ഒരു കാലത്ത് തിയറ്റർ വ്യവസായത്തെ പിടിച്ചു നിർത്തിയ താരം, ഒടുവിൽ അനാശാസ്യവും അറസ്റ്റും; നടി രേഷ്മ ഇപ്പോൾ എവിടെയാണ്?
Where is Malayalam Actress Reshma : ഒരു സിനിമയ്ക്ക് അന്ന് അഞ്ച് ലക്ഷം രൂപ പ്രതിഫലം വാങ്ങിയിരുന്ന നടി പിന്നീട് ഒരു സുപ്രഭാതത്തിൽ പൊതുയിടത്തിൽ മാറി നിൽക്കുകയായിരുന്നു. അനാശാസ്യത്തെ തുടർന്നുണ്ടായ അറസ്റ്റിലാണ് അവസാനമായ എല്ലാവരും പൊതുയിടത്തിൽ രേഷ്മയെ കണ്ടത്
സണ്ണി ലിയോണിൻ്റെയും മിയ ഖലീഫയുടെയും പേരുകൾ തമാശയ്ക്ക് പോലും ഉപയോഗിക്കുന്നതിന് മുമ്പൊരു കാലം, മലയാളി ആണത്ത്വങ്ങൾ ഉരുവിട്ടിരുന്ന പേരുകളായിരുന്നു ഷക്കീല, രേഷ്മ (Actress Reshma) , മറിയ. ആവർത്തനവിരസതയും പുതുമകളും ഒന്നുമില്ലാതിരുന്ന മലയാള സിനിമ വ്യവസായം താഴേക്ക് കൂപ്പുകുത്തിയ കാലമായിരുന്നു 90കളിലെ അവസാനവും 2000ത്തിൻ്റെ തുടക്കവും. സിനിമ വ്യവസായം പ്രതിസന്ധിയിലായപ്പോൾ തിയറ്റർ മേഖല പിടിച്ച് നിന്നത് ബി ഗ്രേഡ് ചിത്രങ്ങളിലൂടെയായിരുന്നു. പ്രമുഖ താരങ്ങളുടെ സിനിമകളെക്കാളും തിയറ്ററുകൾ പ്രധാന്യം നൽകിയിരുന്നത് ഇത്തരം ചിത്രങ്ങൾക്കായിരുന്നു. പ്രധാന തിയറ്ററുകൾ പോലും മുഖ്യധാര സിനിമകൾക്ക് പകരം അശ്ലീല മലയാള ചിത്രങ്ങൾക്ക് പ്രാധാന്യം നൽകി. ആ കാലഘട്ടത്തിൽ മമ്മൂട്ടിയെയും മോഹൻലാലിനെക്കാളും മലയാള സിനിമയെ പുറംലോകെ അറിഞ്ഞത് ഈ സോഫ്റ്റ് പോൺ നായികമാരുടെ പേരിലായിരുന്നു എന്നതാണ് വാസ്തവം. പിന്നീട് കാലം തന്നെ മലയാള ചലച്ചിത്ര മേഖലയെ ഇത്തരം സിനിമ വ്യവസായത്തിൽ നിന്നും രക്ഷപ്പെടുത്തി.
സോഫ്റ്റ് പോൺ ചിത്രങ്ങൾ തിയേറ്ററുകളുടെ പടി ഇറങ്ങിയപ്പോൾ അന്ന് ആ വ്യവസായത്തെ പരിരക്ഷിച്ചവരായ ഷക്കീല, രേഷ്മ, മറിയ എന്നിവരുടെ ഉപജീവനവും ഇല്ലാതെയായി. ബി ഗ്രേഡ് ചിത്രങ്ങൾക്ക് അവസാനം കുറിച്ചെങ്കിലും ഷക്കീല ഇപ്പോഴും തെന്നിന്ത്യൻ സിനിമകളിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. മറിയ സിനിമ ജീവിതം പൂർണമായും അവസാനിപ്പിച്ചു. എന്നാൽ ആർക്കും അറിയാത്തത് രേഷ്മ എവിടെയാണെന്നാണ്. അനാശാസ്യം നടത്തിയെന്ന പേരിൽ കൊച്ചിയിൽ പോലീസിൻ്റെ പിടിയിലായ രേഷ്മ പിന്നീട് എവിടെ പോയെന്നോ ആർക്കൊപ്പമാണെന്നോ ഇപ്പോഴും പലർക്കും അറിയില്ല.
