5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Gouri Unnimaya: ‘ബിജു സോപാനത്തിനും ശ്രീകുമാറിനുമെതിരെ കേസ് കൊടുത്ത നടി ഞാൻ അല്ല’; വീഡിയോ പങ്കുവെച്ച് ഉപ്പും മുളകും താരം

ഇതിനു പിന്നാലെ സീരിയലിൽ ഗൗരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗൗരി ഉണ്ണിമായയാണ് പരാതി നൽകിയ നടി എന്ന തരത്തിലുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

Gouri Unnimaya: ‘ബിജു സോപാനത്തിനും ശ്രീകുമാറിനുമെതിരെ കേസ് കൊടുത്ത നടി ഞാൻ അല്ല’; വീഡിയോ പങ്കുവെച്ച് ഉപ്പും മുളകും താരം
ഗൗരി ഉണ്ണിമായImage Credit source: Gouri Unnimaya Instagram
nandha-das
Nandha Das | Updated On: 27 Dec 2024 16:01 PM

സീരീയൽ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം ഉണ്ടായിയെന്ന നടിയുടെ പരാതിയിൽ കഴിഞ്ഞ ദിവസമാണ് ഉപ്പും മുളകും സീരീയൽ താരങ്ങളായ ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനുമെതിരെ പോലീസ് കേസെടുത്തത്. ഇതിനു പിന്നാലെ സീരിയലിൽ ഗൗരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗൗരി ഉണ്ണിമായയാണ് പരാതി നൽകിയ നടി എന്ന തരത്തിലുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ, ഈ ആരോപണങ്ങൾ എല്ലാം നിഷേധിച്ചുകൊണ്ട് ഗൗരി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംപ്രേക്ഷണം ചെയ്ത ഉപ്പും മുളകും എപ്പിസോഡുകളിൽ എസ്പി ശ്രീകുമാറിന്റെ ഭാര്യാ കഥാപാത്രം അവതരിപ്പിക്കുന്ന ഗൗരി ഉണ്ണിമായ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഇതിനിടെ ഉപ്പും മുളകും താരങ്ങൾക്കെതിരായ പരാതി വിവരങ്ങൾ പുറത്തുവന്നതോടെ വാർത്തകളിൽ പരാമർശിക്കുന്ന നടി ഗൗരി ആണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇതോടെയാണ് കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തിക്കൊണ്ട് നടി തന്നെ രംഗത്തെത്തിരയിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലൂടെയായിരുന്നു നടിയുടെ പ്രതികരണം.

“ഇന്നലെ ഒരു വാർത്ത പ്രചരിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് എനിക്ക് ഒരുപാട് ഫോൺ കോളുകളും മെസേജുകളും വന്നു. കൂടാതെ എനിക്കെതിരെ ഒരുപാടു വാർത്തകൾ പ്രചരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇതിൽ ഒരു വ്യക്തത വരുത്തണം എന്നെനിക്ക് തോന്നി. ഇതുമായി എനിക്ക് യാതൊരു ബന്ധവുമില്ല. പലരും എന്നോട് ചോദിച്ചിരുന്നു, എന്തുകൊണ്ടാണ് ഇപ്പോൾ ഉപ്പും മുളകിൽ ഇല്ലാത്തത്, പല എപ്പിസോഡുകളിലും കണ്ടില്ലല്ലോ എന്നെല്ലാം. അതിന്റെ കാരണം വേറൊന്നുമല്ല, ഞാൻ ഒരു യാത്രയിൽ ആയിരുന്നു. ഷിംലയിൽ പോയിരുന്നു. ഞാൻ 20-ാം തീയതിയാണ് മടങ്ങിയെത്തിയത്. വന്ന ഉടൻ തന്നെ ഞാൻ ഞാൻ സെറ്റിൽ റിജോയിൻ ചെയ്യുകയും ചെയ്തു. ഇനി വരുന്ന എപ്പിസോഡുകളിൽ ഞാൻ ഉറപ്പായും ഉണ്ടാകും. അവർ അത് ടെലികാസ്റ്റ് ചെയ്യുകയാണെങ്കിൽ ഞാൻ ഉണ്ടാവും. പിന്നെ, വാർത്തകളിൽ പറയുന്ന ആ നടി ഞാൻ അല്ല. അതുകൊണ്ട് അനാവശ്യമായ വിവാദങ്ങൾ പ്രചരിപ്പിക്കരുതെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.” ഗൗരി ഉണ്ണിമായ വ്യക്തമാക്കി.

ALSO READ: ലൈംഗികാതിക്രമം നടത്തിയെന്ന് നടിയുടെ പരാതി; ഉപ്പും മുളകും താരങ്ങൾക്കെതിരെ കേസ്

ഗൗരി ഉണ്ണിമായ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ:

 

View this post on Instagram

 

A post shared by Gouri A S (@iamgouriunnimaya)

അതേസമയം, സീരിയൽ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം ഉണ്ടായിയെന്ന നടിയുടെ പരാതിയിൽ ഉപ്പും മുളകും സീരിയൽ താരങ്ങളായ ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനുമെതിരെ കഴിഞ്ഞ ദിവസമാണ് കൊച്ചി ഇൻഫോപാർക്ക് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. അടുത്തിടെ നടന്ന സംഭവത്തിന്മേലാണ് നടിയുടെ പരാതിയെന്നാണ് ലഭിക്കുന്ന വിവരം. നടന്മാരിൽ ഒരാൾ ലൈംഗികാതിക്രമം നടത്തിയെന്നും മറ്റൊരാൾ ഭീഷിണിപ്പെടുത്തിയെന്നുമാണ് നടി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. സിനിമ-സീരിയൽ സെറ്റിൽ നടന്ന സംഭവമായതുകൊണ്ട് ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് കേസ് കൈമാറാൻ ആണ് സാധ്യത.

Latest News