Dadasaheb Phalke award: ചലച്ചിത്ര മേഖലയിലെ സമ​ഗ്ര സംഭാവന; മിഥുന്‍ ചക്രവര്‍ത്തിക്ക് ദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡ്

Mithun Chakraborty: 1976-ൽ മൃണാൾ സെൻ സംവിധാനം ചെയ്ത മൃഗയ എന്ന ചിത്രത്തിലൂടെയാണ് മിഥുൻ ചക്രവർത്തി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ഈ സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ‌സ്വന്തമാക്കി.

Dadasaheb Phalke award: ചലച്ചിത്ര മേഖലയിലെ സമ​ഗ്ര സംഭാവന; മിഥുന്‍ ചക്രവര്‍ത്തിക്ക് ദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡ്

Credits: PTI

Published: 

30 Sep 2024 11:54 AM

ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡ് ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്ക്. ചലച്ചിത്ര മേഖലയിലെ സമ​ഗ്ര സംഭാവനകൾ പരി​ഗണിച്ചാണ് പുരസ്കാരം. കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രി മന്ത്രി അശ്വിനി വൈഷ്ണവാണ് എക്സിലൂടെ ഔദ്യോ​ഗിക പ്രഖ്യാപനം നടത്തിയത്. ദേശീയ സിനിമ പുരസ്കാര വേദിയിൽ അദ്ദേഹത്തെ ആദരിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ഒക്ടോബര്‍ എട്ടിന് നടക്കുന്ന ദേശീയ സിനിമാ പുരസ്കാര ദാന ചടങ്ങില്‍ മിഥുന്‍ ചക്രവര്‍ത്തിക്ക് പുരസ്‌കാരം സമ്മാനിക്കുമെന്നും അശ്വിനി വെെഷ്ണവ് വ്യക്തമാക്കി.

ചലച്ചിത്ര മേഖലയ്ക്ക് മിഥുന്‍ ചക്രവര്‍ത്തി നൽകിയ സമ​ഗ്ര സംഭവനകൾ തലമുറകൾ ഓർത്തിരിക്കും. മിഥുന്‍ ചക്രവര്‍ത്തിക്ക് ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് നല്‍കാന്‍ ജൂറി തീരുമാനിച്ചു. ബഹുമാനത്തോടെയും സന്തോഷത്തോടെയുമാണ് ഇക്കാര്യം പങ്കുവയ്ക്കുന്നത്. ഒക്ബോർ 8-ന് നടക്കുന്ന ദേശീയ സിനിമ പുരസ്കാര വേളയിൽ അവാർഡ് സമ്മാനിക്കും. മന്ത്രി എക്സിൽ കുറിച്ചു. പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കി മിഥുന്‍ ചക്രവര്‍ത്തിയെ (74) അടുത്തിടെ രാജ്യം ആദരിച്ചിരുന്നു.

1976-ൽ മൃണാൾ സെൻ സംവിധാനം ചെയ്ത മൃഗയ എന്ന ചിത്രത്തിലൂടെയാണ് മിഥുൻ ചക്രവർത്തി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ഈ സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ‌സ്വന്തമാക്കി. 1982-ല്‍ ഹിറ്റായ ഡിസ്‌കോ ഡാന്‍സര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടി. 1990-ൽ പുറത്തിറങ്ങിയ അ​ഗ്നീപഥ് എന്ന സിനിമയിലെ മിഥുൻ ചക്രവർത്തിയുടെ അഭിനയം ഏവരുടെയും ശ്രദ്ധയാകർഷിച്ചു. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീര്‍ ഫയല്‍സ് എന്ന സിനിമയിലാണ് മിഥുന്‍ ചക്രവര്‍ത്തി അവസാനമായി അഭിനയിച്ചത്.

ഹിന്ദി , ബംഗാളി സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ മിഥുൻ ചക്രവർത്തി കെെകാര്യം ചെയ്തിട്ടുണ്ട്. തൃണമൂൽ കോൺ​ഗ്രസിന്റെ രാജസഭാം​ഗമായിരുന്നെങ്കിലും 2021-ൽ ബിജെപിയിൽ അം​ഗത്വം നേടി. മൂന്ന് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ സ്വന്തമാക്കിയ മിഥുന് ഈ വർഷമാണ് കേന്ദ്രസർക്കാർ പത്മഭൂഷൺ നൽകി ആദരിച്ചത്. 1989-ല്‍ മിഥുൻ ചക്രവർത്തി നായകനായ 19 സിനിമകളാണ് റിലീസ് ചെയ്തത്. ഇത് ലിംക ബുക്ക് ഓഫ് റെക്കോർഡ്സിന് അർഹനാക്കി. ബോളിവുഡിൽ ഈ റെക്കോർഡ് ഇപ്പോഴും ബോളിവുഡില്‍ തകര്‍ക്കപ്പെട്ടിട്ടില്ല. അമിതാഭ് ബച്ചൻ, വഹീദ റഹ്മാൻ, രേഖ, ആശാ പരേഖ്, രജനികാന്ത് എന്നിവരാണ് മുമ്പ് ദാദാസാഹിബ് ഫാൽക്കെ അവാർഡ് നേടിയവർ.

Related Stories
Marco Movie : മാർക്കോ പീറ്ററിൻ്റെ കോൾഡ് ബ്ലഡഡ് വില്ലൻ; റസൽ ഐസക്കിനെ ഗംഭീരമാക്കിയ അഭിമന്യു ഷമ്മി തിലകൻ്റെ മകൻ്റെ കുറിപ്പ് വൈറൽ
Allu Arjun: ‘തെറ്റായ വിവരങ്ങൾ എല്ലായിടത്തും പ്രചരിക്കുന്നു, ഇത് വ്യക്തിഹത്യ ആണ്, ഞാൻ ഒരു റോഡ് ഷോയും നടത്തിയിട്ടില്ല’: അല്ലു അർജുൻ
Sai Pallavi: അമരന്റെ വിജയത്തിന് പിന്നാലെ സായ് പല്ലവി ഓസ്‌ട്രേലിയയിൽ; കംഗാരുവിനൊപ്പമുള്ള നടിയുടെ ചിത്രങ്ങൾ വൈറൽ
Prithviraj Sukumaran: പൃഥ്വിയുടെ അല്ലി പഠിക്കുന്നത് ആരാധ്യയ്‌ക്കൊപ്പം; ദൃശ്യങ്ങള്‍ വൈറലാകുന്നു
All We Imagine As Light : ബറാക്ക് ഒബാമയുടെ ഇഷ്ടചിത്രം ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’; മലയാളികളുടെ അഭിനയപാടവത്തിന് പ്രശംസയേറുന്നു
Manju Warrier: മീനാക്ഷിയെ ചേര്‍ത്തുപിടിച്ച് മഞ്ജു വാര്യര്‍; വീഡിയോ വൈറല്‍
ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരമ്പര ജയം; പാകിസ്താന് റെക്കോർഡ്
കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