Vijay And Trisha : കീര്‍ത്തി സുരേഷിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പ്രൈവറ്റ് ജെറ്റില്‍ ഒരുമിച്ച് യാത്ര ചെയ്ത് വിജയിയും തൃഷയും; ഗോസിപ്പ് പ്രചരിപ്പിച്ച് ആരാധകര്‍

Vijay And Trisha Fly To Goa Together : നടി കീര്‍ത്തി സുരേഷിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഇരുവരും ഒരുമിച്ച് യാത്ര ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് ദിവസം മുമ്പ് ഗോവയില്‍ വെച്ചായിരുന്നു കീര്‍ത്തിയുടെ വിവാഹം

Vijay And Trisha : കീര്‍ത്തി സുരേഷിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പ്രൈവറ്റ് ജെറ്റില്‍ ഒരുമിച്ച് യാത്ര ചെയ്ത് വിജയിയും തൃഷയും; ഗോസിപ്പ് പ്രചരിപ്പിച്ച് ആരാധകര്‍

വിജയ്, തൃഷ (image credits: instagram/ trisha, social media)

Published: 

14 Dec 2024 15:33 PM

താരലോകത്തെ ഏത് വിശേഷവും വാര്‍ത്തയാണ്. ആരാധകര്‍ അത് വിടാതെ പിന്തുടരും. ഒരു നടനും നടിയും ഒരുമിച്ച് യാത്ര ചെയ്താല്‍ പോലും അത് ചര്‍ച്ചയാകും. താരങ്ങളുടെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങള്‍ പോലും ആരാധകര്‍ ഏറ്റെടുക്കും. ചിലപ്പോള്‍ അത് വിവാദവുമാകും.

ഒരുമിച്ച് യാത്ര ചെയ്തതിന്റെ പേരില്‍ ഇപ്പോള്‍ വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ് ചലച്ചിത്ര താരങ്ങളായ വിജയിയും തൃഷയും. നേരത്തെ ഇരുവരുമായി ബന്ധപ്പെട്ട് ആരാധകര്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു വിവാദം കൂടി രൂപപ്പെട്ടിരിക്കുകയാണ്.

നടി കീര്‍ത്തി സുരേഷിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഇരുവരും ഒരുമിച്ച് യാത്ര ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് ദിവസം മുമ്പ് ഗോവയില്‍ വെച്ചായിരുന്നു കീര്‍ത്തിയുടെ വിവാഹം. ഇതില്‍ പങ്കെടുക്കാന്‍ വിജയിയും തൃഷയും ഒരുമിച്ച് പ്രൈവറ്റ് ജെറ്റില്‍ യാത്ര ചെയ്‌തെന്നാണ് വാര്‍ത്ത.

ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇരുവരും വിമാനത്തിലേക്ക് കയറുന്നതാണ് വീഡിയോയിലുള്ളത്. ചെന്നൈ വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്ന് കരുതുന്നു. നീലയും വെള്ളയും വരകളുള്ള ഷര്‍ട്ടാണ് വിജയിയുടെ വേഷം. താരം മാസ്‌കും ധരിച്ചിരുന്നു. വെള്ള ടീ ഷര്‍ട്ടായിരുന്നു തൃഷ ധരിച്ചിരുന്നത്.

ഗോവയിലെ വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരുടെ ലിസ്റ്റിലും ഇരുവരുടെയും പേരുകളുണ്ടായിരുന്നു. ഈ ലിസ്റ്റും നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ ഒന്നാം നമ്പറിലുള്ള യാത്രക്കാരന്‍ സി. ജോസഫ് വിജയ് ആണ്. തൃഷ കൃഷ്ണനാണ് രണ്ടാമത്. വേറെ നാലു യാത്രക്കാരും ഈ ലിസ്റ്റിലുണ്ട്.

ഇതോടെ ഇരുവരും പ്രണയത്തിലാണെന്ന തരത്തിലാണ് ആരാധകര്‍ ഗോസിപ്പ് പ്രചരിപ്പിക്കുന്നത്. പിന്നാലെ താരങ്ങളെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. അടിസ്ഥാനമില്ലാത്ത ഇത്തരം ഗോസിപ്പുകള്‍ പ്രചരിപ്പിക്കരുതെന്ന് വ്യക്തമാക്കുന്നവരുമുണ്ട്. വിജയിക്കെതിരായ രാഷ്ട്രീയ നീക്കമെന്നാണ് ചിലരുടെ ആരോപണം. ടിവികെയിലൂടെ തമിഴ് രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള വിജയിയുടെ നീക്കങ്ങള്‍ക്ക് തടയിടാനുള്ള ശ്രമമെന്നാണ് ആരോപണം. സൗഹൃദങ്ങളെ തെറ്റായി വ്യാഖാനിക്കരുതെന്ന് ചിലര്‍ അഭിപ്രായം രേഖപ്പെടുത്തി. എന്തായാലും താരങ്ങള്‍ക്കെതിരെ സൈബര്‍ ആക്രമണം രൂക്ഷമാണ്.

