5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Thekku Vadakku OTT : സുരാജിൻ്റെയും വിനായകൻ്റെയും തീപ്പൊരി പ്രകടനങ്ങൾ; തെക്ക് വടക്ക് ഈ മാസം ഒടിടിയിലെത്തും

Thekku Vadakku Movie OTT Release Update : സുരാജ് വെഞ്ഞാറമൂട് - വിനായകൻ ജോഡി ഒന്നിച്ച തെക്ക് വടക്ക് സിനിമ ഈ മാസം ഒടിടിയിൽ. കൃത്യമായ തീയതി വ്യക്തമല്ലെങ്കിലും ഇരുവരും പ്രകടനപരത കൊണ്ട് വിസ്മയിപ്പിച്ച സിനിമ ഈ മാസം തെന്ന് ഒടിടിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.

Thekku Vadakku OTT : സുരാജിൻ്റെയും വിനായകൻ്റെയും തീപ്പൊരി പ്രകടനങ്ങൾ; തെക്ക് വടക്ക് ഈ മാസം ഒടിടിയിലെത്തും
തെക്ക് വടക്ക് പോസ്റ്റർ (Image Courtesy – Social Media)
abdul-basith
Abdul Basith | Published: 12 Nov 2024 11:41 AM

സുരാജ് വെഞ്ഞാറമൂടും വിനായകനും പ്രധാന വേഷങ്ങളിലെത്തിയ തെക്ക് വടക്ക് സിനിമ ഈ മാസം ഒടിടിയിലെത്തും. ലഭിക്കുന്ന വിവരങ്ങളനുസരിച്ച് മനോരമ മാക്സിലൂടെയാണ് സിനിമ റിലീസാവുക. കൃത്യമായ തീയതി വ്യക്തമല്ലെങ്കിലും സുരാജും വിനായകനും പ്രകടനങ്ങൾ കൊണ്ട് ചിരി പടർത്തിയ തെക്ക് വടക്ക് ഏറെ വൈകാതെ ഒടിടിയിലെത്തുമെന്നാണ് ലഭ്യമാവുന്ന വിവരം.

ഒരു റിട്ടയേർഡ് എഞ്ചിനീയറും അരിപ്പൊടി മുതലാളിയും തമ്മിലുള്ള പകയുടെ കഥയാണ് തെക്ക് വടക്ക്. സ്ഥലത്തർക്കവുമായി ബന്ധപ്പെട്ട് മുറുകുന്ന തർക്കം ചിരിയിലൂടെയാണ് സിനിമ പറയുന്നത്. എസ് ഹരീഷിൻ്റെ തിരക്കഥയിൽ പ്രേം ശങ്കറാണ് സിനിമ സംവിധാനം ചെയ്തത്. അഞ്ജന ഫിലിപ്പ്, ഫിലിപ്പ് സക്കറിയ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചത്. സാം സിഎസ് ആണ് ഛായാഗ്രഹണവും സംഗീതവും. കിരൺ ദാസ് ആണ് ആണ് എഡിറ്റ്.

Also Read : Kishkindha Kaandam OTT : ഡിസംബർ വരെയൊന്നും കാത്തിരിക്കേണ്ട; കിഷ്കിന്ധാ കാണ്ഡം ഒടിടി റിലീസ് പ്രഖ്യാപിച്ചു

എസ് ഹരീഷിൻ്റെ ആദം എന്ന കഥയിൽ നിന്നാണ് തെക്ക് വടക്ക് ഉണ്ടാവുന്നത്. മികച്ച കഥാപരിസരവും പ്രകടനങ്ങളും ഉണ്ടായിട്ടും തീയറ്ററിൽ നിന്ന് അത്ര നേട്ടമുണ്ടാക്കാൻ തെക്ക് വടക്കിന് കഴിഞ്ഞില്ല. ഒടിടിയിലെത്തുമ്പോൾ സിനിമയ്ക്ക് മികച്ച അഭിപ്രായങ്ങൾ ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.

ഇതിനിടെ മലയാളികൾ കാത്തിരുന്ന കിഷ്കിന്ധാ കാണ്ഡം അടുത്ത ആഴ്ച ഒടിടിയിലെത്തും. ഈ വർഷം മലയാളത്തിൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച സിനിമയായിരുന്നു കിഷ്കിന്ധാ കാണ്ഡം. ആസിഫ് അലിയും വിജയരാഘവനും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിൽ അപർണ ബാലമുരളി, ജഗദീഷ്, അശോകൻ എന്നിവരും മികച്ച പ്രകടനങ്ങൾ നടത്തി. പഴുതടച്ച തിരക്കഥയും മേക്കിംഗും കൊണ്ട് അപാരമായ സിനിമാറ്റിക് അനുഭവം സമ്മാനിച്ച കിഷ്കിന്ധാ കാണ്ഡം ഇന്ത്യയിലുടനീളം ചലനങ്ങളുണ്ടാക്കി. മറുഭാഷകളിലെ സിനിമാ ആസ്വാദകരും സിനിമാ പ്രവർത്തകരും സിനിമയെ പുകഴ്ത്തി.

ചിത്രം നവംബർ 19-ാം തീയതി മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ചെയ്ത് തുടങ്ങും. ഏഷ്യാനെറ്റിനാണ് സാറ്റലൈറ്റ് അവകാശം. ഏഴ് കോടിയിൽ താഴെയാണ് കിഷ്കിന്ധാ കാണ്ഡം സിനിമയുടെ ആകെ ബജറ്റ് എന്നാണ് റിപ്പോർട്ടുകൾ. തീയറ്ററുകൾ നിറഞ്ഞോടിയ ചിത്രം 75 കോടിയിൽ അധികം രൂപ നേടി. ഒടിടി അവകാശം 12 കോടി രൂപയ്ക്കാണ് വിറ്റുപോയത് എന്നും റിപ്പോർട്ടുകളുണ്ട്.

Latest News