്പുകളും ഉയർന്ന വർഷം കൂടിയാണ് 2024.

നയൻതാര-ധനുഷ് തർക്കം

തമിഴ് സിനിമ ലോകത്ത് ഏറെ വിവാദമായ ഒന്നാണ് നയൻതാര-ധനുഷ് തർക്കം. നടൻ ധനുഷിനെതിരെ മൂന്ന് പേജ് തുറന്ന കത്ത് നയൻതാര പുറത്ത് വിട്ടതിന് പിന്നാലെയാണ് തർക്കത്തിനു തുടക്കം കുറിച്ചത്. തന്റെ സിനിമകളിലെ സീൻ നയൻതാരയുടെ വിവാഹ ഡോക്യുമെന്ററിയിൽ ഉപയോ​ഗിച്ചതിന് 10 കോടി നഷ്ടപരിഹാരം വേണമെന്ന ധനുഷ് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ദൃശ്യം അനുവാദമില്ലാതെ ഡോക്യുമെന്ററിയിൽ ഉപയോഗിച്ചതിന് നയൻതാരയ്ക്കെതിരെ ധനുഷ് പരാതി നൽകി. പിന്നാലെ നടന്റെ ആരാധകർ നയൻതാരയ്ക്കെതിരെ സൈബർ ആക്രമണം നടത്തി. ധനുഷ് നൽകിയ കേസ് കോടതിയിൽ നടന്ന് കൊണ്ടിരിക്കുകയാണ്. ഇതിനു പിന്നാലെ ഇരുവരും ഒരേ വേദിയിൽ പരസ്പരം മുഖം തിരിഞ്ഞിരിക്കുന്നതിന്റെ വീഡിയോ ഏറെ ചർച്ചയായിരുന്നു.

Also Read: ‘എല്ലാവരും ഓകെ അല്ലേ, ആർക്കും കുഴപ്പമൊന്നും ഇല്ലല്ലോ അല്ലേ’; പാട്ടിനു ശേഷം സ്വയം ട്രോളി ഹണി റോസ്

സൽമാൻ ഖാന് വധഭീഷണി

ബോളിവുഡ് സൂപ്പർ താരം സൽമ്മാൻ ഖാന് നേരെയുണ്ടായ വധഭീഷണി ഏറെ ചർച്ചാവിഷയമായിരുന്നു. ലോറൻസ് ബിഷണോയ് ഗ്യാങ്ങിൽ നിന്ന് താരത്തിന് വധ ഭീഷണി വന്നത്. സൽമാന്റെ ഗാലക്സി അപാർട്മെന്റിന് വെടിവെപ്പുണ്ടായി. കടുത്ത സെക്യൂരിറ്റി സംവിധാനത്തിലാണ് സൽമാൻ ഇപ്പോഴുള്ളത്. കഴിഞ്ഞ മാസവും താരത്തിനെതിരെ വീണ്ടും വധഭീഷണി വന്നിരുന്നു. ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന്റെത് എന്ന പേരിലാണ് ഭീഷണി. ഇന്നലെ രാത്രി മുംബൈ ട്രാഫിക് കണ്‍ട്രോള്‍ റൂമിലേക്കാണ് സന്ദേശം എത്തിയത്. സല്‍മാനെയും ലോറന്‍സ് ബിഷ്‌ണോയ് സംഘത്തെയും പ്രതിപാദിക്കുന്ന ഗാനം പുറത്ത് വന്നിരുന്നു. ഈ ഗാന രചയിതാവിനെയും വധിക്കും എന്നാണ് ഭീഷണി.

ഐശ്വര്യ റായ്-അഭിഷേക് ബച്ചൻ ഡിവോഴ്സ് ഗോസിപ്പ്

ബോളിവുഡിൽ ഈ വർഷം ഏറ്റവും കൂടുതൽ ചർച്ചയായ വിഷയമാണ് താര ദമ്പതികളായ ഐശ്വര്യ റായും അഭിഷേക് ബച്ചനും വേർപിരിയുന്നുവെന്ന വാർത്ത. ബച്ചൻ കുടുംബത്തിൽ അസ്വാരസ്യങ്ങളുണ്ടെന്ന സംസാരം വ്യാപകമായി. ഇതിന്റെ ഭാ​ഗമായി പല തരത്തിലുള്ള വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തുടക്കത്തിൽ ഐശ്വര്യയും അഭിഷേകിന്റെ വീട്ടുകാരും തമ്മിലുള്ള അകൽച്ചയാണ് ആരാധകർ ശ്രദ്ധിച്ചത്. എന്നാൽ പിന്നീട് സാഹചര്യം മാറി. അഭിഷേകിനെയും ഐശ്വര്യയെയും ഒരുമിച്ച് പൊതുവേദികളിൽ കാണാത്തത് ചർച്ചയായി.ആനന്ദ് അമ്പാനിയുടെ കല്യാണത്തിന് ഐശ്വര്യ മകള്‍ക്കൊപ്പവും, അഭിഷേക് അച്ഛനും അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പം വന്നതും ഏറെ ചർച്ചയായിരുന്നു. എന്നാൽ ഇരുവരുടെയും വേർപിരിയൽ ​ഗോസിപ്പ് കോളങ്ങളിൽ മാത്രം ഒതുങ്ങുന്ന കാഴ്ചയാണ് കാണുന്നത്. ഈയിടെയ്ക്ക് ആരാധ്യയുടെ സ്‌കൂള്‍ ആനുവല്‍ ഡേ സെലിബ്രേഷന് ഐശ്വര്യ റായിയ്‌ക്കൊപ്പം അഭിഷേക് ബച്ചന്‍ വന്നതോടെയാണ് ​ഇവർ വേർപിരിഞ്ഞില്ലെന്ന് ഉറപ്പായത്. ഐശ്വര്യയെ ചേര്‍ത്ത് പിടിച്ച് അഭിഷേക് നടക്കുന്നതും, ഐശ്വര്യയ്‌ക്കൊപ്പമിരുന്ന്, ആരാധ്യയുടെ സ്റ്റേജ് പെര്‍ഫോമന്‍സ് ഫോണില്‍ പകര്‍ത്തുന്നതുമൊക്കെ പുറത്തുവന്ന വീഡിയോകളിലും ഫോട്ടോകളിലും കാണാം.

അല്ലു അർജുനും കേസും

തെലുങ്ക് സിനിമാ ലോകത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ചിത്രമാണ് അല്ലു അർജുനെതിരെ വന്ന കേസ്. പുഷ്പ 2 പ്രദർശനത്തിനിടെ അല്ലു അർജുനെത്തിയ തിയറ്ററിൽ ആരാധകരുടെ തിക്കിലും തിരക്കിലും പെട്ട് രേവതി എന്ന യുവതി മരിച്ചതും സ്ത്രിയുടെ ഒൻപത് വയസുള്ള മകന് ഗുരുതരമായി പരിക്കേറ്റതുമാണ് കേസിനു വഴിവച്ചത്. പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടും യുവതി മരിച്ചത് അറിഞ്ഞിട്ടും അല്ലു അർജുൻ തിയറ്റർ വിട്ട് പോയില്ലെന്ന് ഹൈദരാബാദ് പൊലീസ് ആരോപിച്ചു. ഇതിനു പിന്നാലെ താരത്തിന്റെ അറസ്റ്റും താരത്തിന്റെ വീടിന് നേരെയുള്ള ആക്രമണവും വലിയ തോതിൽ വാർത്തകളിൽ ഇടം നേടിയിരുന്നു.

Latest News