കന്നഡയിലെ അസ്മ ബാനുവിൽ നിന്നും മലയാളത്തിൻ്റെ രേഷ്മയായി മാറി
പണം സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെയല്ല രേഷ്മ ബി ഗ്രേഡ് സിനിമ മേഖലയിലേക്ക് വരുന്നത്. മുഖ്യധാര സിനിമകളെ ലക്ഷ്യംവെച്ചാണ് ഇൻഡസ്ട്രിയിലേക്കെത്തിയതാണെങ്കിലും വിധി രേഷ്മയെ സിനിമ ഇൻഡസ്ട്രിയുടെ മറ്റൊരു മുഖം കാണിച്ച് നൽകി. കർണാടകയിലെ മൈസൂർ സ്വദേശിനിയായ രേഷ്മയുടെ തുടക്കം കന്നഡ സിനിമയിലൂടെ തന്നെയാണ്. അസ്മ ഭാനു എന്ന പേരിൽ സിനിമ ജീവതം ആരംഭിച്ചെങ്കിലും രേഷ്മ എന്ന പേരിലാണ് പിന്നീട് നടിയെ തെന്നിന്ത്യയിൽ അറിയപ്പെട്ടത്. തുടക്കം കന്നഡയിലാണെങ്കിലും രേഷ്മയ്ക്ക് കൂടുതൽ പണവും പ്രശസ്തിയും ലഭിച്ചത് മലയാളത്തിൽ നിന്നാണ്.
90കളിൽ ഷക്കീല അടക്കി ഭരിച്ചിരുന്ന മലയാളം സോഫ്റ്റ് പോൺ ഇൻഡസ്ട്രിയിലേക്ക് പുതിയ ഒരു മാനവും മുഖവുമായിരുന്നു രേഷ്മയുടെ വരവോടെ ലഭിച്ചത്. അന്നുള്ള ബി ഗ്രേഡ്, അല്ല മുഖ്യധാര നടിമാരെക്കാളും ആകാര വടിവും, സൗന്ദര്യവും രേഷ്മയ്ക്കുണ്ടായിരുന്നു. ഒപ്പം 90കളുടെ അവസാനം ഷക്കീലയുടെ മാർക്കറ്റിൽ ഇടിവുണ്ടാകുകയും രേഷ്മ ആ സ്ഥാനം കൈയ്യടക്കുകയുമായിരുന്നു. 98-99 കാലങ്ങളിൽ മുഖ്യധാര സിനിമ താരങ്ങളെക്കാളും പ്രതിഫലം രേഷ്മയ്ക്ക് ലഭിച്ച് തുടങ്ങി. അഞ്ച് ലക്ഷത്തോളം രൂപയായിരുന്നു അന്ന് നടി ഒരു സിനിമയ്ക്കായി വാങ്ങിയിരുന്നതെന്നാണ് റിപ്പോർട്ട്. ഇന്നത്തെ നടിമാർക്ക് പോലും ഇത്രയധികം പ്രതിഫലം ലഭിക്കുന്നില്ല.
ഉയർച്ചയുടെ ഉച്ചസ്ഥായിയിൽ നിന്നും ഒരു വീഴ്ച
ലോകം മുന്നോട്ട് പോകുമ്പോൾ ഒരു കാര്യവും അതുപോലെ തന്നെ എന്നും തുടരില്ല. 2000ത്തിൻ്റെ തുടക്കത്തിൽ ഇൻ്റർനെറ്റ് പോലെയുള്ള സാങ്കേതിക മേഖലയിൽ വളർച്ചയുണ്ടായതോടെ സോഫ്റ്റ് പോൺ ചിത്രങ്ങൾക്കുള്ള മാർക്കറ്റിന് വലിയ ഇടിവാണ് ഉണ്ടായത്. ഇക്കിളി ചിത്രങ്ങൾ കാണാൻ ആരും തിയേറ്ററുകളിലേക്ക് പോകാതെയായി. ഇക്കിളി ചിത്രങ്ങൾ കാണാൻ തിയേറ്ററുകളിലേക്ക് പോകുന്നത് പണ്ട് എങ്ങോ നടന്ന ഒരു സംഭവമായി മാറി. ഇത് രേഷ്മ, ഷക്കീല ഉൾപ്പെടെയുള്ള നടിമാരുടെ ഭാവിയെ പ്രതികൂലമായി ബാധിച്ചു. അവരുടെ പ്രധാന വരുമാനം മാർഗം അവിടെ ഇല്ലാതെയാകുകയായിരുന്നു.
