5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Balabhaskar Wife Lakshmi: ഞാനും മരിച്ചുവെന്ന് കരുതിയാവാം മൊഴി മാറ്റിയത്, ക്രിമിനലാണെന്ന് ബാലു വിശ്വസിച്ചില്ല; അർജുനുമായുള്ള ബന്ധം ഇങ്ങനെ

Balabhaskar Wife Lakshmi About Arjun: അപകടം നടന്നതിന് ശേഷം ആദ്യമൊക്കെ അയാൾ സത്യമാണ് പറഞ്ഞത്. താനാണ് വണ്ടിയോടിച്ചതെന്നും ഉറങ്ങിപ്പോയപ്പോ അറിയാതെ പറ്റിയതാണെന്നും അയാൾ കരഞ്ഞുപറഞ്ഞു. എന്നാൽ നാട്ടിലേക്ക് പോകുന്നതിന് മുമ്പ് അയാൾ മൊഴി മാറ്റി പറയുകയായിരുന്നു.

Balabhaskar Wife Lakshmi: ഞാനും മരിച്ചുവെന്ന് കരുതിയാവാം മൊഴി മാറ്റിയത്, ക്രിമിനലാണെന്ന് ബാലു വിശ്വസിച്ചില്ല; അർജുനുമായുള്ള ബന്ധം ഇങ്ങനെ
അർജുൻ, ബാലഭാസ്ക്കറും ഭാര്യ ലക്ഷ്മിയും (Image Credits: Social Media)
neethu-vijayan
Neethu Vijayan | Published: 11 Dec 2024 17:30 PM

കാറപകടത്തിൽ പ്രശസ്ത വൈയലിനിസ്റ്റ് ബാലഭാസ്‌കറും മകൾ തേജസ്വിനി ബാലയും കൊല്ലപ്പെട്ടിട്ട് ആറ് വർഷങ്ങൾ പിന്നിട്ട് ആദ്യമായി മനസ്സ് തുറന്നിരിക്കുകയാണ് ഭാര്യ ലക്ഷ്മി. അപകടത്തിൽ അന്ന് ലക്ഷ്മിക്കും സാരമായ പരിക്കേറ്റിരുന്നു. ഇപ്പോഴും അതുമായി ബന്ധപ്പെട്ട് ചികിത്സ തുടരുന്നതിനിടെയാണ് ലക്ഷ്മി സമൂഹത്തോട് ചില വെളിപ്പെടുത്തലുമായി രം​ഗത്തെത്തിയത്. കറപകടം നടന്നതിലെ ദൃക്സാക്ഷിയായ ലക്ഷ്മി തൻ്റെ ജീവിതത്തിൽ അപകടം നടന്നതുമുതൽ സംഭവിച്ച കാര്യങ്ങളും അന്വേഷണങ്ങളും വിവാദവും അർജുനുമായി തങ്ങളുടെ കുടുംബത്തിനുണ്ടായിരുന്ന ബന്ധത്തെക്കുറച്ചും മനസ്സ് തുറന്നിരിക്കുകയാണ്.

അർജുമായുള്ള ബന്ധത്തെക്കുറിച്ച് ലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ

അപകടം നടന്നതുമുതൽ ഞാൻ കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങൾ മാത്രമാണ് ഇവിടെ പറയുന്നത്. അർജുനുമായി ഒരുപാടുകാലത്തെ ബന്ധമൊന്നുമില്ല. സ്കൂൾ വിദ്യാർത്ഥി ആയിരിക്കുമ്പോഴാണ് അർജുനെ പരിജയപ്പെടുന്നത്. അടുത്ത സുഹൃത്തുക്കളായിരുന്ന ഒരു വ്യക്തിയുടെ ബന്ധുവാണ് അർജുൻ. ഒരുക്കൽ ഞങ്ങൾ ചെർപ്പുളശേരി പൂന്തോട്ടത്തിൽ പോയപ്പോൾ അവിടെ ഒരു കേസിൽപ്പെട്ട് അർജുനെ കാണാനിടയായി. അന്ന് അയാളുടെ കഥകേട്ട് ബാലുവിന് ഒരല്പം വിഷമമം തോന്നി. കാരണം കുറ്റങ്ങളൊന്നും ചെയ്തിട്ടില്ല അറിയാതെ പെട്ടുപോയതാണ് എന്നൊക്കെയാണ് അറിയാൻ കഴിഞ്ഞത്.

