5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IU K-Pop: കൊറിയൻ ഗായകരിൽ ഏറ്റവും സമ്പന്ന; ബിടിഎസ് താരങ്ങളെ പോലും മറികടന്ന ഗായിക, ആരാണ് ഐ.യു?

The Kpop Idol IU: പാട്ടുകളിലൂടെയും ഡ്രാമകളിലൂടെയും ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ 'ഐയു' കൊറിയൻ വിനോദ വ്യവസായത്തിലെ നിറസാന്നിധ്യമാണ്.

nandha-das
Nandha Das | Updated On: 14 Oct 2024 20:06 PM
ഗ്രൂപ്പുകളുടെ ആധിപത്യം നിലനിൽക്കുന്ന കെ-പോപ്പ് മേഘലയിൽ, ഏറ്റവും കൂടുതൽ വരുമാനം നേടുന്ന സോളോ ആർട്ടിസ്റ്റ് ആണ് ഐയു എന്ന ലീ ജീ-യുൻ. ദക്ഷിണ കൊറിയയിലെ സിയോൾ ഒളിമ്പിക് സ്റ്റേഡിയത്തിൽ കോൺസെർട്ട് (Concert) സംഘടിപ്പിച്ച ആദ്യ സോളോ ആർട്ടിസ്റ്റും ഐയു ആണ്. തന്റെ നേട്ടങ്ങളിലൂടെ കെ-പോപ്പിലെ ചരിത്രം തിരുത്തിക്കുറിക്കുകയാണ് ഈ 31 വയസുകാരി. (Image Credits: IU X)

1 / 5
ജിക്യൂ ഇന്ത്യയുടെ (GQ India) റിപ്പോർട്ടുകൾ പ്രകാരം, 2024 ഫെബ്രുവരിയിലെ കണക്കനുസരിച്ച് ഐയു-വിന്റെ ആസ്തി ഏകദേശം 40-45 മില്യൺ ഡോളറാണ്. 2024-ൽ ഐയു നടത്തിയ വേൾഡ് ടൂർ കോൺസെർട്ടിൽ നിന്ന് മാത്രം താരം നേടിയത് 12 മില്യൺ ഡോളറാണ്. കൂടാതെ, അഭിനയ രംഗത്തും സജീവമായ ഐയു ഒരു എപ്പിസോഡ് അഭിനയിക്കാൻ വാങ്ങുന്നത് 3 മില്യൺ ഡോളറാണ്. ഒരു കൊറിയൻ സീരിസിൽ ശരാശരി 12-16 എപ്പിസോഡുകൾ വരെ ഉണ്ടാകാറുണ്ട്. (Image Credits: IU X)

2 / 5
കോൺസെർട്ടുകൾക്കും, സീരീസിനും പുറമെ ആൽബങ്ങൾ, പരസ്യങ്ങൾ, ബ്രാൻഡ് പ്രചാരണം, സമൂഹ മാധ്യമങ്ങൾ എന്നിവയിലൂടെയും ഐയുവിന് കോടികളാണ് വരുമാനമായി ലഭിക്കുന്നത്. 'ഗുച്ചി' (GUCCI) ബ്രാൻഡിന്റെ ഗ്ലോബൽ അംബാസഡർ കൂടിയാണ് താരം. (Image Credits: IU X)

3 / 5
2008 സെപ്‌റ്റംബർ 18-ന് കൊറിയൻ സംഗീത പരിപാടിയായ എംകൗൺടൗണിൽ തന്റെ ആദ്യ സിംഗിളായ 'ലോസ്റ്റ് ചൈൽഡ്' എന്ന ഗാനത്തിലൂടെയാണ് ഐയു കൊറിയൻ സംഗീത ലോകത്തേക്ക് ചുവടെടുത്ത് വെയ്ക്കുന്നത്. ഈ ഗാനത്തിലൂടെ ജനമനസുകളിൽ ഇടം നേടിയ ഐയു, 2009-ൽ റിലീസ് ചെയ്ത ആദ്യ ആൽബമായ 'ഗ്രോയിങ്'ന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പിന്നീട് ഐയുവിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലെന്ന് സാരം. (Image Credits: IU X)

4 / 5
തുടർന്ന് 2011-ൽ 'ഡ്രീം ഹൈ' എന്ന കൊറിയൻ ഡ്രാമയിലൂടെ അഭിനയ രംഗത്തും താരം ചുവടുവെച്ചു. അന്നും ഇന്നും പ്രേക്ഷകർ ഒരുപോലെ ഇഷ്ടപ്പെടുന്ന ഡ്രാമയാണ് 'ഡ്രീം ഹൈ'. പിന്നീട്, 'മൈ മിസ്റ്റർ', 'ഹോട്ടൽ ഡെൽ ലൂണ', 'ഷെയ്ഡ്സ് ഓഫ് ദി ഹാർട്ട്', തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം മിന്നും പ്രകടനങ്ങൾ കാഴ്ചവെച്ചു. മികച്ച പാട്ടുകളിലൂടെയും, ചിത്രങ്ങളിലൂടെയും കൊറിയൻ വിനോദ വ്യവസായത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം എന്ന നിലയിലേക്ക് ഐയു ഉയർന്നു. (Image Credits: IU X)

5 / 5
Latest Stories