രേഷ്മയുടെ പ്രധാന പ്രശ്നം മികച്ച വരുമാനമുണ്ടായിരുന്നെങ്കിലും അത് എങ്ങനെ വിനയോഗിക്കാൻ അറിയില്ലായിരുന്നു. കിട്ടുന്ന തുക നടി ധൂർത്തടിച്ച് കളയുമായിരുന്നുയെന്നാണ് സിനിമ മേഖലയുമായി ബന്ധപ്പെട്ടുള്ളവർ പറയുന്നത്. അതേസമയം രേഷ്മ ഒരിക്കൽ പോലും തനിക്കിത്ര തുക വേണമെന്ന് നിർബന്ധം പിടിക്കാറില്ലയെന്നാണ് ഷക്കീല ഒരിക്കൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. സിനിമയില്ലാതെയായപ്പോൾ വരുമാനത്തിന് മറ്റ് മാർഗങ്ങൾ രേഷ്മയ്ക്ക് തേടേണ്ടി വന്നു. അങ്ങനെ രേഷ്മ വേശ്യവൃത്തിയിലേക്ക് ഇറങ്ങി തിരിച്ചു. ഇക്കാര്യം തനിക്ക് ഒട്ടും അറിയില്ലായിരുന്നുയെന്നാണ് പിന്നീട് ഒരിക്കൽ ഷക്കീല അറിയിച്ചത്.
അറസ്റ്റും പൊതിയിടത്തിൽ നിന്നുള്ള മാഞ്ഞുപോകലും
വേശ്യവൃത്തിയിലേക്ക് തിരഞ്ഞെങ്കിലും രേഷ്മയ്ക്ക് അവിടെയും ഒരു സുരക്ഷിതമായ ഇടം ലഭിച്ചില്ല. ഒടുവിൽ 2007 ഡിസംബർ 14ന് കൊച്ചിയിലെ കാക്കനാട് വെച്ച് റെയ്ഡിൽ നടിയെ അനാശാസ്യത്തിന് പോലീസ് പിടികൂടി. രേഷ്മയ്ക്കൊപ്പം മറ്റ് രണ്ട് ബി ഗ്രേഡ് നടിമാരെയും പോലീസ് അന്ന് പിടികൂടിയിരുന്നു. പിന്നീട് പോലീസ് തന്നെ നടിയെ അറസ്റ്റ് ചെയ്ത് വീഡിയോ പുറത്ത് വിടുകയായിരുന്നു. പോലീസിൻ്റെ ചോദ്യങ്ങൾക്ക് ചിരിച്ചുകൊണ്ട് മറുപടി നൽകുന്ന രേഷ്മയായിരുന്നു ആ വീഡിയോയിൽ കാണാൻ സാധിച്ചത്.
ഇപ്പോൾ രേഷ്മ എവിടെ?
ആ സംഭവത്തിന് ശേഷം രേഷ്മയെ പിന്നീട് ആരും പൊതുയിടത്തിൽ കണ്ടിട്ടില്ല. പല അഭ്യൂഹങ്ങൾ അടിസ്ഥാനത്തിൽ നടി ഇപ്പോൾ മൈസൂരിൽ മറ്റൊരു പേരിൽ താമസിക്കുകയാണ്. ഇക്കാര്യം നടി ഷക്കീലയും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖ്യത്തിൽ വ്യക്തമാക്കിയിരുന്നു. അവർക്ക് ഇനിയും പഴയത് പോലെ ആ മേഖലയിലേക്ക് തിരികെ വരാൻ താൽപര്യമില്ല എന്നാണ് ഷക്കീല അറിയിച്ചത്.