കേസിൽപ്പെട്ടതിന് ശേഷം തനിക്കുണ്ടായ സങ്കീർണതകളെക്കുറിച്ച് അയാൾ ബാലുവിനോട് സംസാരിക്കാറുണ്ടായിരുന്നു. ബാലു ഇതെല്ലാം വിശ്വസിക്കുകയം ചെയ്തു. അന്ന് അർജുന് 21-23 വയസ് പ്രായമുണ്ടാകും. പഠിക്കാൻ താല്പര്യമില്ലെന്നും ജോലിചെയ്ത് ജീവിക്കാനാണ് ആ​ഗ്രഹമെന്നും പറഞ്ഞു. ആകെ അറിയാവുന്നത് ഡ്രൈവിങ് മാത്രമാണ്. ഞങ്ങൾക്കാണേൽ ഡ്രൈവരുടെ ആവശ്യമില്ല. അത്യാവശ്യ സ്ഥലങ്ങളിലേക്കുള്ള യാത്രയെല്ലാം ബാലു തന്നെയാണ് ഡ്രൈവ് ചെയ്യുന്നത്. അങ്ങനെ ബാലു തൻ്റെ പരിജയത്തിലുള്ളവരോട് ഇയാളുടെ കാര്യം പറഞ്ഞിരുന്നു.

ALSO READ: അർജുൻ തന്നെയാണ് വണ്ടിയോടിച്ചത്… ഞാനൊന്ന് കിടക്കട്ടെയെന്നാണ് ബാലു അവസാനമായി പറഞ്ഞത്; മനസ്സ് തുറന്ന് ലക്ഷ്മി

ഒരു ഡ്രൈവർ ഓൺ കോൾ ആയാണ് അയാൾ തിരുവനന്തപുരത്തേക്ക് ആദ്യമായിവരുന്നത്. തിരുവനന്തപുരത്ത് മുറിയെടുത്താണ് താമസിച്ചിരുന്നത്. അങ്ങനിരിക്കെ തൃശൂരിലേക്ക് പോകാൻ ഞങ്ങൾ അർജുനെ വിളിക്കുകയായിരുന്നു.

ആദ്യം സത്യം പറഞ്ഞു പിന്നീട് മൊഴി മാറ്റി…

അപകടം നടന്നതിന് ശേഷം ആദ്യമൊക്കെ അയാൾ സത്യമാണ് പറഞ്ഞത്. താനാണ് വണ്ടിയോടിച്ചതെന്നും ഉറങ്ങിപ്പോയപ്പോ അറിയാതെ പറ്റിയതാണെന്നും അയാൾ കരഞ്ഞുപറഞ്ഞു. എന്നാൽ നാട്ടിലേക്ക് പോകുന്നതിന് മുമ്പ് അയാൾ മൊഴി മാറ്റി പറയുകയായിരുന്നു. ബാലു മരിച്ചുപോയല്ലോ, ഞാനും ജീവനോടെ ഉണ്ടാകില്ലായെന്ന് കരുതികാണും. അന്ന് എൻ്റെ കാര്യത്തിൽ ഒരു ഉറപ്പുമുണ്ടായിരുന്നില്ല. ആരുടെയെങ്കിലും നിർദ്ദേശപ്രകാരമാവാം അയാൾ മൊഴി മാറ്റിയത്. തലയിലേക്കാക്കണ്ട എന്ന് ആരെങ്കിലും പറഞ്ഞു കൊടുത്തതാവാം. അതിനെക്കുറിച്ചൊന്നും എനിക്ക് വ്യക്തമായി ഒന്നുമറിയില്ല. അർജുൻ്റെ കേസൊക്കെ ബാലുവിനറിയാമായിരുന്നു. എന്നാൽ ഒരു ക്രിമിനലാണെന്ന് ബാലു വിശ്വസിച്ചില്ല.

കേസിൽ അറിയാതെ പെട്ടതാണെന്ന അയാളുടെ മൊഴിയാണ് ബാലു വിശ്വസിച്ചത്. ഒന്നോ രണ്ടോ തവണ മാത്രമാണ് അർജുൻ ബാലുവിന്റെ കൂടെ ഡ്രൈവറായി വന്നിട്ടുള്ളു. അപകടം കഴിഞ്ഞ് അയാൾ നാട്ടിലേക്ക് പോയി. അതിന്ശേഷെ ഒരു തരത്തിലുള്ള ബന്ധവുമില്ല. അതുമാത്രമല്ല, അർജുൻ ഞങ്ങൾക്ക് എതിരെയൊക്കെ കേസും കൊടുത്തിരുന്നു. അയാളല്ല ഡ്രൈവ് ചെയ്തതെന്നും അയാൾ ഡ്രൈവ് ചെയ്തപ്പോൾ അപകടം ഉണ്ടായെന്ന് വരുത്തിത്തീർക്കുകയാണെന്നും പറഞ്ഞാണ് കേസ് കൊടുത്തത്.

Latest News