തമിഴ് സിനിമകളെ സൂപ്പര്‍ ഹിറ്റ് ജോഡികളാണ് ഇരുവരും. വിജയിയും തൃഷയും ഒരുമിച്ച് അഭിനയിച്ച് ചിത്രങ്ങളെല്ലാം മികച്ചതായിരുന്നു. വിജയിയുടെ അടുത്തിടെ പുറത്തിറങ്ങിയ ലിയോ എന്ന ചിത്രത്തിലും തൃഷയുണ്ടായിരുന്നു. ഗോട്ടില്‍ ഒരു നൃത്തരംഗത്തും തൃഷയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇരുവരെയും ചുറ്റിപ്പറ്റി ഇടയ്ക്കിടെ വിവാദങ്ങള്‍ പൊങ്ങിവരാറുണ്ട്. വിവാദങ്ങളെ സംബന്ധിച്ച് താരങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Read Also : കീർത്തി എഴുതിയ പ്രണയകവിതയും വിവാഹസാരിയിൽ തുന്നിച്ചേർത്തു; നെയ്തെടുത്തത് 405 മണിക്കൂര്‍ കൊണ്ട്

ജസ്റ്റിസ് ഫോര്‍ സംഗീത ‘എക്‌സി’ല്‍ ട്രെന്‍ഡിങ്‌ 

ഗോസിപ്പുകള്‍ പ്രചരിച്ചതോടെ വിജയിയുടെ ഭാര്യ സംഗീതയ്ക്ക് നീതി തേടി ഹാഷ്ടാഗ് എക്‌സില്‍ ട്രെന്‍ഡിങായി. ‘ജസ്റ്റിസ് ഫോര്‍ സംഗീത’ എന്ന ഹാഷ്ടാഗാണ് ട്രെന്‍ഡിങ് ലിസ്റ്റിലുള്ളത്. താരങ്ങള്‍ വ്യാപകമായി അധിക്ഷേപം ചൊരിയുകയാണ്. ഒപ്പം സംഗീതയക്ക് നീതി വേണമെന്നും പലരും ആവശ്യപ്പെടുന്നു. ചിലര്‍ ട്രോള്‍ രൂപത്തിലാണ് അഭിപ്രായം രേഖപ്പെടുത്തുന്നത്. സമൂഹമാധ്യമങ്ങളില്‍ ഊഹാപോഹങ്ങള്‍ വ്യാപകമായാണ് പ്രചരിപ്പിക്കുന്നത്.

Related Stories
Year Ender 2024 : പാകിസ്ഥാനിലും താല്‍പര്യം ഇന്ത്യന്‍ സിനിമകളോടും, പരിപാടികളോടും; ഗൂഗിള്‍ സര്‍ച്ച് വ്യക്തമാക്കുന്നത്‌
Menaka Suresh: ‘എന്നടാ നിനക്ക് തൈര് സാദവും പിക്കിളും തന്നെ വേണമാ’; മരുമകനെക്കുറിച്ച് വാചാലയായി മേനക
Trisha Krishnan : വിവാദങ്ങള്‍ കത്തിനില്‍ക്കുമ്പോള്‍ കേക്ക് മുറിച്ച് ആഘോഷിച്ച് തൃഷ; കൂടെ സൂര്യയും; വീഡിയോ വൈറൽ
Rifle Club Movie Star Cast : അനുരാഗ് കശ്യപ് മുതൽ വാണി വിശ്വനാഥ് വരെ; സൂപ്പർ താരങ്ങളുടെ നീണ്ട നിരയുമായി റൈഫിൾ ക്ലബ്
Keerthy Suresh: കീർത്തി എഴുതിയ പ്രണയകവിതയും വിവാഹസാരിയിൽ തുന്നിച്ചേർത്തു; നെയ്തെടുത്തത് 405 മണിക്കൂര്‍ കൊണ്ട്
Ranjini Haridas: ‘പണവും വീടും ജീവിക്കാനുള്ള കാര്യങ്ങളുമുണ്ടെങ്കില്‍ ഒരാള്‍ കൂടെ വേണമെന്നില്ല’; വിവാഹത്തെ കുറിച്ച് രഞ്ജിനി ഹരിദാസ്
ടെൻഷൻ കാരണം തലവേദനയോ? ഇതാ പരിഹാരമാർഗങ്ങൾ
കളി തോറ്റെങ്കിലും ക്രിസ് ഗെയിലിനെ മറികടന്ന് ബാബർ അസം
എന്റെ ഡോഗ്സൺ: വളർത്തു നായയെ പരിചയപ്പെടുത്തി പാർവതി തിരുവോത്ത്
പ്രതിരോധശേഷി കൂട്ടാൻ ശീലമാക്കാം ഈ പാനീയങ്ങൾ