Celebrity Wedding: ‘കണ്ടത് ഗംഭീരം, കാണാനിരിക്കുന്നത് അതിഗംഭീരം’; 2024 നടന്ന താര വിവാഹങ്ങള്‍
Year Ender 2024 Celebrities Wedding: പ്രേക്ഷകരെ സർപ്രൈസ് ആക്കിയ വിവാഹമായിരുന്നു ഗോവിന്ദ് പദ്മസൂര്യയുടെയും ഗോപിക അനിലിന്റെയും. ഇുവരുടെ വിവാഹ വിശേഷങ്ങൾ അറിയാൻ ആരാധകർ ഏറെ കാത്തിരുന്നു. വിവാഹത്തിന്റെ ഓരോ ചടങ്ങുകളും ശ്രദ്ധ നേടിയിട്ടുണ്ട്.
ഈ വർഷം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ മലയാള സിനിമ മേഖലയിലെ ചില താരങ്ങൾക്ക് പുതിയ തുടക്കമായിരുന്നു 2024. മിക്കവരും പുതിയ ജീവിതത്തിലേക്ക് കാലെടുത്തുവച്ച വർഷമാണ്. മലയാളികളെ അത്ഭുതപ്പെടുത്തിയും സര്‍പ്രൈസ് നൽകിയുമാണ് മിക്ക താരവിവാഹങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർ അറിഞ്ഞത്. എന്നാൽ ഈ വർഷം അവസാനം വീണ്ടും ഒരു താരവിവാഹം കൂടി ഉണ്ട്. ഈ വര്‍ഷം നടന്ന താര വിവാഹങ്ങളെ കുറിച്ച ഒന്ന് നോക്കാം
ഡിസംബർ തുടക്കത്തിലായിരുന്നു ഗായികയും നടിയുമായ അഞ്ജു ജോസഫിന്റെ വിവാഹം കഴിഞ്ഞത്. വളരെ ലളിമായി നടന്ന താരവിവാഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിരുന്നു. ആദിത്യനാണ് വരന്‍. രജിസ്റ്റര്‍ വിവാഹമായിരുന്നു. അതിന് ശേഷം സിനിമ സുഹൃത്തുക്കള്‍ക്ക് വേണ്ടി പ്രത്യേക റിസപ്ഷനും ഒരുക്കിയിരുന്നു. മലയാളികളെ ഞെട്ടിപ്പിച്ച വിവാഹമായിരുന്നു നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹം. താരപുത്രിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത് വലിയ ശ്രദ്ധ നേടിയിരുന്നു. ഗുരുവായൂരില്‍ വച്ച്, ജനുവരി 17 നായിരുന്നു ഭാഗ്യ സുരേഷിന്റെയും ശ്രേയസിന്റെയും വിവാഹം. മലയാളികളെ ഞെട്ടിച്ച വിവാഹമായിരുന്നു നടി സ്വാസിക വിജയ്‌യുടെയും പ്രേം ജേക്കബിന്റെയും വിവാഹം. ജനുവരി 26 നാണ് ഇരുവരും ഒന്നിച്ചത്. ഹല്‍ദി മെഹന്ദി, റിസപ്ഷന്‍ , വിവാഹം എന്നിങ്ങനെ ഓരോ ചടങ്ങിനും സ്വാസികയും പ്രേമും ശ്രദ്ധ നേടിയിരുന്നു. ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.
പ്രേക്ഷകരെ സർപ്രൈസ് ആക്കിയ വിവാഹമായിരുന്നു ഗോവിന്ദ് പദ്മസൂര്യയുടെയും ഗോപിക അനിലിന്റെയും. ഇുവരുടെ വിവാഹ വിശേഷങ്ങൾ അറിയാൻ ആരാധകർ ഏറെ കാത്തിരുന്നു. വിവാഹത്തിന്റെ ഓരോ ചടങ്ങുകളും ശ്രദ്ധ നേടിയിട്ടുണ്ട്. ജിപിയുടെ യൂട്യൂബ് ചാനലിലൂടെയായിരുന്നു വിവാഹ പ്രഖ്യാപനം ഉണ്ടായത്. സോഷ്യൽ മീഡിയ ഏറ്റെടുത്ത മറ്റൊരു താരവിവാഹമായിരുന്നു നടൻ ജയറാമിന്റെയും നടി പാര്‍വതിയുടേയും മകൾ മാളവിക ജയറാം വിവാഹം. പാലക്കാട് സ്വദേശിയും യു.കെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ നവനീത് ഗിരീഷാണ് മാളവികയുടെ ഭർത്താവ്.വേറിട്ട ചടങ്ങുകളും ആകര്‍ഷണീയമായ സൗന്ദര്യം കൊണ്ടും ശ്രദ്ധ നേടിയ വിവാഹം. മെയ് 3 നായിരുന്നു വിവാഹം. സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധപിടിച്ചുപറ്റിയ മറ്റൊരു താരവിവാഹമായിരുന്നു നടി മീര നന്ദന്റെയും ശ്രീജുവിന്റെയും.ഗുരുവായൂരില്‍ വച്ച് ലളിതമായ ചടങ്ങിലൂടെ താലികെട്ടിയതാണെങ്കിലും പിന്നീട് ഗംഭീരമായ റിസപ്ഷനുകള്‍ നടന്നിരുന്നു. ജൂണ്‍ 29 നായിരുന്നു വിവാഹം.
2024-ൽ തന്നെയാണ് സംഗീത സംവിധായകന്‍ സുശിന്‍ ശ്യാം വിവാഹിതനായത്. നടി പാര്‍വ്വതിയുടെ സഹോദരി പുത്രിയായ ഉത്തരയാണ് വധു. നീണ്ട കാലത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. തൃപ്പൂണിത്തുറ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വിവാഹത്തില്‍ ചില സിനിമ സാന്നിധ്യങ്ങളും ഉണ്ടായിരുന്നു. നടി ശ്രീവിദ്യ മുല്ലച്ചേരി വിവാഹം കഴിഞ്ഞതും ഈ വർഷം തന്നെയാണ്. സംവിധായകൻ രാഹുൽ രാമചന്ദ്രനാണ് വരൻ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഇരുവരുടെയും പ്രണയവിവാഹമാണ്. കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം നടന്നത്. സെപ്റ്റംബര്‍ 8 നായിരുന്നു വിവാഹം. ആരാധകരെ സര്‍പ്രൈസ് ചെയ്യിപ്പിച്ച മറ്റൊരു പ്രണയ വിവാഹമാണ് അപര്‍ണ ദാസിന്റെയും ദീപക് പറമ്പോലിന്റെയും. ഗുരുവായൂരിൽ വച്ചായിരുന്നു താലികെട്ട്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച വിവാഹമായിരുന്നു നടന്‍ കൃഷ്ണ കുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണ വിവാഹം. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായും തിരുനല്‍വേലി സ്വദേശിയുമായ അശ്വിന്‍ ഗണേഷാണ് വരന്‍. തിരുവനന്തപുരത്തെ ആഡംബര ഹോട്ടലില്‍ നടന്ന വിവാഹത്തില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.