Vijay Tamizhaga Vetri Kazhagam : ‘ചുവപ്പും മഞ്ഞയും കൂടെ ആനയും’; തമിഴ് വെട്രി കഴകത്തിൻ്റെ പതാക പുറത്തിറക്കി നടൻ വിജയ്
Vijay's Tamizhaga Vetri Kazhagam Flag: മുകളിലും താഴെയും കുങ്കുമ നിറവും മധ്യത്തിൽ മഞ്ഞ നിറവുമുള്ള തമിഴക വെട്രി കഴകത്തിന്റെ പതാക പുറത്തിറക്കി. ജനാധിപത്യം, മതേതരത്വം, സാമൂഹ്യനീതി എന്നിവയിൽ ഉറച്ചനിൽകുമെന്ന് വിജയ്.
നടൻ വിജയ്‌യുടെ പാർട്ടി തമിഴക വെട്രി കഴകത്തിൻ്റെ (Actor Vijay Tamizhaga Vetri Kazhagam Party) പതാക പുറത്തിറക്കി. ഇന്ന് രാവിലെ ചെന്നൈ പനയൂരിലുള്ള പാർട്ടി ആസ്ഥാനത്ത് വെച്ചാണ് പതാക ഉയർത്തിയത്. മുകളിലും താഴെയും കുങ്കുമ നിറവും മധ്യത്തിൽ മഞ്ഞ നിറവുമാണ് കൊടിയുടേത്, മധ്യത്തിൽ ഇരു വശങ്ങളിലുമായി രണ്ട് ആനകളും ഉണ്ട്. പതാകയെ കുറിച്ചുള്ള വിവരങ്ങൾ വിജയ് ഇന്ന് അണികളോട് വിശദീകരിക്കും. ജനാധിപത്യം, മതേതരത്വം, സാമൂഹ്യനീതി എന്നിവയിൽ ഉറച്ചനിൽകുമെന്ന് പറഞ്ഞ വിജയ് ഇന്ത്യൻ ഭരണഘടനയിൽ വിശ്വാസമുണ്ടെന്നും കൂട്ടിച്ചേർത്തു. പാർട്ടി രൂപീകരിച്ച ശേഷമുള്ള ആദ്യ രാഷ്ട്രീയ ചടങ്ങിലാണ് പതാക പുറത്തിറക്കിയത്.
2026ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലാണ് പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിന്റെ ഭാഗമായുള്ള ആദ്യ ചുവടുവയ്പ്പയാണ് പതാക പുറത്ത്‌വിട്ടത്. ഈ വർഷം ഫെബ്രുവരിയിലാണ് വിജയ് തമിഴക വെട്രി കഴകമെന്ന പാർട്ടി പ്രഖ്യാപിച്ചത്. തന്റെ സിനിമ യാത്ര നിർത്തുകയാണെന്നും 2026ല്‍ നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും പ്രസ്താവനയിലൂടെ താരം അന്ന് അറിയിച്ചിരുന്നു. മതസൗഹാർദ്ദത്തിനും ഐക്യത്തിനും സമത്വത്തിനുമായി തമിഴക വെട്രി കഴകം നിലകൊള്ളും എന്നും തമിഴ് ഭാഷയ്ക്കായി ജീവൻ ബലി നൽകിയവരുടെ പോരാട്ടം തുടരുമെന്നും വിജയ് വ്യക്തമാക്കി.
ALSO READ: വിജയുടെ അവസാന സിനിമയിൽ മമിത ബൈജുവും?; ദളപതി 69ൽ മലയാളി താരം അഭിനയിക്കുമെന്ന് അഭ്യൂഹങ്ങൾ
പാർട്ടി പ്രഖ്യാപിച്ചത് മുതൽ വിജയും, വിജയ് ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കവും സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമാണ്. ഇതിന്റെ ഭാഗമായി തമിഴക വെട്രി കഴകം, മികച്ച പ്രകടനം കാഴ്ചവെച്ച 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് അവാർഡ് നൽകിയിരുന്നു. വിജയ്i തന്നെയാണ് അവാർഡ് ദാനം നിർവഹിച്ചത്. തമിഴക വെട്രി കഴകം സമ്മേളനം അടുത്ത മാസം 29 ന് നടന്നേക്കുമെന്ന സൂചനകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ആദ്യ തീരുമാനം തിരുച്ചിറപ്പള്ളിയിലെ റെയിൽവേ ഗ്രൗണ്ടിൽ സമ്മേളനം നടത്താൻ ആയിരുന്നു. എന്നാൽ റെയിൽവേ അനുമതി നിഷേധിച്ചതോടെയാണ് വിഴുപ്പുറത്തേക്ക് സമ്മേളനം മാറ്റിയത്.
അതേസമയം, വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രമായ ഗോട്ട് (ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം) സെപ്തംബർ 5ന് റിലീസിന് ഒരുങ്ങുകയാണ്. കൂടാതെ, ‘ദളപതി 69’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രവും അണിയറയിൽ പുരോഗമിക്കുന്നുണ്ട്. അജിത് നായകനായ ‘തുനിവ്’ എന്ന ചിത്രത്തിന്റെ സംവിധായകൻ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഇതായിരിക്കും വിജയുടെ അഭിനയ ജീവിതത്തിലെ അവസാന സിനിമ എന്നാണ് റിപ്പോർട്ട്.