5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Neyyattinkara Komalam: പ്രേംനസീറിന്റെ ആദ്യ നായിക; നെയ്യാറ്റിൻകര കോമളം അന്തരിച്ചു

Acteress Neyyatinkara Komalam Passed Away: കാട് പ്രമേയമാക്കി പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യ ചിത്രം വനമാലയിലൂടെയാണ് കോമളം ചലച്ചിത്ര ലോകത്ത് പ്രവേശിക്കുന്നത്.

Neyyattinkara Komalam: പ്രേംനസീറിന്റെ ആദ്യ നായിക; നെയ്യാറ്റിൻകര കോമളം അന്തരിച്ചു
Image Credits: Social Media
athira-ajithkumar
Athira CA | Published: 17 Oct 2024 16:33 PM

തിരുവനന്തപുരം: മലയാള സിനിമയിലെ ആദ്യകാല നായികയായിരുന്ന കോമളാ മേനോൻ എന്ന നെയ്യാറ്റിൻകര കോമളം അന്തരിച്ചു. 96 വയസായിരുന്നു. പാറശാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഒക്ടടോബർ 15-നാണ് പാറശാലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രേംനസീറിന്റെ ആദ്യ നായികയായിരുന്നു.

പ്രേംനസീറിന്റെ ആദ്യനായികയെന്ന നിലയിലാണ് അവർ ചലച്ചിത്രലോകത്ത് അറിയപ്പെടുന്നത്. തുടക്കത്തിൽ കേവലം അഞ്ചുചിത്രങ്ങളിൽ മാത്രം അഭിനിയിച്ചതിന് ശേഷം കോമളം സിനിമയിൽ നിന്ന് പിന്മാറി. കാട് പ്രമേയമാക്കി പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യ ചിത്രം വനമാലയിലൂടെയാണ് കോമളം ചലച്ചിത്ര ലോകത്ത് പ്രവേശിക്കുന്നത്. പിന്നീട് ആത്മശാന്തി , സന്ദേഹി, ന്യൂസ്പേപ്പർബോയ് തുടങ്ങി ഏതാനും ചിത്രങ്ങളുടെ ഭാ​ഗമായി.

ALSO READ: ‘ഒരു അമൽ നീരദ് സംഭവം’? ബോഗോയ്ൻവില്ല കണ്ടവർ പറയുന്നത് ഇങ്ങനെ

പ്രേം നസീറിന്റെ ആദ്യ സിനിമയും കോമളത്തിന്റെ മൂന്നാമത്തെ സിനിമയുമായിരുന്ന മരുകളിൽ അഭിനയിച്ചതോടെയാണ് സിനിമാ മേഖലയിൽ അറിയപ്പെട്ടത്. അബ്ദുൾഖാദറർ എന്ന പേരിൽ പ്രേം നസീർ ആദ്യമായി നായകനായി അഭിനയിച്ചത് ഈ ചിത്രത്തിലായിരുന്നു. ചെന്നൈയിൽ വച്ച് ചിത്രീകരിച്ച ആത്മശാന്തിയിൽ മിസ്‌ കുമാരിയൊടൊപ്പമാണ് കോമളം അഭിനയിച്ചത്. 1955-ൽ പി. രാമദാസ് സംവിധാനം ചെയ്ത ഒരുകൂട്ടം കോളേജ് വിദ്യാർത്ഥികളുടെ പരീക്ഷണ ചിത്രം ന്യൂസ്പേപ്പർ ബോയ് ഏറെ ജനശ്രദ്ധനേടിയ ചലച്ചിത്രമായിരുന്നു.

Latest News