Vaazha OTT : കാത്തിരിപ്പ് അവസാനിപ്പിക്കാം, വാഴ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

Vaazha OTT Platform and Release Date : ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് ചിത്രത്തിൻ്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഓഗസ്റ്റിൽ തിയറ്ററിൽ എത്തിയ ചിത്രമാണ് വാഴ

Vaazha OTT : കാത്തിരിപ്പ് അവസാനിപ്പിക്കാം, വാഴ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

വാഴ സിനിമയുടെ പോസ്റ്റർ (Image Courtesy : Prithviraj Sukumaran Facebook)

Published: 

18 Sep 2024 20:00 PM

ഹേമ കമ്മിറ്റി റിപ്പോർട്ടും അതെ തുടർന്ന് വിവാദത്തിലും മലയാള സിനിമ പ്രതികൂട്ടിൽ നിൽക്കുന്ന സമയത്ത് തിയറ്ററിൽ എത്തിയ ചിത്രമാണ് വാഴ. സോഷ്യൽ മീഡിയ താരങ്ങളും മറ്റ് പ്രധാന നടന്‍മാരും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം വിവാദത്തിനിടയിൽ ഒരുവിധം തിയറ്ററുകളിൽ പിടിച്ചു നിന്നു. ഓണം റിലീസുകളെത്തിയതോടെ തിയറ്റർ വിട്ട വാഴ ഇനി ഒടിടിയിലേക്ക് എത്തുകയാണ്. വാഴയുടെ ഒടിടി (Vaazha OTT) റിലീസ് ഇപ്പോൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഗുരുവായൂർരമ്പലനടയിൽ സിനിമയുടെ സംവിധായകൻ വിപിൻ ദാസിൻ്റെ രചനയിൽ ആനന്ദ് മേനെൻ ഒരുക്കിയ ചിത്രമാണ് വാഴ.

വാഴ ഒടിടി

സ്റ്റാർ നെറ്റ്വർക്കിൻ്റെ ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് വാഴയുടെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം സെപ്റ്റംബർ 23-ാം തീയതി മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ചെയ്ത് തുടങ്ങും. ഇക്കാര്യം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചിട്ടുണ്ട്. നേരത്തെ ചിത്രത്തിൻ്റെ ഒടിടി അവകാശം ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കിയെന്നും ചിത്രം ഓണത്തിന് ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ എത്തുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

ALSO READ : Vishesham OTT : തിയേറ്ററിലെ സൈലൻ്റ് വിന്നർ, വിശേഷം ഒടിടിയിൽ എത്തി; എവിടെ കാണാം?

വാഴയുടെ ബോക്സ്ഓഫീസ്

ബോക്സഓഫീസിൽ ബ്ലോക്ക്ബസ്റ്ററായ ചിത്രം ഏകദേശം 35 കോടിയോളം രൂപ ആഗോളത്തലത്തിൽ സ്വന്തമാക്കിട്ടുണ്ട്. കേരളത്തിൽ നിന്നും മാത്രമായി 20 കോടിയോളമാണ് വാഴയുടെ ഗ്രോസ് കളക്ഷൻ. ബാക്കി സംസ്ഥാനങ്ങളിൽ നിന്നുമായി മൂന്ന് കോടിയോളം നേടിട്ടുണ്ട് ചിത്രം. പത്ത് കോടിയിൽ അധികം വാഴയുടെ ഓവർസീസ് കളക്ഷൻ.

വാഴ സിനിമയുടെ അണിയറപ്രവർത്തകർ

ഡബ്ലിയുബിടിഎസ് പ്രൊഡക്ഷൻസിൻ്റെയും ഇമാജിൻ സിനിമാസിൻ്റെയും ബാനറിൽ വിപിൻ ദാസും ഹാരിസ് ദേശവും പിബി അനീഷും ആദർശ് നാരായണും ഐക്കൺ സ്റ്റുഡിയോസും ചേർന്നാണ് വാഴ നിർമിച്ചിരിക്കുന്നത്. ജയ ജയ ജയ ജയ ജയ ഹേ, ഗുരുവായൂരമ്പല നടയിൽ എന്ന സിനിമകളുടെ സംവിധായകൻ വിപിൻ ദാസാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്. നവാഗതനായ ആനന്ദ് മേനെനാണ് വാഴയുടെ സംവിധായകൻ.

മലയാള സിനിമയിലെ സീനിയർ താരങ്ങളായ ജഗദീഷ്, കോട്ടയം നസീർ, അസീസ് നെടുമങ്ങാട്, നോബി മർക്കോസ് എന്നിവർക്കൊപ്പം പുതിയനിരക്കാരും സോഷ്യൽ മീഡിയ താരങ്ങളുമാണ് ചിത്രത്തിലെ മറ്റ് പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. സിജു സണ്ണി, അമിത് മോഹൻ രാജേശ്വരി, ജോമോൻ ജ്യോതിർ, അനുരാജ് ഒബി, സാഫ്ബോയി, അൻഷിദ് അനു, ശ്രുതി മണികണ്ഠൻ, മീനാക്ഷി ഉണ്ണികൃഷ്ണൻ, സിയാ വിൻസെൻ്റ്, സ്മിനു സിജോ, പ്രിയ ശ്രീജിത്ത്, ഹാഷിർ, അശ്വിൻ വിജയൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വിനായക് ശശികുമാറിൻ്റെയും ബി.കെ ഹരിനാരായണൻ്റെയും വരികൾക്ക് അങ്കിത് മേനോനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. എ ടീമാണ് ചിത്രത്തിലെ പശ്ചാത്തല സംഗീതം തയ്യാറാക്കിയിരിക്കുന്നത്. അരവിന്ദ് പുതുശ്ശേരിയാണ് ഛായാഗ്രാഹകൻ. കണ്ണൻ മോഹനാണ് ചിത്രം എഡിറ്റ് ചെയ്തിയിരിക്കുന്നത്.

Related Stories
Prithviraj Sukumaran: പൃഥ്വിയുടെ അല്ലി പഠിക്കുന്നത് ആരാധ്യയ്‌ക്കൊപ്പം; ദൃശ്യങ്ങള്‍ വൈറലാകുന്നു
All We Imagine As Light : ബറാക്ക് ഒബാമയുടെ ഇഷ്ടചിത്രം ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’; മലയാളികളുടെ അഭിനയപാടവത്തിന് പ്രശംസയേറുന്നു
Manju Warrier: മീനാക്ഷിയെ ചേര്‍ത്തുപിടിച്ച് മഞ്ജു വാര്യര്‍; വീഡിയോ വൈറല്‍
Sambhavna Seth: ‘സഹിച്ച വേദനകളെല്ലാം വെറുതെയായി’; കുഞ്ഞിനെ നഷ്ടപ്പെട്ടതിന്റെ സങ്കടം പങ്കുവെച്ച് നടി
IFFK: 29-ാം ചലച്ചിത്രമേളയ്ക്ക് സമാപനം; ബ്രസീലിയൻ ചിത്രം ‘മാലുവിന്’ സുവർണ ചകോരം, അവാർഡുകൾ വാരിക്കൂട്ടി മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’
Amrutha Suresh: ‘ചിരിക്കുക, അതാണ് വേദനകള്‍ അകറ്റാന്‍ ഏറ്റവും നല്ല മരുന്ന്; അമൃത സുരേഷ്
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ
രാത്രി കട്ടന്‍ ചായ കുടിക്കാറുണ്ടോ? അതത്ര നല്ല ശീലമല്ല
ഡയറ്റില്‍ നെല്ലിക്ക ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