5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

TP Madhavan : ‘മക്കളുമായി ബന്ധമില്ല; വിളിക്കണമെന്ന് പലതവണ വിചാരിച്ചെങ്കിലും വേണ്ടെന്ന് വെച്ചു’; ടിപി മാധവൻ്റെ വെളിപ്പെടുത്തൽ

TP Madhavan Son And Daughter : മക്കളോട് സംസാരിക്കാറില്ലായിരുന്നു എന്ന ടിപി മാധവൻ്റെ പഴയ ഒരു വെളിപ്പെടുത്തൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാണ്. 600ലധികം സിനിമകളിൽ അഭിനയിച്ച അദ്ദേഹം അല്പം മുൻപാണ് മരണപ്പെട്ടത്.

TP Madhavan : ‘മക്കളുമായി ബന്ധമില്ല; വിളിക്കണമെന്ന് പലതവണ വിചാരിച്ചെങ്കിലും വേണ്ടെന്ന് വെച്ചു’; ടിപി മാധവൻ്റെ വെളിപ്പെടുത്തൽ
ടിപി മാധവൻ (Image Courtesy - Social Media)
abdul-basith
Abdul Basith | Published: 09 Oct 2024 13:22 PM

സ്വഭാവ വേഷങ്ങളിലൂടെ മലയാളി സിനിമാ പ്രേക്ഷകരുടെ മനസിൽ കയറിപ്പറ്റിയ നടനാണ് ടിപി മാധവൻ. മാധ്യമപ്രവർത്തകനായി ജീവിതമാരംഭിച്ച മാധവൻ നാടകങ്ങളിലൂടെ സിനിമയിലെത്തി. വളരെ സമ്പന്നമായ കലാജീവിതമായിരുന്നെങ്കിലും സ്വകാര്യ ജീവിതത്തിൽ ടിപി മാധവന് ചില പിഴവുകളുണ്ടായി. അതിൽ പ്രധാനപ്പെട്ടതാണ് മക്കളുമായുള്ള അകൽച്ച. ഇതേപ്പറ്റി മുൻപ് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.

മക്കളോട് സംസാരിക്കാറില്ല. മകൾ ബാം​ഗ്ലൂരിൽ പഠിച്ചതാണ്. കർണാടകക്കാരനെയാണ് വിവാഹം കഴിച്ചത്. വിവാഹസമയത്ത് വിവരം തന്നെ അറിയിച്ചിരുന്നു. പിന്നെ ബന്ധമുണ്ടായില്ല. തന്നോടുള്ള വാശിയിലാണ് മകൻ സിനിമയിൽ തന്നെ നിന്നത്. മക്കളെ വിളിക്കണമെന്ന് പലതവണ തോന്നിയിട്ടുണ്ട്. പിന്നീട് അത് വേണ്ടെന്ന് വച്ചു. ചെയ്തത് തെറ്റാണെന്നറിയാം. അതൊരു ദുരഭിമാനത്തിൻ്റെ പ്രശ്നമല്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു. അവസാന കാലത്ത് മകനെ കാണണമെന്ന് ടിപി മാധവൻ ആഗ്രഹിച്ചിരുന്നു. ഇക്കാര്യം അറിയിച്ചിട്ടും മകൻ വന്നില്ല എന്നായിരുന്നു റിപ്പോർട്ടുകൾ.

Also Read : T P Madhavan : തുടക്കം പത്രപ്രവർത്തകനായി … പിന്നീട് നാടകം വഴി സിനിമയിലേക്ക് , വിടവാങ്ങിയത് അപൂർവ്വ പ്രതിഭ

താൻ എന്തുകൊണ്ട് പിതാവിനെ കാണാൻ പോയില്ല എന്ന് ബോളിവുഡ് സംവിധായകനും മകനുമായ രാജകൃഷ്ണ മേനോൻ വിവരിച്ചിരുന്നു. ജീവിതത്തിൽ അച്ഛനെ ആകെ കണ്ടത് രണ്ട് തവണയാണ്. തന്നെയും സഹോദരിയെയും അമ്മ ഗിരിജയാണ് വളർത്തിയത്. അതിനായി അമ്മ ഒരുപാട് കഷ്ടപ്പെട്ടു. അച്ഛൻ തങ്ങളെ നോക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എയർലിഫ്റ്റ്, പിപ്പ, ഷെഫ് തുടങ്ങി അഞ്ച് സിനിമകളാണ് അദ്ദേഹം ഹിന്ദിയിൽ സംവിധാനം ചെയ്തിട്ടുള്ളത്.

കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ടിപി മാധവൻ വിടവാങ്ങിയത്. പത്തനാപുരത്തെ ഗാന്ധിഭവൻ അന്തേവാസിയായിരുന്നു. താരസംഘടനയായ അമ്മയുടെ ആദ്യ പ്രസിഡൻ്റായിരുന്ന അദ്ദേഹം 600ലധികം സിനിമകളിൽ അഭിനയിച്ചു. എട്ട് വർഷം മുൻപ്, 2015ൽ സിനിമാജീവിതം അവസാനിപ്പിച്ച അദ്ദേഹം തീർത്ഥാടനത്തിനായി ഹരിദ്വാറിലേക്ക് പോയി. ഹരിദ്വാറിലായിരിക്കെ മുറിയിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ നാട്ടിലേക്ക് കൊണ്ടുവന്നു. നാട്ടിൽ ഒരു ലോഡ്ജിലായിരുന്നു താമസം. ഒടുവിൽ സീരിയൽ സംവിധായകൻ പ്രസാദിൻ്റെ നേതൃത്വത്തിലാണ് അദ്ദേഹത്തെ ഗാന്ധിഭവനിലേക്ക് മാറ്റിയത്. ഗാന്ധിഭവനിലായിരുന്നപ്പോളും ചില സീരിയലുകളിലൊക്കെ അഭിനയിച്ചിരുന്നു. മറവിരോഗം ബാധിച്ചതോടെ അഭിനയം പൂർണമായി അവസാനിപ്പിക്കുകയായിരുന്നു.

1975 രാഗം എന്ന സിനിമയിലൂടെ മാധവൻ അഭിനയജീവിതം ആരംഭിക്കുന്നത്. 2016ൽ പുറത്തിറങ്ങിയ മാൽഗുഡി ഡെയ്സ് ആണ് അവസാന സിനിമ. സിനിമയ്ക്ക് പുറമെ നിരവധി സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Latest News